From Wikipedia, the free encyclopedia
ഇതൊന്നു നോക്കിയേ.. പകർപ്പവകാശപ്രശ്നമാണ് എങ്കിലും ഒരു സംശയം. കൈവെക്കാം! --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 14:16, 4 മേയ് 2014 (UTC)
The Cure Award | |
In 2013 you were one of the top 300 medical editors across any language of Wikipedia. Thank you so much for helping bring free, complete, accurate, up-to-date medical information to the public. We really appreciate you and the vital work you do! |
We are wondering about the educational background of our top medical editors. Would you please complete a quick 5-question survey? (please only fill this out if you received the award)
Thanks again :) --Ocaasi, Doc James and the team at Wiki Project Med Foundation
Hello! Could you translate an article about boycott of Russian goods in Ukraine for the Malayalam Wikipedia? Thanks for the help.--Trydence (സംവാദം) 23:20, 25 ജനുവരി 2015 (UTC)
Family planning per
manent method
അവലംബം എന്നു പറഞ്ഞാൽ അതിന് ഒറ്റ അവലംബം എന്ന അർത്ഥം തോന്നില്ലല്ലോ.. അവലംബിക്കുന്നത് ഒന്നിലധികത്തെ ആണെങ്കിൽപ്പോലും. അവലംബങ്ങൾ എന്ന് നീട്ടിവലിച്ചെഴുതേണ്ട കാര്യമില്ല. അവലംബം മതി എന്ന് വിചാരിക്കുന്നു. --Harshanh (സംവാദം) 01:08, 23 ജൂലൈ 2015 (UTC)
Gastroenteritis Viral എന്ന ഒറ്റ ലേഖനം മാത്രമാണ് 1000 പ്രധാന ലേഖനങ്ങളിൽ ഇല്ലാത്തത്.ഡോക്റ്റർ ഈ ഒരു ലേഖനം ഒന്ന് തുടങ്ങാമൊ?--അജിത്ത്.എം.എസ് (സംവാദം) 15:26, 19 ഓഗസ്റ്റ് 2015 (UTC)
ആ ഒന്ന് ആരംഭിച്ചിട്ടുണ്ട്. --അജയ് (സംവാദം) 08:37, 21 ഓഗസ്റ്റ് 2015 (UTC)
ഡോക്റ്റർ,താങ്കളുടെ Gastroenteritis Viral എന്ന ലേഖനത്തിന്റെ അധ്വാനത്തിന് എന്റെ ഒരു താങ്കൾ നിർമ്മിച്ച Gastroenteritis Viral എന്നാണ് അവർ 1000 പ്രധാന ലേഖനങ്ങളിൽ ആവശ്യപ്പെട്ടിരുന്ന്തെങ്കിലും Gastroenteritis എന്ന ലേഖനത്തിലേക്കാണ് ലിങ്ക് കൊടുത്തിരിക്കുന്നത്.ബുദ്ധിമുട്ടാകില്ലങ്കിൽ Gastroenteritis ഇതിന്റെ മലയാളം എഴുതാമൊ? --അജിത്ത്.എം.എസ് (സംവാദം) 13:40, 21 ഓഗസ്റ്റ് 2015 (UTC)
ഗാസ്ട്രോ എന്ററൈറ്റിസ് ആയിരമായില്ലേ? --അജയ് (സംവാദം) 07:28, 26 ഓഗസ്റ്റ് 2015 (UTC)
--അജിത്ത്.എം.എസ് (സംവാദം) 11:34, 26 ഓഗസ്റ്റ് 2015 (UTC)
ഈ ആർട്ടിക്കിളിൽ ഞാൻ ഇംഗ്ലീഷ് വിക്കിയിൽ നിന്ന് ചിത്രം ചേർക്കാൻ ശ്രമിച്ചപ്പോൾ കോപ്പി റൈറ്റ് മൂലം സാധിച്ചില്ല, താങ്കൾ എങ്ങനെയാണ് ചേർത്തത് ?? ശബീബ് 13:16, 28 ഓഗസ്റ്റ് 2015 (UTC)
താങ്കൾ അതിവേഗ റെയിൽ ഗതാഗതം എന്ന ലേഘനത്തിൽ നടത്തിയ തിരുത്തിന് നന്ദി. ഈ ലേഘനത്തെ അതേ വിഷയത്തിലുള്ള "അതിവേഗതീവണ്ടികളി"ലേക്ക് ലയിപ്പിക്കാൻ ആലോചിക്കുന്നു. ദയവായി താങ്കളുടെ അഭിപ്രായം സംവാദം:അതിവേഗതീവണ്ടികൾ എന്ന താളിൽ അറിയിക്കുക. - ജോസ് മാത്യൂ (സംവാദം) 05:11, 1 ഡിസംബർ 2015 (UTC)
ഈ തിരുത്തിനെക്കുറിച്ചാണ്. രണ്ട് ഉറവിടങ്ങളിലും മതവിശ്വാസമില്ലാതിരിക്കൽ വധശിക്ഷ ലഭിക്കുന്ന കുറ്റമാണെന്ന് പറയുന്നില്ലല്ലോ. apostasy എന്നാൽ മതമുപേക്ഷിക്കലാണ്. അതുപോലെ Hands Off Cain വിശ്വസിനീയവും നിഷ്പക്ഷവുമായ അവലംബമല്ലെന്ന് സംശയിക്കുന്നു -- റസിമാൻ ടി വി 14:58, 8 നവംബർ 2012 (UTC)
അധ്വാന താരകം, അധ്വാനതാരത്തിന് | |
ഐക്യരാഷ്ട്രസഭയിലെ അംഗരാജ്യങ്ങളുടെ പട്ടിക ഇത്ര ഭംഗിയാക്കിയെടുത്ത, തളരാതെ അധ്വാനിക്കുന്ന അജയ് ജീയ്ക്ക്..... താങ്കളുടെ വഴിയിൽ സദാ വെളിച്ചം തൂവുവാൻ ആദരപൂർവ്വം അധ്വാന നക്ഷത്രം സമർപ്പിക്കുന്നു.--സലീഷ് (സംവാദം) 10:24, 14 നവംബർ 2012 (UTC) } നന്ദി. :) --അജയ് ബാലചന്ദ്രൻ (സംവാദം) 10:56, 14 നവംബർ 2012 (UTC) |
ഇവിടെ ചെയ്ത പോലെ നേരത്തെ ചെയ്ത വോട്ടിൽ തിരുത്തൽ വരുത്തുപ്പോൾ ഇതുപോലെ വെട്ട് ഇട്ട ശേഷം ചെയ്യുക്ക, പിന്നെ ഒപ്പ് മറകാതെ ചേർക്കുക. എന്തെങ്കിലും പ്രത്യേകിച്ച് സഹായം ആവശ്യമെങ്കിൽ ദയവായി പറയുക. ആശംസകളോടെ - Irvin Calicut....ഇർവിനോട് പറയു 08:56, 21 നവംബർ 2012 (UTC)
