അരോമ മണി എന്നറിയപ്പെടുന്ന എം. മണി(1939-2024) [3]ഒരു ഇന്ത്യൻ ചലച്ചിത്ര നിർമ്മാതാവും മലയാള, തമിഴ് സിനിമകളുടെ സംവിധായകനുമാണ്.[4][5] സുനിത പ്രൊഡക്ഷൻസ്, അരോമ മൂവി ഇന്റർനാഷണൽ എന്നീ ബാനറിൽ 60 ലധികം സിനിമകൾ നിർമ്മിക്കുകയും പത്തിലധികം സിനിമകൾ സംവിധാനം ചെയ്യുകയും ചെയ്തു.[6][7][8][9] 1977 ൽ ധീരസമീരെ യമുനാതീരേ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അരങ്ങേറ്റം കുറിച്ചത്.[10]

വസ്തുതകൾ M. Mani, ജനനം ...
M. Mani
ജനനം1939 നവംബർ 30
മരണം (വയസ്സ് 84)[1][2]
തൊഴിൽFilm producer and director
സജീവ കാലം1977–2013
അടയ്ക്കുക

ജീവിത രേഖ

തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂർ താലൂക്കിലെ പുന്നമൂട് എന്ന ഗ്രാമത്തിൽ മാധവൻ പിള്ളയുടേയും തായമ്മാളിൻ്റെയും മകനായി 1939 നവംബർ 30ന് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം സ്വന്തമായി തുടങ്ങിയ സ്റ്റേഷനറി ഷോപ്പ്, ആരോമ ഹോട്ടൽ എന്നിവയിലൂടെ ഉപജീവനം നടത്തി പോരെവെ നടൻ മധുവുമായുള്ള സൗഹൃദം സിനിമയിൽ എത്തിച്ചു.

1977-ൽ മകൾ സുനിതയുടെ പേരിൽ സുനിത പ്രൊഡക്ഷൻസ് എന്ന നിർമ്മാണ കമ്പനി ആരംഭിച്ച മണി ആരോമ മൂവി ഇൻ്റർനാഷണൽ എന്ന ബാനറിൽ സിനിമകൾ നിർമ്മിച്ചു. കള്ളിയങ്കാട്ട് നീലി, കള്ളൻ പവിത്രൻ, തിങ്കളാഴ്ച നല്ല ദിവസം, ദൂരെ ദൂരെ ഒരു കൂടു കൂട്ടാം, ഇരുപതാം നൂറ്റാണ്ട്, ഓഗസ്റ്റ് ഒന്ന്, ഒരു സിബിഐ ഡയറികുറിപ്പ്, ജാഗ്രത, കോട്ടയം കുഞ്ഞച്ചൻ, കമ്മീഷണർ, ബാലേട്ടൻ എന്നിവയാണ് മണി നിർമ്മിച്ച പ്രധാന സിനിമകൾ.

ആ ദിവസം എന്ന സിനിമ കഥ എഴുതി നിർമ്മിച്ച് സംവിധാനം ചെയ്ത് സംവിധാന രംഗത്ത് സജീവമായ മണി പിന്നീട് ഏഴ് സിനിമകൾക്ക് കൂടി സംവിധാനം നിർവഹിച്ചു.

2013-ൽ ആർട്ടിസ്റ്റ് എന്ന സിനിമയോടെ സിനിമാ ജീവിതത്തിൽ നിന്ന് വിരമിച്ച മണി വാർധക്യ സഹജമായ അസുഖങ്ങൾക്ക് ചികിത്സയിൽ തുടരവെ 2024 ജൂലൈ 14 ന് അന്തരിച്ചു.

നിർമ്മിച്ച സിനിമകൾ

  • ധീര സമീനെ യമുനാ തീരെ 1977
  • കൈതപ്പൂ 1978
  • റൗഡി രാമു 1978
  • ഉറക്കം വരാത്ത രാത്രികൾ 1978
  • കള്ളിയങ്കാട്ട് നീലി 1979
  • നീയോ ഞാനോ 1979
  • എനിക്ക് ഞാൻ സ്വന്തം 1979
  • ഏദൻ തോട്ടം 1980
  • ഇതിലെ വന്നവർ 1980
  • കടത്ത് 1981
  • പിന്നെയും പൂക്കുന്ന കാട് 1981
  • കള്ളൻ പവിത്രൻ 1981
  • ആ ദിവസം 1982
  • ഒരു തിര പിന്നെയും തിര 1982
  • കുയിലിനെ തേടി 1983
  • എങ്ങനെ നീ മറക്കും 1983
  • മുത്തോട് മുത്ത് 1984
  • വീണ്ടും ചലിക്കുന്ന ചക്രം 1984
  • എൻ്റെ കളിത്തോഴൻ 1984
  • ആനയ്ക്കൊരുമ്മ 1985
  • പച്ചവെളിച്ചം 1985
  • തിങ്കളാഴ്ച നല്ല ദിവസം 1985
  • ദൂരെ ദൂരെ ഒരു കൂടു കൂട്ടാം 1986
  • നാളെ ഞങ്ങളുടെ വിവാഹം 1986
  • ലൗ സ്റ്റോറി 1986
  • പൊന്നും കുടത്തിന് പൊട്ട് 1986
  • ഇരുപതാം നൂറ്റാണ്ട് 1987
  • ഓഗസ്റ്റ് ഒന്ന് 1988
  • ഒരു സിബിഐ ഡയറിക്കുറിപ്പ് 1988
  • ജാഗ്രത 1989
  • കോട്ടയം കുഞ്ഞച്ചൻ 1990
  • സൗഹൃദം 1991
  • പണ്ട് പണ്ട് ഒരു രാജകുമാരി 1992
  • സൂര്യഗായത്രി 1992
  • ധ്രുവം 1993
  • കമ്മീഷണർ 1994
  • രുദ്രാക്ഷം 1994
  • വൃദ്ധന്മാരെ സൂക്ഷിക്കുക 1995
  • എഫ് ഐ ആർ 1999
  • പല്ലാവൂർ ദേവനാരായണൻ 1999
  • കാട്ടു ചെമ്പകം 2002
  • ബാലേട്ടൻ 2003
  • മിസ്റ്റർ ബ്രഹ്മചാരി 2003
  • മാമ്പഴക്കാലം 2004
  • ലോകനാഥൻ ഐ.എ.എസ് 2005
  • കനക സിംഹാസനം 2006
  • രാവണൻ 2006
  • ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് കുടുംബം 2009
  • കളേഴ്സ് 2009
  • ഓഗസ്റ്റ് പതിനഞ്ച് 2011
  • ആർട്ടിസ്റ്റ് 2013[11]

സംവിധാനം

കഥ

തമിഴ്

  • ഗോമാതി നായകം (2005)
  • കാസി (2001)
  • ഉനുദാൻ (1998)
  • അരംഗേത്ര വേലായ് (1990)

അവാർഡുകൾ

അവലംബം

ബാഹ്യ ലിങ്കുകൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.