എൽവിസ് പ്രെസ്ലി
അമേരിക്കൻ ചലചിത്ര നടൻ / From Wikipedia, the free encyclopedia
റോക്ക് ആൻഡ് റോളിന്റെ രാജാവ് എന്നറിയപ്പെടുന്ന അമേരിക്കൻ സംഗീതജ്ഞനും നടനുമായിരുന്നു എൽവിസ് പ്രെസ്ലി (ഇംഗ്ലീഷ്: Elvis Aaron Presley, ജനുവരി 8, 1935 - ഓഗസ്റ്റ് 16, 1977). പൂർണ്ണനാമം എൽവിസ് ആരോൺ പ്രെസ്ലി.
എൽവിസ് പ്രെസ്ലി | |
---|---|
ജനനം | എൽവിസ് ആരോൺ പ്രെസ്ലി (1935-01-08)ജനുവരി 8, 1935 ടുപെലോ, മിസിസിപ്പി, യു.എസ്. |
മരണം | ഓഗസ്റ്റ് 16, 1977(1977-08-16) (പ്രായം 42) മെംഫിസ്, ടെന്നസി, യു.എസ്. |
മരണ കാരണം | ഹൃദയ സംബന്ധമായ അസുഖം |
അന്ത്യ വിശ്രമം | ഗ്രേസ്ലാൻഡ് മെംഫിസ്, ടെന്നസി 35°2′46″N 90°1′23″W |
കലാലയം | ഹ്യൂംസ് ഹൈസ്കൂൾ |
തൊഴിൽ | ഗായകൻ, നടൻ |
ജീവിതപങ്കാളി(കൾ) | |
കുട്ടികൾ | ലിസ മേരി പ്രെസ്ലി |
Military career | |
വിഭാഗം | United States Army |
ജോലിക്കാലം | 1958–1960 |
പദവി | Sergeant |
യൂനിറ്റ് | Company A, 1st Medium Tank Battalion, 32nd Armor Regiment, 3rd Armored Division |
Musical career | |
വിഭാഗങ്ങൾ |
|
ഉപകരണ(ങ്ങൾ) | Vocals, guitar, piano |
വർഷങ്ങളായി സജീവം | 1953–1977 |
ലേബലുകൾ | Sun, RCA (Victor), HMV |
വെബ്സൈറ്റ് | elvis |
ഒപ്പ് | |
14 തവണ ഗ്രാമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ട പ്രെസ്ലി മൂന്നു തവണ ഈ അവാർഡ് നേടുകയും ചെയ്തു. ഗാനങ്ങളുടെ വിൽപനയുടെ കാര്യത്തിലും ടെലിവിഷൻ പരിപാടികളുടെ റേറ്റിങ്ങുകളുടെ കാര്യത്തിലുമെല്ലാം അദ്ദേഹം ജീവിതത്തിലുടനീളം റെക്കോർഡുകൾ സൃഷ്ടിച്ചു. പ്രെസ്ലിയുടെ ഗാനങ്ങളുടെ നൂറു കോടിയിലേറെ കോപ്പികൾ വിറ്റുപോയിട്ടുണ്ട്. മുപ്പത്തിയാറാം വയസ്സിൽ തന്നെ ആജീവനാന്തസംഭാവനകൾക്കുള്ള ഗ്രാമി അവാർഡ് നേടുകയുണ്ടായി. അദ്ദേഹം മുപ്പത്തിയൊന്ന് ചലച്ചിത്രങ്ങളിലും അഭിനയിച്ചു. ഇവ നിരൂപകരിൽ നിന്ന് അത്ര നല്ല അഭിപ്രായമല്ല നേടിയതെങ്കിലും ബോക്സ് ഓഫീസിൽ ഈ ചിത്രങ്ങളെല്ലാം വൻ വിജയമായിരുന്നു.
ഇരുപതാം നൂറ്റാണ്ടിലെ സാംസ്കാരികവ്യക്തിത്വങ്ങളിൽ പ്രധാനിയായി പ്രെസ്ലിയെ കണക്കാക്കുന്നു.