ഇതിലെ എല്ലാം നിലവിലുള്ള മലയാളം വിക്കിയിലെ ലേഖനങ്ങൾ തന്നെയാണ്. തർജ്ജമ ചെയ്തതാവില്ല.--റോജി പാലാ (സംവാദം) 14:39, 28 നവംബർ 2012 (UTC)
ഇത്തരത്തിലുള്ള തിരുത്തുകൾ ബോട്ടുപയോഗിച്ച് എളുപ്പം ചെയ്യാൻ സാധിക്കും. --Vssun (സംവാദം) 10:57, 2 ഡിസംബർ 2012 (UTC)
എനിക്ക് ഇത്തരത്തിലുള്ള സാങ്കേതികജ്ഞാനം തീരെ കമ്മിയാണ്. :( മാസങ്ങളുടെ പേരുകൾ അംഗീകൃതരീതിയിലാക്കാനായിരുന്നു ഞാൻ ശ്രമിച്ചുകൊണ്ടിരുന്നത്. സർച്ച് ചെയ്തു നോക്കിയാൽ ഇത്തരം ധാരാളം പ്രശ്നങ്ങൾ കാണാം. മാസങ്ങളുടെ പേര് കൂടാതെ മില്യൺ, ബില്യൺ എന്നിങ്ങനെയുള്ള ഉപയോഗങ്ങൾ തുടങ്ങി ഒരുപാട് പ്രശ്നങ്ങൾ. ഇത്തരമൊരു പ്രശ്നം കണ്ടെത്തിയാൽ ബോട്ടുപയോഗിച്ച് തിരുത്താൻ ഞാൻ താങ്കളെ സമീപിച്ചാൽ മതിയോ? --അജയ് ബാലചന്ദ്രൻ (സംവാദം) 11:04, 2 ഡിസംബർ 2012 (UTC)
അപൂർണ്ണ ലേഖനങ്ങൾ എന്നു വർഗ്ഗം ചേർക്കാതെ അവയുടെ സ്റ്റബ് ചേർക്കുക. അപ്പോൾ ലേഖനത്തിൽ അവ ദൃശ്യമാകും. ഞാൻ നൽകിയതു നോക്കൂ--റോജി പാലാ (സംവാദം) 08:04, 7 ഡിസംബർ 2012 (UTC)
പഞ്ചായത്തിൽ, പത്തായത്തിൽ നിന്ന് വെട്ടിയിട്ട ഭാഗങ്ങൾ ഒഴിവാക്കി, പത്തായത്തിലേക്കുള്ള കണ്ണി ചേർത്തിട്ടുണ്ട്. ശ്രദ്ധിക്കുക. --Vssun (സംവാദം) 18:02, 8 ഡിസംബർ 2012 (UTC)
ഡോ:, ശരിയാണ്; ബ്രൈറ്റ്ബാക്ക്ഗ്രൗണ്ട് വല്ലാത്തപ്രശ്നമാണ് പ്രത്യേകിച്ച് ചെറിയ ഒബ്ജെക്റ്റിന്റെ പടമെടുക്കുമ്പോൾ. ഇങ്ങനെ വരുമ്പോൾ ബാക്ക്ഗ്രൗണ്ട് എങ്ങനെയെങ്കിലും ബ്രൈറ്റ് അല്ലാതാക്കുകയാണ് ഫ്ലാഷ് ഉപയോഗിക്കുന്നതിനേക്കാൾ നല്ലതെന്ന് തോന്നിയിട്ടുണ്ട്. പക്ഷേ അത് എല്ലായ്പ്പോഴും ഫലപ്രദമാകാറില്ലെന്നത് സത്യം.
ഫ്ലാഷ് ഉപയോഗിക്കുമ്പോൾ സബ്ജക്റ്റ് Burn ആകാനോ, അല്ലെങ്കിൽ അതിന്റെ തനതായ നിറം മാറാനോ സാധ്യതയുണ്ട്.
ഈ രണ്ട് കാര്യങ്ങളും ഞാൻ മിക്കവാറും ശ്രമിച്ചുനോക്കാറുണ്ട്, പിന്നെ ഇവ അത്യാവശ്യം അനങ്ങാതെ ഇരിക്കുന്ന ആൾക്കാരായതുകൊണ്ട് നമുക്ക് 3-4 പടങ്ങളെടുക്കാൻ സമയം തരാതിരിക്കില്ലല്ലോ :) --വൈശാഖ് കല്ലൂർ (സംവാദം) 05:41, 19 ഡിസംബർ 2012 (UTC)
ഇത് വായിച്ചു ചിരിച്ചു :) -- റസിമാൻ ടി വി 16:25, 25 ഡിസംബർ 2012 (UTC)
ആ താൾ വായിച്ചിട്ട് ചിരി സഹിക്കാൻ വയ്യായിരുന്നു. :) --അജയ് ബാലചന്ദ്രൻ (സംവാദം) 16:44, 25 ഡിസംബർ 2012 (UTC)
Baton ലേഖനത്തിന്റെ മായ്ക്കൽ നിർദ്ദേശം പൂർത്തിയാക്കിയിട്ടില്ലല്ലോ -- റസിമാൻ ടി വി 05:19, 31 ഡിസംബർ 2012 (UTC)
Baton എന്ന വാക്കിൻറെ നിർവചനം ഞാൻ വിക്കിനിഘണ്ടുവിൽ ചേർക്കാൻ വേണ്ടി ചെയ്തതാണ്. മലയാളം വിക്കിപീഡിയയിൽ ഞാൻ ഒരു പുതുമുഖം ആണ്. അതുകൊണ്ട് പറ്റിയതാണ്. ആ വാക്ക് ഞാൻ ഇപ്പോൾ വിക്കിനിഘണ്ടുവിൽ ചേർത്തിട്ടുണ്ട്. അതുകൊണ്ട് ആദ്യത്തെ വാക്കും അതിൻറെ അർത്ഥങ്ങളും മായ്ക്കാൻ വേണ്ടി അഭ്യർത്ഥിക്കുന്നു. അബദ്ധം പറ്റിയതിൽ ഖേദിക്കുന്നു.--Raveendrankp (സംവാദം) 06:49, 31 ഡിസംബർ 2012 (UTC)
കർമം, രക്തയോട്ടം എന്നീ കാര്യങ്ങളിലും ഡുവോഡിനം രണ്ടാണ്-എന്താണ് ഈ കർമം? ധർമ്മമാണോ? ബിനു (സംവാദം) 08:26, 7 ജനുവരി 2013 (UTC)
വിക്കിപീഡിയയിൽ ഞാൻ കൈവെക്കാൻ പേടിക്കുന്ന വാക്കുകളിലൊന്നാണത്. അല്ലെങ്കിൽ ആ ലേഖനം മുമ്പേ എഴുതുമായിരുന്നു.
സിലബിൾ എന്ന സങ്കല്പത്തിന് പരമ്പരാഗതമായി ഉപയോഗിച്ചുവന്നിരുന്ന വാക്ക് അക്ഷരം എന്നാണ്. പിന്നീട് ഇത് അവയുടെ എഴുത്തിനെ(syllabogram)ക്കുറിക്കാനും ഉപയോഗിച്ചു. ഇതുപോലെ വർണ്ണം എന്ന പദം സ്വനം എന്നതിനു സമാനമായും അതിന്റെ ലിപിരൂപത്തിനും(letter) ഉപയോഗിച്ചിരുന്നു. പക്ഷേ ഇന്ന് അക്ഷരം എന്ന വാക്ക് മേൽപ്പറഞ്ഞ സാങ്കേതികമായ, സൂക്ഷ്മാർത്ഥത്തിലല്ലല്ലോ. ഇതിന് 3 പരിഹാരങ്ങളാണുള്ളത്: 1. syllable സാങ്കേതികാർത്ഥത്തിൽ അക്ഷരം എന്നുതന്നെ ഉപയോഗിക്കുക; letter എന്നതിന് വർണ്ണമെന്നും. മിക്ക ഇന്ത്യൻ ഭാഷകളും ഇന്ന് സ്വീകരിച്ചിരിക്കുന്ന രീതി ഇതാണ്. 2. രണ്ടിനും അക്ഷരം എന്നുതന്നെ ഉപയോഗിക്കുക; letter-അക്ഷരത്തിന് അക്ഷരം (എഴുത്ത്) എന്നോമറ്റോ ഉപയോഗിക്കുക. 3. ഉപയോഗിച്ചുവന്നിരുന്ന തനതുപദത്തെ ഒഴിവാക്കി സിലബിൾ എന്നുതന്നെ ഉപയോഗിക്കുക.
