എറിക്ക് മുഹ്സം
From Wikipedia, the free encyclopedia
എറിക്ക് മുഹ്സം (6 ഏപ്രിൽ 1878 - 10 ജൂലൈ 1934) ആന്റി മിലിട്ടറിസ്റ്റ്, അരാജകവാദി, ലേഖകൻ, കവി, നാടകകൃത്ത് എന്നീ നിലകളിൽ ശ്രദ്ധേയത നേടിയ ജർമൻ-ജൂതവംശജനായിരുന്നു. ഒന്നാം ലോകമഹായുദ്ധാനന്തരം ഫെഡറൽ ബാവെർ സോവിയറ്റ് റിപ്പബ്ലിക്ക് സ്ഥാപിച്ചുകിട്ടാനായി പ്രക്ഷോഭം നടത്തിയവരുടെ മുൻപന്തിയിൽ ഒരാളായിരുന്നതിനാൽ അദ്ദേഹത്തിന് അഞ്ചുവർഷം ജയിൽവാസം അനുഭവിക്കേണ്ടി വന്നു.[1]
വസ്തുതകൾ എറിക്ക് മുഹ്സം, ജനനം ...
എറിക്ക് മുഹ്സം | |
---|---|
ജനനം | 6 April 1878 |
മരണം | 10 ജൂലൈ 1934(1934-07-10) (പ്രായം 56) |
തൊഴിൽ | Anarchist, poet, playwright, and cabaret performer |
അടയ്ക്കുക
ഒരു കാബറെ നർത്തകൻ കൂടിയായിരുന്ന മുഹ്സം, 1933-ൽ ഹിറ്റ്ലർ അധികാരത്തിൽ എത്തുന്നതിനു മുൻപുതന്നെ വയ്മർ റിപ്പബ്ലിക്കിന്റെ കാലഘട്ടത്തിൽ നാസിസത്തെ അപലപിക്കുകയും ഭാവി ഏകാധിപതിയെക്കുറിച്ച് ആക്ഷേപഹാസ്യരചനകൾ പ്രസിദ്ധീകരിക്കുകയും ചെയ്ത് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടി. 1934-ൽ ഓറാനിയൻബർഗിലെ കോൺസൺട്രേഷൻ ക്യാമ്പിൽ വെച്ച് മുഹ്സം കൊല്ലപ്പെട്ടു.