ഉബുണ്ടു സോഫ്റ്റ്വെയർ സെന്റർ
From Wikipedia, the free encyclopedia
ഉബുണ്ടുവിൽ സ്വതേയുള്ള പാക്കേജ് മാനേജർ ആണ് ഉബുണ്ടു സോഫ്റ്റ്വെയർ സെന്റർ. ഇത് ആപ്റ്റിന്റെ ഫ്രണ്ട് എൻഡ് ആയാണ് പ്രവർത്തിക്കുന്നത്. ഇത് കാനോനിക്കൽ തന്നെയാണ് നിർമ്മിച്ചിരിക്കുന്നത്. സോഫ്റ്റ്വെയറുകൾ ഇൻസ്റ്റാൾ ചെയ്യാനും, ഒഴിവാക്കാനും, മാത്രമല്ല, സോഫ്റ്റ്വെയറുകൾ കാനോനിക്കൽ കടയിൽ നിന്ന് വാങ്ങാനും, സോഫ്റ്റ്വെയറുകളെ കുറിച്ച് അഭിപ്രായം എഴുതാനും പൈത്തണിലെഴുതിയ[1][2] ഉബുണ്ടു സോഫ്റ്റ്വെയർ സെന്റർ അവസരം നൽകുന്നു.
വസ്തുതകൾ Stable release, Preview release ...
Stable release | 5.0.6
/ മാർച്ച് 12, 2012; 12 വർഷങ്ങൾക്ക് മുമ്പ് (2012-03-12) |
---|---|
Preview release | 5.2
/ ഏപ്രിൽ 13, 2012; 12 വർഷങ്ങൾക്ക് മുമ്പ് (2012-04-13) |
റെപോസിറ്ററി | |
ഭാഷ | പൈത്തൺ, ജിടികെ+ |
ഓപ്പറേറ്റിങ് സിസ്റ്റം | ഉബുണ്ടു |
തരം | പാക്കേജ് മാനേജർ, ആപ് സ്റ്റോർ |
അനുമതിപത്രം | ഗ്നു ജിപിഎൽ |
വെബ്സൈറ്റ് | wiki.ubuntu.com/SoftwareCenter |
അടയ്ക്കുക