ഇതിനൊരു പരിഹാരമായതിനു ശേഷമേ വിഷയത്തിൽ തുടർന്ന് സംസാരിക്കാനോ ലേഖനമെഴുതാനോ ആഗ്രഹിക്കുന്നുള്ളൂ.--തച്ചന്റെ മകൻ (സംവാദം) 18:24, 10 ജനുവരി 2013 (UTC)
“ | സ്വരമോ സ്വരം ചേർന്ന വ്യഞ്ജനമോ പൂർണമായ ഉച്ചാരണമുള്ള വർണമോ വർണങ്ങളുടെ കൂട്ടമോ ആണ് അക്ഷരം..... ഇംഗ്ളീഷിൽ ഇതിനെ 'സിലബിൾ' (syllable) എന്നു പറയുന്നു | ” |
പക്ഷേ ഇപ്പോൾ നിലവിലുള്ള അക്ഷരം എന്ന താളിന്റെ അന്തർഭാഷാകണ്ണി w:Letter (alphabet) എന്നാണ്, ഒന്നാമത്തെ നിർദ്ദേശം പോലെ (1. syllable സാങ്കേതികാർത്ഥത്തിൽ അക്ഷരം..... ) താഴെപ്പറയുന്ന മാറ്റങ്ങൾ വരുത്താമോ?
--ഷാജി (സംവാദം) 19:46, 10 ജനുവരി 2013 (UTC)
അക്ഷരം സിലബിളിന് തുല്യമായ പദമല്ല.കൂട്ടക്ഷരം,സംയുക്താക്ഷരം എന്നീ സമസ്തപദങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ഇതിന്റെ അർത്ഥമേഖല സിലബിൾ എന്ന ശബ്ദത്തിന്റെ അർത്ഥമേഖലയുമായി പൊരുത്തപ്പെടുന്നില്ല.പക്ഷേ ചില വൈയാകരണന്മാർ സിലബിൾ എന്നതിനു പകരം അക്ഷരം എന്ന പദം ഉപയോഗിച്ചിട്ടില്ലെന്നില്ല(V.R.Prabodhavhandran Nair,Hariharanunnithan തുടങ്ങിയവർക്ക് സിലബിളിന്റെ പരിഭാഷ അക്ഷരം തന്നെയാണ്)എങ്കിലും മിക്ക വൈയാകരണന്മാരും syllable-നെപ്പറ്റി വിശദമായി പ്രതിപാദിക്കുന്നിടങ്ങളിലെല്ലാം സിലബിൾ എന്ന ഏകദേശ മലയാള ലിപ്യന്തരണമാണ് ഉപയോഗിക്കുന്നതെന്നും ശ്രദ്ധിക്കുക.ഏകസിലബികം,ദ്വിസിലബികം എന്നിങ്ങനെ ഭിന്നരൂപങ്ങളിലും ഈ ശബ്ദം ചില വ്യാകരണഗ്രന്ഥങ്ങളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. അതുകൊണ്ട് സിലബിൾ എന്ന രൂപം തന്നെ മലയാളത്തിൽ ഉപയോഗിക്കുന്നതാകും നല്ലതെന്നാണെന്റെ അഭിപ്രായം.
ബിനു (സംവാദം) 07:26, 11 ജനുവരി 2013 (UTC)
syllable -ന്റെ മലയാള പരിഭാഷ "സിലബികം " എന്നതിന് പകരം വേറൊരു മലയാളത്തനിമയുള്ള വാക്ക് അല്ലേ യോജിക്കുക. "സിലബിക" ത്തിനു ഒരു ആംഗലേയച്ചുവ ഇല്ലേ എന്നൊരു സംശയം. syllable -ന്റെ അർത്ഥം "സിലബികം" എന്നതിനു പകരം "സ്വനകം" എന്ന് കൊടുത്താൽ എങ്ങനെയിരിക്കും ? (സ്വനം = ശബ്ദം).--Raveendrankp (സംവാദം) 10:54, 11 ജനുവരി 2013 (UTC)
ശ്രീ Ajay, syllable -ന്റെ അർത്ഥവും നിർവചനവും ഉദാഹരണസഹിതം ഇന്നലെ മലയാളം വിക്കിനിഖണ്ടുവിൽ ചേർത്തിട്ടുണ്ട്. കാണുക.--Raveendrankp (സംവാദം) 00:09, 12 ജനുവരി 2013 (UTC)
അത് മതിയോ ? സിലബ്ൾ എന്ന താളിൽ കൊടുത്തുകൂടെ ?--Raveendrankp (സംവാദം) 07:00, 25 ജനുവരി 2013 (UTC)
ഈ ലിങ്ക് സിലബിൾ എന്ന താളിൽ മുൻപേ തന്നെയുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 10:01, 25 ജനുവരി 2013 (UTC)
വിക്കിപീഡിയ അവശ്യലേഖനങ്ങൾ
വിക്കിപീഡിയ എല്ലാ ഭാഷകളിലും വേണ്ടുന്ന ലേഖനങ്ങളുടെ പട്ടികയിലെ , ചുമപ്പുകണ്ണികളെ നീലയാക്കുന്നതിന് സഹായിക്കുന്ന താങ്കൾക്ക് ഈ ബഹുമതി അനുയോജ്യമാണ്. നിലവിലുള്ള ചുവപ്പു കണ്ണികളുടെ എണ്ണം - 0 - (0 ആക്കുവാൻ പ്രയത്നിക്കുക.) ഈ നക്ഷത്ര ബഹുമതി നൽകിയത്: --Adv.tksujith (സംവാദം) 20:23, 10 ജനുവരി 2013 (UTC) നന്ദി. :)--അജയ് ബാലചന്ദ്രൻ (സംവാദം) 15:15, 11 ജനുവരി 2013 (UTC) |
"സ്വരമോ സ്വരം ചേർന്ന വ്യഞ്ജനമോ പൂർണമായ ഉച്ചാരണമുള്ള വർണമോ വർണങ്ങളുടെ കൂട്ടമോ ആണ് അക്ഷരം" എന്ന അക്ഷരം താളിലെ രണ്ടാമത്തെ ഖണ്ഡികയിലെ വാചകത്തിന് തിരുത്ത് വേണമെന്ന് തോന്നുന്നു. സ്വരം ചേരാത്ത ഒരൊറ്റ വ്യഞ്ജനവും ഇല്ലല്ലോ. അപ്പോൾ പിന്നെ പ്രസ്തുത വാചകം തെറ്റല്ലേ ? ആ ഖണ്ഡികയിൽത്തന്നെ "കടിച്ചാൽ പൊട്ടാത്ത" കുറെ മലയാളം(?) വാക്കുകൾ " ഋക്പ്രാതിശാഖ്യം (പ്രാതിശാഖ്യം = പദോച്ചാരണ ശാസ്ത്രഗ്രന്ഥം)", "വാഗംശം" മുതലായ വാക്കുകൾ കാണുന്നു. ഇത് വായിക്കുന്ന ഒരാൾക്ക് "ഋക്" , "വാഗംശം" എന്നീ വാക്കുകൾ എന്താണെന്ന് സ്വാഭാവികമായും സംശയം തോന്നില്ലേ ? ഒരു സംഗതി എളുപ്പത്തിൽ മനസ്സിലാകുന്ന ഭാഷയിൽ എഴുതിയാലല്ലേ വായിക്കുന്നയാൾക്ക് വായിച്ചതിന്റെ ബാക്കി കൂടി വായിക്കാൻ താൽപ്പര്യം കാണുകയുള്ളൂ? മലയാളം വിക്കിപീഡിയയിൽ ഉള്ള വിവരങ്ങൾ കൊച്ചുകുട്ടികൾക്ക് കൂടി മനസ്സിലാകുന്ന ഭാഷയിൽ ലളിതമായി എഴുതുന്നതായിരിക്കും അഭികാമ്യം എന്ന് തോന്നുന്നു.
