ഐനുൽ ഹൂദ്
From Wikipedia, the free encyclopedia
ഫലകം:Infobox Israel village
Ayn Hawd عين حوض | |
---|---|
Map of Ayn Hawd and surrounding area, 1870s. The Survey of Western Palestine. London:Committee of the Palestine Exploration Fund | |
Coordinates: 32°42′05″N 34°58′48″E | |
Geopolitical entity | Mandatory Palestine |
Subdistrict | Haifa |
Date of depopulation | 15 July 1948[1] |
• ആകെ | 12,605 dunams (12.605 ച.കി.മീ. or 4.867 ച മൈ) |
(1945) | |
• ആകെ | 650[3][2] |
Cause(s) of depopulation | Military assault by Yishuv forces |
ഐനുൽ ഹൂദ് ( ഹീബ്രു: עֵין הוֹד ) വടക്കൻ ഇസ്രായേലിലെ ഹൈഫ ജില്ലയിലെ ഒരു ഗ്രാമമാണ് . കാർമൽ പർവതത്തിന്റെ താഴ്ഭാഗത്തും, ഹൈഫയുടെ തെക്കുകിഴക്കുമായി സ്ഥിതിചെയ്യുന്ന ഇത് ഹോഫ്ഹാക്കാർമെൽ റീജിയണൽ കൗൺസിലിന്റെ അധികാരപരിധിയിൽ വരുന്നതും, കമ്മ്യൂണിറ്റി സെറ്റിൽമെന്റിന്റെ പദവിയുള്ളതുമാണ്. 2019-ൽ ഇവിടത്തെ ജനസംഖ്യ 643 ആണ് . [1]
മെഡിറ്ററേനിയൻ കടലിൽ നിന്നുള്ള കാഴ്ചയിൽ ഒലിവ് തോട്ടങ്ങൾക്കിടയിൽ ഒരു കുന്നിൻമുകളിലാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. 1948 ലെ അറബ്-ഇസ്രയേൽ യുദ്ധത്തിന് മുമ്പ് ഫലസ്തീൻ ഗ്രാമമായിരുന്നു ഐനുൽ ഹൂദ്. മിക്ക അറബ് നിവാസികളുും 1948-ലെ യുദ്ധത്തിൽ പുറത്താക്കപ്പെട്ടു. എന്നാൽ ചിലർ ആ പ്രദേശത്ത് തന്നെ തുടർന്നു. അവർ സമീപത്തുള്ള ഒരു പ്രദേശത്ത് താമസമാക്കുകയും അതിനെ ഐനുൽ ഹൂദ് എന്ന് വിളിക്കുകയും ചെയ്തു .
അവിടെ ഒരു ജൂത ഗ്രാമം സൃഷ്ടിക്കാനുള്ള ശ്രമം പരാജയപ്പെട്ടതിന് ശേഷം, ഐനുൽ ഹൂദ് 1953 ൽ ഒരു ആർട്ടിസ്റ്റ് കോളനിയായി ഇസ്രയേൽ സർക്കാർ പ്രഖ്യാപിച്ചു.