എയ്ഞ്ചൽസ് ക്യാമ്പ്
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
എയ്ഞ്ചൽസ് ക്യാമ്പ് അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ കലാവെറാസ് കൌണ്ടിയിൽ സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ്. ഈ പട്ടണം മുമ്പ് എയ്ഞ്ചൽസ് സിറ്റി, കർസൺസ് ക്രീക്ക്, ക്ലീയർലേക്ക് എന്നിങ്ങനെയു അറിയപ്പെട്ടിരുന്നു. കലാവെറാസ് കൌണ്ടിയിലെ ഏകീകരിക്കപ്പട്ടെ ഒരേയൊരു പട്ടണമാണ് എയ്ഞ്ചൽസ് ക്യാമ്പ്. ഈ പട്ടണത്തിലെ ജനസംഖ്യ 2010 ലെ ജനസംഖ്യാ രേഖകൾ പ്രകാരം 3,835 ആയിരുന്നു. സമുദ്രനിരപ്പിൽ 1378 അടി (420 മീ.) ഉയരത്തിലാണ് എയ്ഞ്ചൽസ് ക്യാമ്പ് പട്ടണം നിലനിൽക്കുന്നത്. പ്രശസ്ത അമേരിക്കൻ സാഹിത്യകാരനായ മാർക്ക് ട്വയിൻ തൻറെ ചെറുകഥയായ “ദ സെലിബ്രൈറ്റഡ് ജമ്പിങ്ങ് ഫ്രോഗ് ഓഫ് കലാവെറാസ് കൌണ്ടി” ഈ പട്ടണത്തിലെ പുരാതനമായ എയ്ഞ്ചൽസ് ഹോട്ടലിൽ നിന്നു 1865 ൽ കേട്ട ഒരു കഥയെ ആസ്പദമാക്കി എഴുതിയതാണ്. ഈ സംഭവം ജമ്പിങ്ങ് ഫ്രോഗ് ജൂബിലി എന്ന പേരിൽ ഓരോ വർഷവും മെയ് മാസത്തിൽ കലാവെറാസ് കൌണ്ടിയുടെ കിഴക്കു ഭാഗത്തുള്ള വാർഷിക പ്രദർശന വേദിയിൽ നടത്താറുണ്ട്. ഇതിനാൽ എയ്ഞ്ചൽ ക്യാമ്പ് പട്ടണം ഫ്രോഗ്ടൌൺ എന്ന അപരനാമത്തിലും അറിയപ്പെടുന്നു.
എയ്ഞ്ചൽസ് ക്യാമ്പ്, കാലിഫോർണിയ Angels | |
---|---|
Downtown Angels Camp | |
Nickname(s): Angels City, City of Angels | |
Motto(s): "Redefining The Rush" | |
Location in Calaveras County and California | |
Coordinates: 38°04′06″N 120°32′23″W | |
Country | അമേരിക്കൻ ഐക്യനാടുകൾ |
State | California |
County | Calaveras |
Mining camp | 1848[1] |
Incorporated | January 24, 1912[2] |
• Mayor | Wes Kulm[3] |
• Vice Mayor | Jack Lynch[3] |
• City Administrator | Michael McHattan[3] |
• ആകെ | 3.637 ച മൈ (9.421 ച.കി.മീ.) |
• ഭൂമി | 3.628 ച മൈ (9.397 ച.കി.മീ.) |
• ജലം | 0.009 ച മൈ (0.024 ച.കി.മീ.) 0.25% |
ഉയരം | 1,378 അടി (420 മീ) |
(2010) | |
• ആകെ | 3,836 |
• ജനസാന്ദ്രത | 1,100/ച മൈ (410/ച.കി.മീ.) |
സമയമേഖല | UTC-8 (PST) |
• Summer (DST) | UTC-7 (PDT) |
ZIP code | 95222 |
ഏരിയ കോഡ് | 209 |
FIPS code | 06-02112 |
GNIS feature IDs | 1667877, 2409709 |
വെബ്സൈറ്റ് | www |
California Historical Landmark | |
Reference no. | 287[6] |
എയ്ഞ്ചൽസ് ക്യാമ്പ് പട്ടണം സ്ഥിതിചെയ്യുന്ന പ്രദേശത്തിൻറെ അക്ഷാംശ രേഖാംശങ്ങൾ 38°04′06″N 120°32′23″W ആണ്. അമേരിക്കൻ ഐക്യനാടുകളുടെ സെൻസസ് ബ്യാറോയുടെ കണക്കുകൾ പ്രകാരം ഈ പട്ടണത്തിൻറെ ആകെ വിസ്തൃതി 3.6 ചതുരശ്ര മൈലാണ് (9.3 ചതുരശ്ര കിലോമീറ്റർ). ഇതു മുഴുവൻ കരഭൂമിയാണ്. എയ്ഞ്ചൽസ് ക്രീക്ക് അരുവി എയ്ഞ്ചൽസ് ക്യാമ്പ് പട്ടണമദ്ധ്യത്തിലൂടെയാണ് ഒഴുകുന്നത്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.