കൂടാതെ " ഋക്പ്രാതിശാഖ്യം (പ്രാതിശാഖ്യം = പദോച്ചാരണ ശാസ്ത്രഗ്രന്ഥം) അനുസരിച്ച് വ്യഞ്ജനത്തോടുകൂടിയതോ അനുസ്വാരത്തോടു കൂടിയതോ ആയ വർണമാണ് അക്ഷരം. ഇംഗ്ളീഷിൽ ഇതിനെ 'സിലബിൾ' (syllable) എന്നു പറയുന്നു." എന്നും മറ്റും എഴുതിയതായി കണ്ടു. ശ്രീ Binu (സംവാദം 07:26, 11 ജനുവരി 2013 (UTC)) പറഞ്ഞതുപോലെ അക്ഷരം സിലബിളിന് തുല്യമായ പദമല്ല. syllable -ന്റെ അർത്ഥവും നിർവചനവും ഉദാഹരണ സഹിതം ഞാൻ ഇന്നലെ വിക്കി നിഖണ്ടുവിൽ ചേർത്തിട്ടുണ്ട്.
അക്ഷരത്തെപ്പറ്റി ചില ലളിതമായ സംഗതികൾ ഉദാഹരണ സഹിതം താഴെ കൊടുക്കുന്നു :-
രണ്ടോ അതിലധികമോ ഉള്ള വർണങ്ങൾ ചേരുമ്പോൾ ഒരു വ്യന്ജനാക്ഷരം (letter) ഉണ്ടാകുന്നു.
ഉദാഹരണം 1. - ക. ഇതിൽ "ക് " എന്ന വർണവും "അ " എന്ന വർണവും ഉണ്ട്. ഇതുപോലെ എല്ലാ വ്യന്ജനാക്ഷരങ്ങളിലും (Consonents) ഈരണ്ടു വർണങ്ങൾ വീതമുണ്ട്.ചിലപ്പോൾ രണ്ടിലധികവും ( ഗ് +അ = ഗ, ത് +അ = ത, ക് +ക് +ഹ് +അ = ഖ, ഗ് +ഗ് +അ = ഗ്ഗ .....എന്നിങ്ങനെ). ഇതിൽ ഏറ്റവും രസകരം വ്യന്ജനാക്ഷരങ്ങൾ ഉച്ചരിക്കാൻ "അ " എന്ന വർണം നിർബന്ധമായും വേണമെന്നുള്ളതാണ്.
കൂട്ടക്ഷരങ്ങളിൽ (ക്ക, ങ്ക , ച്ച മുതലായവ ) രണ്ടിൽ കൂടുതൽ വർണങ്ങൾ ഉണ്ട്.
ഉദാഹരണം 1. - ക് +ക് +അ = ക്ക, ങ്+ ക് + അ = ങ്ക , ച് + ച് + അ = ച്ച മുതലായവ.
സ്ക്രൂ , സ്ത്രീ മുതലായ കൂട്ടക്ഷരങ്ങളിൽ നാല് വർണങ്ങൾ വീതമുണ്ട്.
ഉദാഹരണം - സ്+ക് +റ് + ഊ = സ്ക്രൂ, സ് +ത് +റ് + ഈ = സ്ത്രീ.
ഒന്നിലധികം അക്ഷരങ്ങൾ (letters) ചേർന്നതാണ് Alphabet(s). ഇംഗ്ലീഷ് ഭാഷയിൽ സ്വരങ്ങളും (vowels - a, e, i , o , u എന്നിവ) വ്യഞ്ജനങ്ങളും (consonents) ചേർന്നതാണ് ഇംഗ്ലീഷ് അക്ഷരമാല (alphabets).Alphabets - നിർവചനം : ഇംഗ്ലീഷ് ഭാഷയിലെ A മുതൽ Z വരെയുള്ള അക്ഷരങ്ങളെ ഓരോ വാക്കിലും വരുന്ന സ്വരങ്ങളെയും ശബ്ദങ്ങളെയും അടിസ്ഥാനമാക്കി അർത്ഥ സൂചകാക്ഷരങ്ങളായി അഥവാ ആ വാക്കുകളുടെ പ്രതീകങ്ങളായി അടുക്കിവെച്ചിരിക്കുന്ന അക്ഷരങ്ങളുടെ കൂട്ടത്തെ alphabets എന്നു പറയുന്നു. {{അവലംബം : ഓക്സ്ഫഡ് ഓൺലൈൻ ഡിക്ഷനറി}}
ഉദാഹരണം : Phonetic Alphabets : (ഫോണിൽ സംസാരിക്കുമ്പോൾ അന്യോന്യം പറയുന്ന വാക്കുകൾ അർത്ഥ ശങ്കയ്ക്ക് ഇടയില്ലാതെ മനസ്സിലാക്കാൻ വേണ്ടി ).
Phonetic Alphabets താഴെ കൊടുത്തിരിക്കുന്നു :-
A- Alpha, B- Bravo, C-Charlie, D- Delta, E- Echo, F- Foxtrot, G-Golf, H-Hotel, I-India, J-Juliet, K-Kilo, L-Lima, M-Mike, N-November, O-Onion, P-Papa, Q-Quebec, R-Romeo, S-Sierra, T-Tango, U-Union, V-Victor, W- Whiskey, X- X-Ray, Y-Yankee, Z-Zulu.
(ഫോണിൽ സംസാരിക്കുമ്പോൾ ഒരറ്റത്തെ ആൾ മിക്സ്ചർ എന്ന് പറയുകയും, മറ്റേ അറ്റത്ത് ഉള്ളയാൾ ആ വാക്ക് സിക്സർ ആയിരിക്കുമോ പറഞ്ഞതെന്ന് സംശയം തോന്നിയാൽ Mike ആണോ അതോ Sierra ആണോ പറഞ്ഞത് എന്ന് ചോദിച്ചു മേൽപ്പറഞ്ഞ phonetic alphabets ഉപയോഗിച്ച് സംശയ നിവാരണം ചെയ്യാവുന്നതാണ്)
മേൽപ്പറഞ്ഞത് വെച്ച് നോക്കുമ്പോൾ അക്ഷരം എന്ന താൾ തിരുത്തേണ്ടത് ആവശ്യമല്ലേ എന്ന് തോന്നുന്നു.
