ഉപയോക്താവിന്റെ സംവാദം:Noblevmy
From Wikipedia, the free encyclopedia
നമസ്കാരം Noblevmy !,
വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
- വിക്കിപീഡിയയുടെ പഞ്ചസ്തംഭങ്ങൾ
- ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ
- സഹായ താളുകൾ
- ചിത്ര സഹായി
- കീഴ്വഴക്കങ്ങൾ
- എഴുത്തുകളരി
- മലയാളത്തിലെഴുതാൻ
താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.
വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.
-- Shiju Alex 06:30, 21 ഓഗസ്റ്റ് 2007 (UTC)
പ്രിയ നോബ്ല് വെണ്മണി,
ചിത്രങ്ങൾ നന്നാവുന്നുണ്ട്. പക്ഷേ താങ്കള് ചിത്രത്തിന്റെ കോപ്പി റൈറ്റ് കൊടുത്തത് മാറ്റേണ്ടിയിരിക്കുന്നു. വിക്കിയിൽ മാത്രം ഉപയോഗിക്കാനായി ടാഗ് കൊടുത്താൽ അത് നമുക്ക് ഉറപ്പ് വരുത്താനാവില്ല. ഒന്നുകിൽ അത് മറ്റ് അനുയോജ്യമായ പകർപ്പവകാശ ടാഗുകൾ നൽകുക, അല്ലെങ്കിൽ പടം മായ്ക്കപ്പെടും. ഇനി മുതൽ പടങ്ങൾ അപ്ലോഡ് ചെയ്യുമ്പൊൾ ശ്രദ്ധിക്കുക. ശരിയായ ടാഗ് പുൾ ഡൗൺ മെനുവിൽ കിട്ടും അവ ഉപയോഗിക്കുക.
ചിലർക്ക് പുൾ ഡൗൺ മെനുവിലെ അക്ഷരങ്ങൾ വായിക്കാനാകില്ല- ചതുരങ്ങൾ പോലെ കാണാനാകൂ, അതാണ് പ്രശ്നമെങ്കിലും അറിയിക്കണം.
ഇനി താങ്കൾ കയറ്റിയ പടത്തിലെ പകർപ്പവകാശം മാറ്റാനായി തിരുത്തുക എന്ന ലിങ്കിൽ (പകർപ്പവകാശത്തിന്റെ) ക്ലിക്കി {{cc-by-sa-2.5}} എന്നോ മറ്റോ കൊടുക്കുക. ആ വിൻഡോവിൽ (വിൻഡോ പേൻ) വരുന്ന ഇംഗ്ലീഷിൽ ഉള്ളത് മൊത്തം മായ്ച്ചു കളയുകയും ആവാം. മനസ്സിലായി എന്ന് വിശ്വസിക്കുന്നു. സംശയം ഉണ്ടെങ്കിൽ ചോദിക്കാൻ മടിക്കണ്ട. --ചള്ളിയാൻ ♫ ♫ 13:16, 21 ഓഗസ്റ്റ് 2007 (UTC)