വിസ്തീർണ്ണം അളക്കുന്നതിനുള്ള ഒരു ഏകകമാണ് ഏക്കർ. സ്ഥലങ്ങളുടെ വിസ്തീർണ്ണം അളക്കാനാണ് ഏക്കർ വ്യാപകമായി ഉപയോഗിക്കുന്നത്. ഏക്കർ തന്നെ ഇംഗ്ലീഷ്, അമേരിക്കൻ, ഇന്റർനാഷണൽ തുടങ്ങി ഒരു പാട് സ്റ്റാന്റേർഡുകളിൽ വ്യത്യസ്തമാണ്. ഇന്ത്യയിൽ ഏക്കറിന്റെ നൂറിലൊരംശം സെന്റ് എന്നറിയപ്പെടുന്നു.

ഇന്റർനാഷണൽ ഏക്കർ

അമേരിക്കയും കോമൺവെൽത്ത് രാജ്യങ്ങളും ഏകോപിച്ച് തീരുമാനിച്ചതനുസരിച്ച് രൂപം കൊണ്ടതാണ് ഇന്റർനാഷണൽ ഏക്കർ. 4,046.8564224 ചതുരശ്ര മീറ്റർ ആണ് ഒരു ഇന്റർനാഷണൽ ഏക്കർ[1]. ഇന്റർനാഷണൽ ഏക്കറും അമേരിക്കൻ സർവേ ഏക്കറും തമ്മിൽ 0.016 ചതുരശ്ര മീറ്റർ മാത്രമേ വ്യത്യാസമുള്ളൂ.

മറ്റു യൂണിറ്റുകളുമായുള്ള താരതമ്യം

യൂണിറ്റ് പ്രതീകം ഒരു ഏക്കർ എന്നാൽ
ചതുരശ്ര മീറ്റർ 4,046.8564224 m²
സെന്റ് cent 100 cent
ഹെക്ടർ ha 0.40468564224 ha
ആർ a 40.468564224 a
ചതുരശ്ര അടി sq.ft. 43560 sq.ft.
ചതുരശ്ര മൈൽ sq.mi. 0.0015625 sq.mi.

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.