ഏതായാലും സംവാദത്തിനും അതുവഴി ആധികാരികതയ്ക്കും വേണ്ടി വിഷയം സംവാദത്താളിൽ ഇടുന്നു--Raveendrankp (സംവാദം) 04:26, 12 ജനുവരി 2013 (UTC)
ഇത് താങ്കൾ അക്ഷരം എന്ന താളിന്റെ സംവാദം താളിൽ ചേർക്കുന്നതായിരുന്നു ഉചിതം. അത് താൾ വായിക്കുന്ന എല്ലാവർക്കും ചർച്ചയിൽ പങ്കെടുക്കാൻ സഹായകമാകും. ദയവായി ഈ വിവരങ്ങൾ അങ്ങോട്ട് പകർത്തുമോ? --അജയ് ബാലചന്ദ്രൻ (സംവാദം) 04:33, 12 ജനുവരി 2013 (UTC)
താങ്കൾ പറഞ്ഞത് വളരെ ശരിയാണ് . ഇത് ചില്ലറ തിരുത്തലുകളോടെ അക്ഷരം താളിലേക്കു മാറ്റിയിട്ടുണ്ട്. നന്ദി.--Raveendrankp (സംവാദം) 08:21, 12 ജനുവരി 2013 (UTC).
മേൽപ്പറഞ്ഞ വിഷയത്തിൽ ആരും ഇതുവരെ പ്രതികരിച്ചു കണ്ടില്ല !!! ഒരു തീരുമാനവും ആയില്ല--Raveendrankp (സംവാദം) 02:27, 2 ഫെബ്രുവരി 2013 (UTC)
വലിയ ഒരു പിഴവ് ചൂണ്ടിക്കാണിച്ചതിനു നന്ദി. {{PU|}} എന്നത് ഹാൻഡിൽ ചെയ്തിട്ടില്ല. അടുത്ത ഓട്ടം മുതൽ ശരിയാക്കാം. ദയവുചെയ്ത് നേരിട്ട് എന്റെ സംവാദം താളിൽ ചേർത്താൽ പെട്ട്ന്ന് നോക്കാനാകും {{tb}} ഉപയോഗിച്ചാലും മതിയാകും.--എഴുത്തുകാരി സംവാദം 17:38, 22 ജനുവരി 2013 (UTC)
ഡോക്ടർ (വൈദ്യം) എന്ന താൾ ഇത്തിരിയൊന്ന് വികസിപ്പിച്ചെടുക്കാൻ നോക്കാമോ? പറ്റുമെങ്കിൽ ഇതും -- റസിമാൻ ടി വി 09:16, 23 ജനുവരി 2013 (UTC)
ഇവിടെ സമ്മതം അറിയിക്കും എന്ന് കരുതട്ടെ. --ഷിജു അലക്സ് (സംവാദം) 10:13, 25 ജനുവരി 2013 (UTC)
കാര്യനിർവാഹകർക്കുള്ള താരകം | |
പുതിയ കാര്യനിർവ്വാഹകന് അഭിനന്ദനങ്ങൾ Anoop | അനൂപ് (സംവാദം) 04:29, 1 ഫെബ്രുവരി 2013 (UTC)
|
Anoopan-ഉം Jairodz-നും Raghith-നും Binu മാഷിനും മറ്റെല്ലാവർക്കും നന്ദി. ചൂലു കയ്യിൽ കിട്ടി. ഇനി മര്യാദയ്ക്ക് മുറ്റമടിക്കാൻ പഠിക്കണം. --അജയ് ബാലചന്ദ്രൻ സംവാദം 06:46, 1 ഫെബ്രുവരി 2013 (UTC)
താരകത്തിനു നന്ദി. വിക്കി കൂട്ടായ്മയിൽ സഹകരിക്കാനാകുന്നതിൽ സന്തോഷമുണ്ട്. Chandrapaadam (സംവാദം) 07:23, 3 ഫെബ്രുവരി 2013 (UTC)
പ്രിയ അജയ്,
ഞാൻ ദിലീപ്. കോളറ ലേഘനത്തിന്റെ എഡിറ്റ് നിടയിൽ താങ്കളുടെ പ്രൊഫൈൽ കണ്ടു. കൊളരയെ പറ്റിയുല്ല ലേഘനത്തിൽ അതിന്റെ ജനിതക ഘടനയും പ്ലെറ്റിങ്ങ്നെ പറ്റിയും ഉള്ള വിശദാംശങ്ങൾ ആവശ്യമുണ്ടോ എന്ന് സംശയം തോന്നി. എന്തെന്നാൽ മലയാളം വിക്കിയുടെ ഉപഭോക്താക്കൾക്ക് അത്രക്കും വിഷടാംഷങ്ങലുറെ ആവശ്യം വരും എന്ന് തോനുന്നില്ല. അടിസ്ഥാന കാര്യങ്ങളും പ്രതിരോധ വിശദാംശങ്ങളും മാത്രമേ ആവശ്യം വരൂ എന്നാണ് എന്റെ അഭിപ്രായം. തങ്ങളുടെ അഭിപ്രായവും നിർദേശങ്ങളും പ്രതീക്ഷിക്കുന്നു. ദിലീപ് Dileepunnikri (സംവാദം) 20:21, 7 ഫെബ്രുവരി 2013 (UTC) |
വിശദാംശങ്ങൾ എല്ലാം വേണമെന്നാണ് എന്റെ അഭിപ്രായം. ഒരു വിഷയത്തെപ്പറ്റി കൂടുതൽ അറിയാൻ താൽപ്പര്യമുള്ള ഒരാൾക്ക് അത് ഉപകാരപ്രദമായിരിക്കും --Raveendrankp (സംവാദം) 06:07, 8 ഫെബ്രുവരി 2013 (UTC)
വിക്കിപീഡിയയിലെ ഇമെയിൽ സൗകര്യം ഉപയോഗിച്ച് താങ്കൾക്കൊരു ഇമെയിൽ അയച്ചിട്ടുണ്ട്. മറുപടി പ്രതീക്ഷിക്കുന്നു. --Anoop | അനൂപ് (സംവാദം) 07:29, 8 ഫെബ്രുവരി 2013 (UTC)
പുഴു എന്ന താൾ താങ്കൾ നീക്കം ചെയ്തതായി കണ്ടു. താളിന്റെ സംവാദതാളിൽ നിലവിൽ സംവാദം നടക്കുന്നതിനാൽ താൾ പെട്ടെന്നു നീക്കം ചെയ്തത് സംവാദം ശ്രദ്ധിച്ച ശേഷം ചെയ്യുമല്ലോ? നീക്കം ചെയ്തത് തെറ്റല്ല. എന്നാലും സൂചിപ്പിച്ചെന്നു മാത്രം. ഒരു വരിയെങ്കിലും നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ട താളിൽ കുറിച്ചാൽ അതിനെ നീക്കം ചെയ്യലിൽ നിന്നും രക്ഷിക്കാം. ഐ.പി. ലേഖനം സൃഷ്ടിച്ചതും താങ്കൾ ഈ ചിത്രം ചേർത്തതും കണ്ടു. നന്ദി.--റോജി പാലാ (സംവാദം) 07:31, 11 ഫെബ്രുവരി 2013 (UTC)
റസിമാന്റെ സംവാദത്താളിൽ ചർച്ച ചെയ്യപ്പെട്ട s:ശിവകൈലാസം എന്ന കൃതി ഗ്രന്ഥശാലയിൽ പകർത്തപ്പെട്ടിട്ടുണ്ട്. അതിന്റെ സംവാദത്താളിലേക്ക് ശ്രദ്ധക്ഷണിക്കുന്നു. --Vssun (സംവാദം) 10:07, 11 ഫെബ്രുവരി 2013 (UTC)
