From Wikipedia, the free encyclopedia
എസ്കോണ്ടിഡോ (/ˌɛskənˈdiːdoʊ/ ES-kən-DEE-doh), അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് സാൻ ഡിയേഗോ കൌണ്ടിയുടെ നോർത്ത് കണ്ട്രി മേഖലയിൽ, സാൻ ഡിയേഗോ നഗരമദ്ധ്യത്തിൽ നിന്ന് 30 മൈൽ (48 കിലോമീറ്റർ) വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. പാറക്കെട്ടുകൾ നിറഞ്ഞ മലകളാൽ ചുറ്റപ്പെട്ട ഒരു ആഴമില്ലാത്ത താഴ്വരയിലാണ് നഗരം നിലനിൽക്കുന്നത്. 1888 ൽ സംയോജിപ്പിക്കപ്പെട്ട ഈ നഗരം സാൻ ഡിയോഗോ കൗണ്ടിയിലെ ഏറ്റവും പഴക്കമേറിയ നഗരങ്ങളിലൊന്നാണ്. 2010 ലെ സെൻസസ് പ്രകാരം ഈ നഗരത്തിലെ ആകെ ജനസംഖ്യ 143,911 ആയിരുന്നു.
എസ്കോണ്ടിഡോ | |||||
---|---|---|---|---|---|
City | |||||
City of Escondido | |||||
Downtown Escondido's Grand Avenue in May
2006. | |||||
| |||||
Motto(s): "City of Choice!" | |||||
Location of Escondido in San Diego County, California. | |||||
Coordinates: 33°7′29″N 117°4′51″W | |||||
Country | United States of America | ||||
State | California | ||||
County | San Diego | ||||
Incorporated | ഒക്ടോബർ 8, 1888[1] | ||||
• Mayor | Sam Abed[2] | ||||
• ആകെ | 37.25 ച മൈ (96.47 ച.കി.മീ.) | ||||
• ഭൂമി | 37.07 ച മൈ (96.01 ച.കി.മീ.) | ||||
• ജലം | 0.18 ച മൈ (0.46 ച.കി.മീ.) 0.48% | ||||
ഉയരം | 646 അടി (197 മീ) | ||||
• ആകെ | 1,43,911 | ||||
• കണക്ക് (2016)[6] | 1,51,613 | ||||
• റാങ്ക് | 4th in San Diego County 38th in California | ||||
• ജനസാന്ദ്രത | 4,089.91/ച മൈ (1,579.14/ച.കി.മീ.) | ||||
സമയമേഖല | UTC−8 (Pacific) | ||||
• Summer (DST) | UTC−7 (PDT) | ||||
ZIP codes | 92025–92027, 92029 | ||||
Area codes | 442/760 | ||||
FIPS code | 06-22804 | ||||
GNIS feature IDs | 1652706, 2410455 | ||||
വെബ്സൈറ്റ് | www |
"എസ്കോണ്ടിഡോ" എന്ന സ്പാനിഷ് പദത്തിൻറെ അർത്ഥം "നിഗൂഹനം" എന്നാണ്.
എസ്കോണ്ടിഡോ പ്രദേശത്ത് ആദ്യകാലത്ത് അധിവസിച്ചിരുന്നത് ലൂയിസെനോ ഇന്ത്യൻസ് ആയിരുന്നു. ഈ പ്രദേശത്തുകൂടി ഒഴുകുന്ന അരുവിയ്ക്കു സമാന്തരമായി അവർ ഇടത്താവളങ്ങളും ഗ്രാമങ്ങളും സ്ഥാപിച്ചിരുന്നു. അവർ ഈ പ്രദേശത്തിന് "മെഹൽ-ഓം-പോം-പാവോ" എന്ന് പേരിട്ടിരുന്നു. കൊളറാഡോ നദിക്ക് സമീപമുള്ള പ്രദേശങ്ങളിൽ നിന്ന് കുമെയായ് ജനങ്ങൾ സാൻ പാസ്ക്വൽ താഴ്വരയിലും ഇന്ന് എസ്കോണ്ടിഡോ എന്നറിയപ്പെടുന്ന പ്രദേശത്തിൻറെ തെക്കുപടിഞ്ഞാറും പടിഞ്ഞാറും ഭാഗങ്ങളിലെ സാൻ ഡിയേഗോ നദിയ്ക്കു സമീപമുള്ള പ്രദേശത്തും കുടിയേറിപ്പാർത്തിരുന്നു. ഇന്ന് ഭൂരിഭാഗം ഗ്രാമങ്ങളും ഇടത്താവളങ്ങളും വികസനവും കാർഷികവത്കരണവും കാരണമായി നശിപ്പിക്കപ്പെട്ടിരിക്കുന്നു.[7]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.