![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/8/89/Ellen_Swallow_Richards_%25282%2529.jpg/640px-Ellen_Swallow_Richards_%25282%2529.jpg&w=640&q=50)
എലൻ സ്വാലോ റിച്ചാർഡ്സ്
From Wikipedia, the free encyclopedia
അമേരിക്കയിൽ നിന്നുള്ള ഒരു വ്യാവസായിക, സുരക്ഷാ എഞ്ചിനീയർറും, പരിസ്ഥിതി രസതന്ത്രജ്ഞയും, യൂണിവേഴ്സിറ്റി ഫാക്കൽറ്റി അംഗവും ആയിരുന്നു എലൻ ഹെൻറിയേറ്റ സ്വാലോ റിച്ചാർഡ്സ് (ഡിസംബർ 3, 1842 – മാർച്ച് 30, 1911) . സാനിറ്ററി എഞ്ചിനീയറിംഗിലും ഗാർഹിക ശാസ്ത്രത്തിലെ പരീക്ഷണാത്മക ഗവേഷണത്തിലുമുള്ള അവളുടെ മുൻനിര പ്രവർത്തനം, ഹോം എക്കണോമിക്സ് (ഗാർഹിക സാമ്പത്തിക ശാസ്ത്രം) എന്ന പുതിയ ശാസ്ത്ര ശാഖക്ക് അടിത്തറയിട്ടു. [1]ശാസ്ത്രത്തെ ഗൃഹത്തിലേക്ക് എത്തിച്ച ഹോം എക്കണോമിക്സ് മോവ്മെന്റിന്റെ സ്ഥാപകയായിരുന്ന അവർ ആണ് പോഷകാഹാര പഠനത്തിന് രസതന്ത്രം ആദ്യമായി പ്രയോഗിച്ചത്. [2]
എലൻ എച്ച്. സ്വാലോ റിച്ചാർഡ്സ് | |
---|---|
![]() Richards From The Life of Ellen H. Richards by Caroline L. Hunt, 1912 | |
ജനനം | (1842-12-03)ഡിസംബർ 3, 1842 ഡൺസ്റ്റബിൾ, മസാച്യുസെറ്റ്സ്, യു.എസ്. |
മരണം | മാർച്ച് 30, 1911(1911-03-30) (പ്രായം 68) |
അന്ത്യ വിശ്രമം | ക്രൈസ്റ്റ് ചർച്ച് സെമിത്തേരി, ഗാർഡിനർ, മെയിൻ, യു.എസ്. |
വിദ്യാഭ്യാസം |
|
തൊഴിൽ |
|
അറിയപ്പെടുന്നത് | Home economics Euthenics School meals |
ജീവിതപങ്കാളി(കൾ) | Robert Hallowell Richards (1844–1945) m.1875 |
ഒപ്പ് | |
![]() |
റിച്ചാർഡ്സ് 1862 -ൽ വെസ്റ്റ്ഫോർഡ് അക്കാദമിയിൽ (മസാച്ചുസെറ്റ്സിലെ രണ്ടാമത്തെ ഏറ്റവും പഴയ സെക്കൻഡറി സ്കൂൾ) നിന്നും ബിരുദം നേടി. മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ പ്രവേശിപ്പിക്കപ്പെട്ട ആദ്യ വനിതയായിരുന്നു അവർ. 1873 -ൽ ബിരുദം നേടിയ അവർ പിന്നീട് അവിടുത്തെ ആദ്യ വനിതാ അധ്യാപകയായി മാറി. മിസിസ്. റിച്ചാഡ്സ് സയൻസ് ആൻഡ് ടെക്നോളജിയിലെ ഏതൊരു വിഭാഗത്തിൽ വെച്ചും അംഗീകരിക്കപ്പെട്ട അമേരിക്കയിലെ ആദ്യത്തെ സ്ത്രീയും, രസതന്ത്രത്തിൽ ബിരുദം (1870 ൽ വാസർ കോളേജിൽ നിന്ന്) നേടുന്ന ആദ്യ അമേരിക്കൻ വനിതയും ആണ്. [3] [4]
റിച്ചാർഡ്സ് ഒരു ഫെമിനിസ്റ്റായിരുന്നു, കൂടാതെ ഒരു സ്ഥാപക എക്കോഫെനിനിസ്റ്റും ആയിരുന്നു. വീട്ടിനുള്ളിലെ സ്ത്രീകളുടെ ജോലി സമ്പദ്വ്യവസ്ഥയുടെ സുപ്രധാന വശമാണെന്ന് അവർ വിശ്വസിച്ചു. [5] എന്നിരുന്നാലും, സ്ത്രീകളുടെ വീട്ടിലെ സ്ഥാനത്തെയും വീട്ടു ജോലിയെയും മഹത്വവൽക്കരിക്കുന്ന നിലവിലുള്ള ഗാർഹിക സംസ്കാരത്തെ അവർ നേരിട്ട് വെല്ലുവിളിച്ചില്ല. [6]