അമ്പതിനായിരവും കടന്ന് എന്ന നക്ഷത്രത്തിലെ ഒപ്പിന് എന്റെ നന്ദി അറിയിക്കുന്നു. സ്നേഹത്തോടെ --റോജി പാലാ (സംവാദം) 06:08, 15 ഫെബ്രുവരി 2013 (UTC)
സർ പുതിയ ചില പോയിന്റുകൾ താഴെകാണുന്ന കൊച്ചു ഹസ്സൻ കുഞ്ഞു ബഹാദൂർ എന്നാ ലേഖനത്തിനെ സംവാദത്തിൽ ഇട്ടിട്ടുണ്ട് താങ്കൾ ശ്രദ്ധിക്കുമല്ലോ. Travancorehistory
നിലവിലുള്ളവ മാറ്റിയെഴുതേണ്ടിവരും എന്ന കാരണത്താൽ കണ്ടപ്പോൾ ഞാൻ സൂചിപ്പിച്ചെന്നേ ഉള്ളൂ. പുതിയ താൾ ഉണ്ടാക്കുമ്പോൾ വാചകങ്ങൾ മാറ്റി എഴുതിയാൽ ലൈസൻസ് പ്രശ്നം ഉണ്ടാകില്ല. സൂചിപ്പിച്ചെന്നു മാത്രം.--റോജി പാലാ (സംവാദം) 07:46, 24 ഫെബ്രുവരി 2013 (UTC)
തിരുത്തൽ താരകം | |
മോഹനൻ വൈദ്യർ എന്ന ലേഖനത്തിൽ തിരുത്ത് നടത്തിയതിനു നന്ദി തുടർന്നും നടത്തുമല്ലോ?.. Vjjoshy (സംവാദം) 07:43, 27 ഫെബ്രുവരി 2013 (UTC)
|
Baotianmansaurus , Banji ഇവ രണ്ടിലും ഉച്ചാരണം സംശയം ഉള്ളത് കൊണ്ടാണ് മലയാളത്തിൽ തലക്കെട്ട് ആകാതെ ഇരുന്നത് , ഇപ്പോൾ ഉള്ള മലയാളം തർജമ്മ ശരിയാണോ എന്ന് ഉറപ്പില്ല. സുഹൃത്തേ , ഉച്ചാരണ പ്രശ്നം ഉള്ളത് കൊണ്ട് ഞാൻ നേരിട്ട് പേരുകൾ മലയാളത്തിൽ ചേർക്കാറില്ല , സുനിലോ റോജിയോ മാറ്റി എഴുതറാണ് പതിവ് , മാറ്റി എഴുതാൻ താല്പര്യം ഉണ്ടെങ്കിൽ , , ഈ ലിങ്കുക്കളിൽ ഉള്ള ഉച്ചാരണ നിഘണ്ടു ഉപയോഗിക്കു , പുതിയ ദിനോസറുകൾ പക്ഷെ ഈ ലിങ്ക്കുകളിൽ കാണില്ല , നന്ദി - Irvin Calicut....ഇർവിനോട് പറയു 09:02, 28 ഫെബ്രുവരി 2013 (UTC)
ഇതെന്താ ഇങ്ങനൊരു റീ. --സിദ്ധാർത്ഥൻ (സംവാദം) 10:55, 1 മാർച്ച് 2013 (UTC)
--സിദ്ധാർത്ഥൻ (സംവാദം) 11:03, 1 മാർച്ച് 2013 (UTC)
ഈ റാവുമാരെ സമസ്തപദമാക്കുന്നതിനെക്കുറിച്ച് എന്താണഭിപ്രായം. മാധവറാവു, സുബ്ബറാവു, വെങ്കട്ടറാവു, കൃഷ്ണറാവു എന്നൊക്കെയല്ലേ കൂടുതൽ നല്ലത്? --സിദ്ധാർത്ഥൻ (സംവാദം) 02:59, 2 മാർച്ച് 2013 (UTC)
ഒരു ബോട്ട് അക്കൗണ്ടിലൂടെ തർജ്ജമഫലകം നല്കിക്കൂടായിരുന്നോ? സ്വന്തമായി ബോട്ടില്ലേ?--സിദ്ധാർത്ഥൻ (സംവാദം) 12:34, 6 മാർച്ച് 2013 (UTC)
കഴിയുമെങ്കിൽ ഗ്ലോക്കോമ ഒന്നു വിപുലീകരിക്കാൻ താങ്കളുടെ സഹായം അഭ്യർഥിക്കുന്നു.--Roshan (സംവാദം) 09:09, 7 മാർച്ച് 2013 (UTC)
തീരുമാനമാകാത്ത ചർച്ചകൾ പത്തായത്തിലിടുന്നത് നല്ല കീഴ്വഴക്കമല്ല. തീരുമാനത്തിലെത്തിയ ശേഷം മാത്രം പത്തായത്തിലിടുക. --Anoop | അനൂപ് (സംവാദം) 14:40, 13 മാർച്ച് 2013 (UTC)
ഫലകം:Infobox Game ഉണ്ടായിരുന്നല്ലോ?--റോജി പാലാ (സംവാദം) 11:09, 15 മാർച്ച് 2013 (UTC)
അയ്യോ!! സ്ക്രാബിൾ താൾ തുടങ്ങിയപ്പോൾ അതിലെ ഇൻഫോബോക്സ് ചുവന്ന കണ്ണിയായി വന്നതുകണ്ടതുകൊണ്ടാണ് ഇമ്പോർട്ടിയത്. അക്ഷരവ്യത്യാസം വല്ലതുമുണ്ടോ? --അജയ് ബാലചന്ദ്രൻ സംവാദം 11:13, 15 മാർച്ച് 2013 (UTC)
പത്തായം താളുകൾ പിന്നീട് ക്രമീകരിക്കുമ്പോഴോ മറ്റോ മുറിയാൻ സാധ്യതയുണ്ട്. oldid ഉപയോഗിച്ചുള്ള പെർമനന്റ് ലിങ്കുകൾ (താളിന്റെ പേരുമാറ്റിയാൽക്കൂടി) ലഭിക്കും. അതുകൊണ്ട് അത്തരം ലിങ്കുകൾ അവലംബമായി ഉപയോഗിക്കുന്നതായിരിക്കും നല്ലത്. മാത്രമല്ല ആ താളിൽ നിന്ന് നാൾവഴിയും ലഭ്യമാകും. --Vssun (സംവാദം) 04:44, 16 മാർച്ച് 2013 (UTC)
നന്ദി. ഈ ഓൾഡ് ഐഡി ലിങ്കുകൾ അവലംബത്തിൽ കൊടുക്കാൻ വേണ്ടി എവിടെനിന്ന് കോപ്പി ചെയ്യാൻ സാധിക്കും? --അജയ് ബാലചന്ദ്രൻ സംവാദം 04:50, 16 മാർച്ച് 2013 (UTC)
കണ്ടുപിടിച്ചു. നന്ദി. --അജയ് ബാലചന്ദ്രൻ സംവാദം 05:23, 16 മാർച്ച് 2013 (UTC)
പഞ്ചായത്തിൽ തീരുമാനമായ വിഷയങ്ങൾ ഒരാഴ്ച അവിടെ ഇട്ടതിനുശേഷം പത്തായത്തിലേക്ക് മാറ്റുന്നതായിരിക്കും നല്ലത്. (ഇപ്പോഴത്തെ വലുപ്പപ്രശ്നം മനസ്സിലാക്കുന്നു. അതിനുശേഷം അങ്ങനെയാകാം എന്നാണ് ഉദ്ദേശിച്ചത്) --Vssun (സംവാദം) 17:54, 17 മാർച്ച് 2013 (UTC)
കുറിപ്പിട്ടത് എന്റെ ഉപയോക്തൃതാളിലായിരുന്നു :) അതുകൊണ്ട് മെസ്സേജ് വന്നില്ല, ഇപ്പോഴാണ് അത് ശ്രദ്ധിച്ചത്. ഐതിഹ്യം സംബന്ധിച്ച ചർച്ച ക്രോഡീകരിച്ചതിന് അഭിനന്ദനങ്ങൾ. സത്യത്തിൽ ഫലകത്തിന്റെ ആവശ്യമില്ല. സന്തുലതികാഴ്ചപ്പാട് എന്ന നയത്തിൽ അത് സംബന്ധമായ ഉൾച്ചേർക്കലുകൾ തന്നെ ധാരാളം.
