![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/a/aa/Sustainable_Development_Goal_07CleanEnergy.svg/langml-640px-Sustainable_Development_Goal_07CleanEnergy.svg.png&w=640&q=50)
ഏഴാം സുസ്ഥിര വികസന ലക്ഷ്യം
From Wikipedia, the free encyclopedia
2015-ൽ ഐക്യരാഷ്ട്രസഭയുടെ പൊതുസഭ സ്ഥാപിച്ച 17 സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ ഒന്നാണ് സുസ്ഥിര വികസന ലക്ഷ്യം 7 (SDG 7 അല്ലെങ്കിൽ ഗ്ലോബൽ ഗോൾ 7) ."എല്ലാവർക്കും താങ്ങാനാവുന്നതും വിശ്വസനീയവും സുസ്ഥിരവും ആധുനികവുമായ ഊർജം ലഭ്യമാക്കുക" എന്നതാണ് ഈ ലക്ഷ്യത്തിന്റെ മുദ്രാവാക്യം"[1] ഊർജ്ജ ലഭ്യത എല്ലാ ജനങ്ങളുടെയും സാമ്പത്തിക വികസനത്തിനും ക്ഷേമത്തിനും ഒരു പ്രധാന ഘടകമാണ് .[2]
വസ്തുതകൾ ഏഴാം സുസ്ഥിര വികസന ലക്ഷ്യം, ദൗത്യ പ്രസ്താവന ...
ഏഴാം സുസ്ഥിര വികസന ലക്ഷ്യം | |
---|---|
![]() | |
ദൗത്യ പ്രസ്താവന | "എല്ലാവർക്കും താങ്ങാനാവുന്നതും വിശ്വസനീയവും സുസ്ഥിരവും ആധുനികവുമായ ഊർജ്ജം ലഭ്യമാക്കുക" |
വാണിജ്യപരം? | No |
പദ്ധതിയുടെ തരം | Non-Profit |
സ്ഥാപകൻ | ഐക്യരാഷ്ട്രസഭ |
സ്ഥാപിച്ച തീയതി | 2015 |
വെബ്സൈറ്റ് | sdgs |
അടയ്ക്കുക
ഈ ലക്ഷ്യത്തിന് 2030 ആകുമ്പോഴേയ്ക്കും അഞ്ച് ലക്ഷ്യങ്ങൾ കൈവരിക്കാനുണ്ട്.[2]ലക്ഷ്യങ്ങളിലേക്കുള്ള പുരോഗതി ആറ് സൂചകങ്ങൾ ഉപയോഗിച്ചാണ് അളക്കുന്നത്.[2] അഞ്ച് ലക്ഷ്യങ്ങളിൽ മൂന്നെണ്ണം ഫലലക്ഷ്യങ്ങളാണ്. ശേഷിക്കുന്ന രണ്ടെണ്ണം ഫലലക്ഷ്യങ്ങൾ നടപ്പാക്കാൻ വേണ്ടിയുള്ള മാർഗങ്ങളാണ്[3] അവയെ നടപ്പാക്കൽ ലക്ഷ്യങ്ങൾ എന്നു വിളിക്കാം.