From Wikipedia, the free encyclopedia
ബിറ്റ്മാപ്പ് ഡിസ്പ്ലേകളിൽ ജാലകങ്ങൾ പ്രദർശിപ്പിക്കുന്നതിനുള്ള ഒരു സംവിധാനമാണ് എക്സ് ജാലകസംവിധാനം (X Window System എക്സ് 11, അല്ലെങ്കിൽ എക്സ് എന്നും പറയുന്നു). യുണീക്സ് പോലെയുള്ള എല്ലാ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലും എക്സ് ജാലകസംവിധാനം ഉപയോഗിക്കാൻ കഴിയും.
Original author(s) | Project Athena |
---|---|
വികസിപ്പിച്ചത് | X.Org Foundation |
ആദ്യപതിപ്പ് | ജൂൺ 1984 |
Stable release | |
ഓപ്പറേറ്റിങ് സിസ്റ്റം | Unix, Unix-like, MVS OpenVMS, DOS |
പ്ലാറ്റ്ഫോം | Cross-platform |
Replaces | W Window System |
തരം | Windowing system |
അനുമതിപത്രം | MIT License |
വെബ്സൈറ്റ് | x |
ഗ്രാഫിക്സ് യൂസർ ഇന്റർഫേസിനായുള്ള അടിസ്ഥാന ഫ്രെയിംവർക്ക് എക്സ് നൽകുന്നു. ഒരു ഡിസ്പ്ലേ ഉപകരണത്തിൽ വരയ്ക്കാനും കീബോർഡും മൌസും ഉപയോഗിച്ച് അതുമായി സംവദിക്കാനുമുള്ള അടിസ്ഥാനം എക്സ് സജ്ജമാക്കുന്നു. ഉപയോക്തൃസമ്പർക്കമുഖം എക്സ് കൈകാര്യം ചെയ്യുന്നില്ല. ഇത് വിവിധ പ്രോഗ്രാമുകളാണ് നിർമ്മിക്കുന്നത്. എക്സ് അടിസ്ഥാനപ്പെടുത്തിയുള്ള വിവിധ പണിയിടങ്ങളുടെ സമ്പർക്കമുഖവും പ്രവർത്തനവും വ്യത്യസ്ത തരത്തിലായിരിക്കും.
1984 ൽ മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എംഐടി) യിലാണ് എക്സ് രൂപം കൊണ്ടത്. 1987 മുതൽ ഈ പ്രോട്ടോകോളിന്റെ വെർഷൻ 11 ആയിരുന്നു അതുകൊണ്ടിത് എക്സ് 11 എന്ന് വിളിക്കുന്നു. എക്സ്.ഓർഗ് ഫൌണ്ടേഷനാണ് എക്സ് പ്രൊജക്റ്റ്നയിക്കുന്നത്. ഇപ്പോഴത്തെ സ്ഥിരീകരണവും ഫൌണ്ടേഷനാണ് നടത്തുന്നത്. എക്സ്.ഓർഗ് സെർവ്വർ എംഐടി അനുമതിപത്രത്തിൽ (അതുപോലുള്ള മറ്റ് അനുമതി പത്രങ്ങളിലും) ലഭ്യമായ ഒരു സ്വതന്ത്രസോഫ്റ്റ്വെയറാണ്.[3]
റിമോട്ട് ഗ്രാഫിക്കൽ യൂസർ ഇന്റർഫേസുകൾക്കും ഇൻപുട്ട് ഉപകരണ ശേഷികൾക്കുമുള്ള ഒരു ആർക്കിടെക്ചർ-ഇൻഡിപെൻഡന്റ് സംവിധാനമാണ് എക്സ്. നെറ്റ്വർക്കുചെയ്ത ടെർമിനൽ ഉപയോഗിക്കുന്ന ഓരോ വ്യക്തിക്കും ഏത് തരത്തിലുള്ള ഉപയോക്തൃ ഇൻപുട്ട് ഉപകരണവുമായും ഡിസ്പ്ലേയുമായി സംവദിക്കാനുള്ള കഴിവുണ്ട്.
അതിന്റെ സ്റ്റാൻഡേർഡ് ഡിസ്ട്രിബ്യൂഷനിൽ ലളിതമാണെങ്കിലും, ഇത് ഒരു ഡിസ്പ്ലേ ഇന്റർഫേസ് സൊല്യൂഷനാണ്, ഇത് യുണിക്സ് പോലുള്ള മിക്ക ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലും ഓപ്പൺവിഎംഎസിലും ഗ്രാഫിക്കൽ യൂസർ ഇന്റർഫേസുകൾ നിർമ്മിക്കുന്നതിനുള്ള ഒരു സ്റ്റാൻഡേർഡ് ടൂൾകിറ്റും പ്രോട്ടോക്കോൾ സ്റ്റാക്കും നൽകുന്നു, കൂടാതെ മറ്റ് പല പൊതു ആവശ്യങ്ങൾക്കു വേണ്ടിയും പോർട്ട് ചെയ്തിട്ടുണ്ട്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.