![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/7/7e/Elsa_morante_gatti.jpg/640px-Elsa_morante_gatti.jpg&w=640&q=50)
എൽസ മൊറാന്റെ
From Wikipedia, the free encyclopedia
ഒരു ഇറ്റാലിയൻ നോവലിസ്റ്റായിരുന്നു എൽസ മൊറാന്റെ (18 ആഗസ്റ്റ് 1912 – 25 നവംബർ 1985). അവരുടെ "La storia" (History) എന്ന പ്രശസ്ത നോവലിന്റെ പേരിലാണ് അവർ കൂടുതൽ അറിയപ്പെടുന്നത്. ഈ ഗ്രന്ഥം ബോക്ലുബ്ബെൻ വേൾഡ് ലൈബ്രറിയിലെ എക്കാലത്തേയും 100 മികച്ച ഗ്രന്ഥങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
വസ്തുതകൾ Elsa Morante, ജനനം ...
അടയ്ക്കുക
എൽസ മൊറാന്റെ ഇറ്റലിയിലെ റോമിൽ ഒരു സ്കൂൾ അദ്ധ്യാപികയായ ഇർനയുടെയും സിസിലിയിൽ നിന്നുള്ള ഫ്രാൻസെസ്കോ ലോ മൊണാക്കോയുടെയും മകളായി 1912 ൽ ജനിച്ചു. അവരുടെ മാതാവ് ജൂത മതക്കാരിയും പിതാവ് സിസിലി സ്വദേശിയുമായിരുന്നു.[1] അവരുടെ വളർത്തു പിതാവ് അഗസ്റ്റോ മൊറാൻറെയായിരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്തെ കുറച്ചു നാളുകളൊഴിച്ച് 1985 ൽ മരണമടയുന്നതുവരെയുള്ള കാലങ്ങൾ അവർ ജന്മനഗരത്തിൽത്തന്നെയാണ് ജീവിച്ചിരുന്നത്.