പിന്നെ, നയരൂപീകരണതാളിലെ പഴയചർച്ചകളിലേക്ക് എത്തിനോട്ടം എന്ന രൂപത്തിൽ ഒരു Index ഫലകം ഉണ്ടാക്കുന്നതിനെകുറിച്ച് എന്തുപറയുന്നു ? (സഹായംതാളിലെ വലതുവശത്തുകാണുന്നതുപോലെ). നിലവറയിലേക്ക് ഇറങ്ങിച്ചെന്ന് പഴയ ചർച്ചകൾ കാണുവാൻ പലപ്പോഴും സാധിച്ചെന്ന് വരില്ല. അപ്പോൾ അതിലേക്ക് കണ്ണിചേർത്ത് ചർച്ചകളുടെ തലക്കെട്ട് മാത്രമുള്ള ഒരു ഇൻഡക്സ് നയരൂപീകരണതാളിൽ സ്ഥിരമായി നിർത്തുക. താല്പര്യമുള്ളവർക്ക് പഴയ സംവാദങ്ങൾ കാണുകയും ചെയ്യാമല്ലോ.... ഞാൻ തന്നെ ഇപ്പോൾ ഐതിഹ്യ ചർച്ചയും തപ്പി ഏഴാം നിലവറ വരെ അലഞ്ഞു :) --Adv.tksujith (സംവാദം) 03:20, 21 മാർച്ച് 2013 (UTC)
അതെ. അത് തന്നെയാണ് സംഗതി--ഷിജു അലക്സ് (സംവാദം) 15:51, 27 മാർച്ച് 2013 (UTC)
മലയാളം വിക്കിയിൽ പുതിയതായി എത്തിയതാണ്. ഇവിടെ എന്തെങ്കിലും എന്നാലാവുന്നത് ചെയ്താൽ കൊള്ളാമെന്നുണ്ട്.
ഇംഗ്ലിഷ് വിക്കിയിൽ ഉള്ളതും മലയാളം വിക്കിയിൽ ഇല്ലാത്തതുമായ പേജുകൾ ഭാഷാന്തരണം നടത്തി ഇട്ടാലോ എന്നാലോചനയുണ്ട്. അപോഴാണ് അന്തർഭാഷാകണ്ണികൾ ചേർക്കുന്നതിന്റെ പറ്റി ഒരു റഫറൻസ് കണ്ടത്.
ഈ വിഷയത്തിൽ അല്പം ഗൈഡൻസ് ലഭിച്ചാൽ നന്നായിരുന്നു.
അരുൺ ഇലക്ട്ര (സംവാദം) 07:36, 28 മാർച്ച് 2013 (UTC)
ഇതാണോ താങ്കൾ ഉദ്ദേശിച്ച ചോദ്യം എന്നറിയില്ല. കൂടുതൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ ചോദിക്കാൻ മടിക്കരുത്. --അജയ് ബാലചന്ദ്രൻ സംവാദം 08:21, 28 മാർച്ച് 2013 (UTC)
ഇതാണ്, ഇത് തന്നെയാണ് ..
വളരെ നന്ദി :-)
Arunelectra (സംവാദം) 08:47, 28 മാർച്ച് 2013 (UTC)
http://en.wikipedia.org/wiki/Wikipedia:Service_awards ഇത്തരത്തിലൊന്ന് മലയാളം വിക്കിയിൽ ഉണ്ടോ? --Arunelectra (സംവാദം) 10:28, 29 മാർച്ച് 2013 (UTC)
ഇല്ല. തുടങ്ങുന്നത് നല്ലതായിരിക്കും. പുതിയവർക്കെങ്കിലും ഒരു പ്രചോദനമായിരിക്കും. :) --അജയ് ബാലചന്ദ്രൻ സംവാദം 12:46, 29 മാർച്ച് 2013 (UTC)
ഇറക്കുമതി ചെയ്യുമ്പോൾ, മുൻപേ മലയാളത്തിലാക്കിയിട്ടുള്ള ഫലകങ്ങൾ വീണ്ടും ഇംഗ്ലീഷിലേക്ക് തിരികെപ്പോകുന്നുണ്ടോ എന്ന് പരിശോധിക്കുക. ഉദാഹരണം {{Distinguish}} --Vssun (സംവാദം) 03:09, 30 മാർച്ച് 2013 (UTC)
ആ അപേക്ഷ വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം) എന്ന താളിലേക്ക് പകർത്തിട്ട് നീക്കംചെയ്ത്തോളൂ. ഞാൻ അല്പം തിരക്കിലാ -♥Aswini (സംവാദം)
താങ്കൾ റഫറൻസ് ആവശ്യപെട്ടു കണ്ടു എങ്ങനെ ഉളള റഫറൻസ് വേണം ബുക്ക് ഉദ്ധരിച്ചാൽ മതിയോ?
