ഏഷ്യൻ ശില്പകല
ഏഷ്യൻരാജ്യങ്ങളിലെ ശില്പകല / From Wikipedia, the free encyclopedia
മറ്റൊരു കലയ്ക്കുമില്ലാത്ത ഒരു പ്രത്യേകത ശില്പകലയ്ക്കുണ്ട്. ശില്പങ്ങൾ മനുഷ്യ വംശത്തിന്റെ പുരോഗതിയുടെ അടയാളങ്ങളാണ്. ഇത് ഒരു സമൂഹത്തിന്റെ സാംസ്കാരികമായ ഉന്നമനത്തിന്റെ അളവുകോലാണ്. വൈവിധ്യ പൂർണമായ ശില്പ കലാപാരമ്പര്യമാണ് ഏഷ്യയിലുള്ളത്. മതപരവും രാഷ്ട്രീയവുമായ ആശയങ്ങളുടെ പ്രചാരണത്തിനും ഭരണാധികാരിയെ ആദരിക്കാനും മറ്റുമാണ് ഏഷ്യൻരാജ്യങ്ങളിൽ പരമ്പരാഗതശില്പനിർമ്മാണം നടന്നിരുന്നത്. എഷ്യയിലെ വിവിധ രാജ്യങ്ങളിലെ ശില്പനിർമ്മാണ ശെെലിയിൽ സാമ്യം കാണാം. 1800കളുടെ അവസാനം വരെ ഏഷ്യൻ രാജ്യങ്ങളിലെ ശില്പികൾ കൂട്ടമായാണ് ശില്പനിർമ്മാണത്തിലേർപ്പെട്ടിരുന്നത്.