എം.എസ്. വല്യത്താൻ
കാർഡിയാക് സർജൻ / From Wikipedia, the free encyclopedia
ഒരു ഇന്ത്യൻ കാർഡിയാക് സർജനാണ് മാർത്തണ്ട വർമ്മ ശങ്കരൻ വലിയത്താൻ അഥവാ എം. എസ്. വലിയത്താൻ (ജനനം: 24 മെയ് 1934 - മരണം: 18 ജൂലൈ 2024) ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമിയുടെ മുൻ പ്രസിഡന്റും ഇന്ത്യാ ഗവൺമെന്റിന്റെ ദേശീയ ഗവേഷണ പ്രൊഫസറുമായിരുന്നു. [1] [2] പിൽക്കാലത്ത് ആയുർവേദത്തെ കുറിച്ച് മനസ്സിലാക്കുകയും അതിൻ്റെ പ്രയോക്താവായിത്തീരുകയും ചെയ്തു ആയുർവേദത്തിലെ മൂലഗ്രന്ഥങ്ങളായ ചരകസംഹിത സുശ്രുത സംഹിത വാഗ്ഭട സംഹിത എന്നിവയെ അധികരിച്ച് ഗ്രന്ഥരചന നടത്തുകയും ചെയ്തു[3]
- പ്രശസ്ത ചിത്രകാരനായ വി.എസ്. വല്യത്താനെക്കുറിച്ച് അറിയാൻ, ദയവായി വി.എസ്. വല്യത്താൻ കാണുക.
എം.എസ്. വല്യത്താൻ Marthanda Varma Sankaran Valiathan Ch M (Liverpool), FRCS (England), FRCS (Edin.), FRCPS(C), FRCP( Lon) | |
---|---|
ജനനം | (1934-05-24) 24 മേയ് 1934 (90 വയസ്സ്) |
മരണം | 18 ജൂലൈ 2024(2024-07-18) (പ്രായം 93) |
ദേശീയത | ഇന്ത്യക്കാരൻ |
കലാലയം | കേരള സർവ്വകലാശാല ലിവർപൂൾ സർവ്വകലാശാല ജോൺ ഹോപ്കിൻസ് സ്കൂൾ ഓഫ് മെഡിസിൻ |
തൊഴിൽ | കാർഡോയോ-തോറായ്ക് സർജൻ |
ജീവിതപങ്കാളി(കൾ) | അഷ്മ |
കുട്ടികൾ | മന്ന; മനീഷ് |
മാതാപിതാക്ക(ൾ) | മാർത്താണ്ഡ വർമ്മ ജാനകി വർമ്മ |
ഇന്ത്യയിലെ ആരോഗ്യ സാങ്കേതികവിദ്യയ്ക്ക് നൽകിയ സംഭാവനകൾക്ക് 2005 ൽ പത്മവിഭൂഷൻ അവാർഡ് ലഭിച്ചു. 1999 ൽ ഫ്രഞ്ച് സർക്കാർ നൽകിയ ബഹുമതിയായ ഓർഡ്രെ ഡെസ് പാംസ് അക്കാഡെമിക്സിൽ അദ്ദേഹത്തെ ഷെവലിയറാക്കി. അന്താരാഷ്ട്ര മെഡിക്കൽ വിദ്യാഭ്യാസത്തിനുള്ള സംഭാവനകൾക്ക് 2009 ൽ ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി മെഡിക്കൽ സ്കൂളിൽ നിന്ന് ഡോ. സാമുവൽ പി. ആസ്പർ ഇന്റർനാഷണൽ അവാർഡ് ലഭിച്ചു.