From Wikipedia, the free encyclopedia
ഇരുപതാം നൂറ്റാണ്ടിലെ ഒരു ജർമ്മൻ നോവലിസ്റ്റായിരുന്നു എറിക്ക് മരിയ റിമാർക്വു [1] (ജനനം എറിക് പോൾ റെമാർക്ക് ; 22 ജൂൺ 1898 - സെപ്റ്റംബർ 25, 1970). ഒന്നാം ലോകമഹായുദ്ധത്തിലെ യുദ്ധത്തിന്റെ ഭീകരതകളെക്കുറിച്ചുള്ള ജർമ്മൻ പട്ടാളക്കാരുടെ അനുഭവങ്ങൾ വിവരിക്കുന്ന 1928-ലെ ആൾ ക്വയറ്റ് ഓൺ ദ വെസ്റ്റേൺ ഫ്രണ്ട് എന്ന അന്താരാഷ്ട്രതലത്തിൽ അറിയപ്പെടുന്നതും ഏറ്റവുമധികം വിറ്റഴിക്കപ്പെട്ടതുമായ നോവൽ അദ്ദേഹം രചിക്കുകയും തുടർന്ന് ഈ നോവലിനെ അടിസ്ഥാനമാക്കി ചലച്ചിത്രമാക്കപ്പെട്ട ആൾ ക്വയറ്റ് ഓൺ ദ വെസ്റ്റേൺ ഫ്രണ്ട് (1930) എന്ന ഈ ചിത്രം ഓസ്കാർ അവാർഡ് നേടുകയും ചെയ്തു. അദ്ദേഹത്തിന്റെ പുസ്തകം നാസികളുടെ ശത്രുതയ്ക്ക് കാരണമായിത്തീർന്നു.
1898 ജൂൺ 22-ന് ജർമ്മൻ നഗരമായ ഓസ്നാബ്രുക്കിൽ ഒരു റോമൻ കത്തോലിക്ക കുടുംബത്തിൽ പീറ്റർ ഫ്രാൻസ് റിമാർക്വു (ജനനം ജൂൺ 14, 1867, കൈസർസ്വർത്ത് ), അന്ന മരിയ (ജനനം1871 നവംബർ 21-ന് സ്റ്റാൾക്നെട്ട് ) എന്നിവരുടെ മകനായി എറിക്ക് മരിയ റിമാർക്വു ജനിച്ചു. [2] പീറ്ററിന്റെയും അന്നയുടെയും നാല് മക്കളിൽ മൂന്നാമനായിരുന്നു റിമാർക്വു. മൂത്ത സഹോദരി എർന, ജ്യേഷ്ഠൻ തിയോഡോർ ആർതർ (അഞ്ചാം വയസ്സിൽ അന്തരിച്ചു), ഇളയ സഹോദരി എൽഫ്രീഡ് (ജനനം 1903) എന്നിവരായിരുന്നു അദ്ദേഹത്തിന്റെ മറ്റു സഹോദരങ്ങൾ.[3]
സൈനികവും സിവിലിയൻ ജോലികളും
ഒന്നാം ലോകമഹായുദ്ധത്തിൽ 18 വയസ്സുള്ളപ്പോൾ ജർമ്മൻ ആർമിയിലേക്ക് റിമാർക്വു നിർബന്ധിത സൈനിക സേവനത്തിനായി തെരഞ്ഞെടുക്കപ്പെട്ടു. 1917 ജൂൺ 12 - ന് ഹേം ലെങ്കലെറ്റിലെ സെക്കന്റ് ഗാർഡ്സ് റിസർവ് ഡിവിഷന്റെ ഫീൽഡ് ഡിപ്പോട്ടിലേക്ക് മാറ്റി. ജൂൺ 26 ന്, അദ്ദേഹം രണ്ടാമത്തെ കമ്പനിയായ 15-ാമത് റിസർവ് ഇൻഫൻട്രി റെജിമെന്റിൽ എൻജിനീയർ പ്ലാറ്റൂൺ ബെഥേയിലേക്ക് ടോർഹൗത്തിനും ഹൂൾട്ട്സ്റ്റിനും ഇടയ്ക്കു നിയമിക്കപ്പെട്ടു. ജൂലൈ 31-ന്, ഇടതു കാലിലും വലതുകൈയിലും കഴുത്തിലും മുറിവേറ്റിരുന്ന അദ്ദേഹം ജർമ്മനിയിലെ ഒരു സൈനിക ആശുപത്രിയിൽ എത്തിച്ചേർന്നു. തുടർന്ന് അദ്ദേഹം യുദ്ധത്തിന്റെ ശിഷ്ടകാലം അവിടെ ചെലവഴിച്ചു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.