എയർടെൽ ഡിജിറ്റൽ ടിവി
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
എയർടെൽ ഡിജിറ്റൽ ടിവി ഭാരതി എയർടെല്ലിൻറെ ഡിടിഎച്ച് സേവനമാണ്. എംപിഇജി-4 കംപ്രഷനും ഡിവിബി-S2 സാങ്കേതികതയും ഈ ഡിടിഎച്ച് സേവനത്തിൽ ഉപയോഗിക്കുന്നു. ഇൻസാറ്റ് 4CR 74°East സാറ്റലൈറ്റാണ് പ്രക്ഷേപണത്തിനായി ഉപയോഗപ്പെടുത്തുന്നത്. എയർടെൽ ഡിജിറ്റൽ ടിവി ഭാരതത്തിലെ ആറാമത്തെ ഡിടിഎച്ച് സംരംഭമാണ്.
ഭാരതി എയർടെൽ Subsidiary | |
വ്യവസായം | DTH Pay TV |
സ്ഥാപിതം | 2008 |
ആസ്ഥാനം | India, മുംബൈ, ഇന്ത്യ |
സേവന മേഖല(കൾ) | ഇന്ത്യയെമ്പാടും |
പ്രധാന വ്യക്തി | സുനിൽ മിത്തൽ |
ഉത്പന്നങ്ങൾ | ഡയറക്ട് ബ്രോഡ്കാസ്റ്റ് സാറ്റലൈറ്റ് |
മാതൃ കമ്പനി | ഭാരതി എയർടെൽ[1] |
അനുബന്ധ സ്ഥാപനങ്ങൾ | ഭാരതി ടെലിമീഡിയ Ltd. |
വെബ്സൈറ്റ് | http://www.airtel.in/digitaltv |
2004-ൽ വന്ന സീ എൻറെർടെയ്ൻമെൻറ് എൻറെർപ്രൈസസിൻറെ ഡിഷ് ടിവി ആണ് ആദ്യ ഡിടിഎച്ച് സംരംഭം. പിന്നീട് ഡിഡി ഡയറക്ട് പ്ലസ് എന്ന പേരിൽ ദൂരദർശൻ ഫ്രീ ടു എയർ ഡിടിഎച്ച് തുടങ്ങി. 2006-ൽ ടാറ്റ ടെലിസർവ്വീസസ് ബ്രിട്ടീഷ് സ്കൈ ബ്രോഡ്കാസ്റ്റിംഗുമായി ചേർന്ന് ടാറ്റ സ്കൈ എന്ന പേരിൽ ഡിടിഎച്ച് സേവനം ആരംഭിച്ചു. തെക്കേ ഇന്ത്യൻ മീഡിയ ഭീമനായ സൺ ഗ്രൂപ്പ് സൺ ഡയറക്ട് എന്ന പേരിൽ ഡിടിഎച്ച് സേവനം ആരംഭിച്ചു. പിന്നാലെ റിലയൻസ് കമ്മ്യൂണിക്കേഷൻസും ബിഗ് ടിവി എന്ന പേരിൽ ഡിടിഎച്ച് സേവനം ആരംഭിച്ചു. ഇതിനെല്ലാം ശേഷമാണ് ഭാരതി എയർടെൽ ഡിടിഎച്ച് സേവനം ആരംഭിക്കുന്നത്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.