ഉസോയ് അണ
From Wikipedia, the free encyclopedia
താജിക്കിസ്ഥാനിലെ മുർഗാബ് നദിക്കു കുറുകെ പ്രകൃത്യാ സൃഷ്ടിക്കപ്പെട്ട അണയാണ് ഉസോയ് അണ. (Usoi Dam) 567 metres (1,860 ft) ഉയരത്തിൽ രൂപം കൊണ്ട ഈ അണ, മനുഷ്യനിർമ്മിതമോ അല്ലാത്തതോ ആയ അണകളിൽ ഏറ്റവും വലുതാണ്. 1911 ഇൽ ഉണ്ടായ സാരെസ് ഭൂമികുലുക്കത്തിൻ്റെ ഫലമായി മുർഗാബ് നദീതീരത്തുണ്ടായ വൻ ഉരുൾപൊട്ടലിൽ രൂപം കൊണ്ടതാണ് ഈ അണ. [1]
Usoi Dam | |
---|---|
രാജ്യം | താജിക്കിസ്ഥാൻ |
നിർദ്ദേശാങ്കം | 38.2810°N 72.6134°E / 38.2810; 72.6134 |
നിർമ്മാണം പൂർത്തിയായത് | ഫെബ്രുവരി 18, 1911 (1911-02-18) |
അണക്കെട്ടും സ്പിൽവേയും | |
Type of dam | പാറ നിറഞ്ഞത് , ഉരുൾപൊട്ടലിൽ രുപംകൊണ്ടത് |
തടഞ്ഞുനിർത്തിയിരിക്കുന്ന നദി | മുർഗാബ് നദി |
ഉയരം | 567 metres (1,860 ft) |
നീളം | 1,370 metres (4,490 ft) |
Dam volume | 2 cubic kilometres (0.48 cu mi) |
റിസർവോയർ | |
Creates | സാരെസ് തടാകം |
ആകെ സംഭരണശേഷി | 16.074 cubic kilometres (13,031,000 acre⋅ft) |
പ്രതലം വിസ്തീർണ്ണം | 7,970 hectares (19,700 acres) |
ജലത്തിന്റെ ആകെ ആഴം | 505 metres (1,657 ft) |
പാമീർ മലനിരകൾക്കിടയിലൂടെ ഒഴുകുന്ന മുർഗാബ് നദിയുടെ ഉച്ചത്തിലുള്ള വശങ്ങളിൽ നിന്ന് ഏതാണ്ട് 2 cubic kilometres (0.48 cu mi) പാറയും മണ്ണും തെന്നി മാറിയാണ് ഈ അണ രൂപം കൊണ്ടത്. ഇതിനോടൊപ്പം രൂപമെടുത്ത തടാകം പൂർണ്ണമായും മുക്കിക്കളഞ്ഞ ഉസോയ് ഗ്രാമത്തിൽ നിന്നാണ് ഇതിൻ്റെ പേരുത്ഭവിച്ചത്. തടാകം മുക്കിയ മറ്റൊരു ഗ്രാമമാണ് സാരെസ്. നദീതീരത്തിൽ നിന്ന് 500 to 700 metres (1,600 to 2,300 ft) ഉയരത്തിലാണ് ഈ അണ സ്ഥിതി ചെയ്യുന്നത്. [2]
അണക്കൊപ്പം രൂപം കൊണ്ട സാരെസ് തടാകം 55.8-kilometre (34.7 mi) നീളമുള്ള ഒരു ജലാശയമാണ്. ഇതിൽ 16.074 cubic kilometres (13,031,000 acre⋅ft) വെള്ളം കൊള്ളാനുള്ള ശേഷിയുണ്ട്. വെള്ളം അണയുടെ മുകളിലൂടെ ഒഴുകുന്നില്ല പകരം അടിത്തട്ടിലൂടെ ഒലിച്ചിറങ്ങുകയാണ് ചെയ്യുന്നത്. ഇത് തടാകത്തിൽ വന്നു ചേരുന്ന വെള്ളത്തിന്റെ അളവിനാനുപാതികമായ അളവിലാണ്. അതുകൊണ്ട് തടാകത്തിലെ ജലനിരപ്പ് സ്ഥിരമായി നിൽകുന്നു. വെള്ളത്തിന്റെ ഒഴുക്ക് ഏതാണ്ട് 45 ക്യൂബിക് മിറ്റർ/സെകന്‍ഡ് ആണ് [3]