ഒരു ലേഖനം എഴുതി തീർക്കും (ഒരു മിനിറ്റ് പോലും കഴിയും മുൻപേ) മുൻപേ വേണോ ഈ ആധികാരികത ഫലകം ചേർക്കുന്നത് ഒരു 10 മിനിറ്റ് സമയം തരുക ലേഖനം എഴുതി തീർക്കാൻ - Irvin Calicut....ഇർവിനോട് പറയു 09:05, 7 ഏപ്രിൽ 2013 (UTC)
ക്ഷമിക്കണം. എപ്പോഴാണ് അവസാന തിരുത്ത് എന്നത് നോക്കിയില്ല. --അജയ് ബാലചന്ദ്രൻ (സംവാദം) 09:13, 7 ഏപ്രിൽ 2013 (UTC)
ആഹാ അതിനു എന്തിനാ ക്ഷമ ചെങ്ങാതി :) ...... നമ്മൾ എല്ലാം ഒതോരുമിച്ചല്ലേ ഇവിടെ കാര്യങ്ങൾ മുന്നോട് കൊണ്ട് പോകുന്നത് ........ പിന്നെ ഞാൻ ഈ ലേഖനം നിർമിച്ച് തുടങ്ങി രണ്ട് മിനിറ്റ് തികയും മുൻപേ ആയിരുന്നു താങ്കളുടെ എഡിറ്റ് ഇത്രയും സ്പീഡ് വേണ്ട എന്നാണ് എന്റെ അഭിപ്രായംലേഖനങ്ങൾ പൂർത്തിയാക്കാൻ കുറച്ച് സാവകാശം കൊടുക്കുക്ക എല്ലാവർക്കും. - Irvin Calicut....ഇർവിനോട് പറയു 09:31, 7 ഏപ്രിൽ 2013 (UTC)
ഏറ്റവും പുതിയ താളിന്റെ കാര്യത്തിൽ ഫലകം ചേർക്കുന്നതിനുമുൻപ് അവസാന തിരുത്ത് എപ്പോഴാണെന്ന് ഞാൻ സാധാരണഗതിയിൽ നോക്കാറുണ്ട്. മിനിട്ടുകൾക്കുള്ളിലാണ് അവസാന തിരുത്തെങ്കിൽ സാധാരണഗതിയിൽ കുറച്ചുനേരം കാത്തിരുന്ന ശേഷമേ ഫലകം ചേർക്കലും മറ്റും ചെയ്യാറുള്ളൂ. അത് ഈ ലേഖനത്തിന്റെ കാര്യത്തിൽ നോക്കിയില്ല. അതാണ് പറ്റിപ്പോയത്. ഇനി ശ്രദ്ധിക്കാം. --അജയ് ബാലചന്ദ്രൻ (സംവാദം) 09:36, 7 ഏപ്രിൽ 2013 (UTC)
- Irvin Calicut....ഇർവിനോട് പറയു 09:42, 7 ഏപ്രിൽ 2013 (UTC)
മറുപടി കുറിക്കുക--Roshan (സംവാദം) 14:25, 10 ഏപ്രിൽ 2013 (UTC)
ചെയ്തു. --അജയ് ബാലചന്ദ്രൻ (സംവാദം) 14:42, 10 ഏപ്രിൽ 2013 (UTC)
നായർ ശരിയായോ എന്നൊന്നു പരിശോധിക്കാമോ? --Manuspanicker (സംവാദം) 14:30, 10 ഏപ്രിൽ 2013 (UTC)
മുറിഞ്ഞ തിരിച്ചുവിടലുകളെ താളുകൾ നിലവിലുണ്ടോ എന്നു നോക്കിയതിനു ശേഷം വേണം മായ്ക്കാൻ. കാരണം ചിലപ്പോൾ നിലവിലുള്ള താളിലേക്കു തിരിച്ചുവിടേണ്ട തലക്കെട്ടുകളും ഉണ്ടാകും. (ഉദാ:കാണുക)--റോജി പാലാ (സംവാദം) 10:42, 14 ഏപ്രിൽ 2013 (UTC)
കായംകുളം കായലിനെക്കുറിച്ച് എഴുതിയതുകൊണ്ട് സംവാദം:പായിപ്പാട് ജലോത്സവം എന്ന വിഷയത്തിലേക്ക് ശ്രദ്ധക്ഷണിക്കുന്നു. --Vssun (സംവാദം) 09:11, 15 ഏപ്രിൽ 2013 (UTC)
കാര്യനിർവാഹകരാകാൻ അനുയോജ്യരായവരെന്ന് തോന്നുന്നവരെ ധൈര്യമായി നിർദ്ദേശിക്കൂ. സമയക്രമം പ്രശ്നമൊന്നുമല്ല. --സിദ്ധാർത്ഥൻ (സംവാദം) 10:21, 16 ഏപ്രിൽ 2013 (UTC)
പായസത്തിലെ ഒപ്പിന് നന്ദി , സംവാദം വെട്ടി പത്തായത്തിൽ കയറ്റി ഓക്കേ .... :) - Irvin Calicut....ഇർവിനോട് പറയു 10:11, 18 ഏപ്രിൽ 2013 (UTC)
ഓക്കേ.. --അജയ് ബാലചന്ദ്രൻ (സംവാദം) 10:13, 18 ഏപ്രിൽ 2013 (UTC)
താരകത്തിലെ ഒപ്പിനു നന്ദി അജയ് ബിപിൻ (സംവാദം) 18:20, 19 ഏപ്രിൽ 2013 (UTC)
--Adv.tksujith (സംവാദം) 06:30, 25 ഏപ്രിൽ 2013 (UTC)
ലയിപ്പിക്കുമ്പോൾ നടത്തുന്ന സ്വയം സംഭാവനകളുടെ നാൾപ്പതിപ്പിന്റെ ദർശനീയത ഒഴിവാക്കണമെന്നില്ല. ലയിപ്പിക്കുന്നയാളുടെ സംഭാവനകളും കണക്കിൽ വരണമല്ലോ. --സിദ്ധാർത്ഥൻ (സംവാദം) 09:16, 30 ഏപ്രിൽ 2013 (UTC)
എന്നെ ബ്ലോക്കിയോ ? എനിക്ക് വിക്കിപ്പീഡിയയുടെ എഴുത്തുപകരണം പ്രവർത്തിക്കുന്നില്ല. ഞാനിത് ഗൂഗിൾ എഴുത്തുപകരണം ഉപയോഗിച്ചാണ് എഴുതുന്നത്. എന്താണ് പ്രശ്നം ? -ബി. സ്വാമി (സംവാദം) 06:33, 1 മേയ് 2013 (UTC)
അത് പൊതുവിൽ ഉള്ള ഒരു പ്രശ്നമാണ് (താങ്കളെ ബ്ലോക്കിയതല്ല). എനിക്കും ഇടയ്ക്കിടെ പ്രവർത്തനം മുടക്കുന്നുണ്ട്. ഞാൻ കീമാജിക്ക് എന്ന ഒരു ഉപകരണം വച്ചാണ് (വിക്കി എഴുത്തുപകരണം പോലെ തന്നെയുള്ളത്) ഇതെഴുതുന്നത്. സാങ്കേതിജ്ഞാനികൾ ഇത് ശരിയാക്കാൻ ശ്രമിക്കുന്നുണ്ട്. അജയ് ബാലചന്ദ്രൻ (സംവാദം) 06:36, 1 മേയ് 2013 (UTC)
ഇറക്കുമതിയിൽ പഴയ നാൾവഴികൾ ഒഴിവാക്കി ഇറക്കുമതി ചെയ്യാനുള്ള സംവിധാനം ഉണ്ടെന്നു ഞാൻ കരുതുന്നു. ഉണ്ടെങ്കിൽ അതെല്ലാം കൂടി ഇറക്കാതിരിക്കുന്നതാകും പിന്നീട് തിരുത്തുകൾ വരുത്താൻ നല്ലത്. ഒറ്റ ഫലകം മാത്രം ഇറക്കുക.--Roshan (സംവാദം) 07:06, 7 മേയ് 2013 (UTC)
മലയാളം വിക്കിയിൽ നിലവിലില്ലാത്ത ഫലകങ്ങളിൽ എന്തിനാണ് എല്ലാ നാൾവഴികളും. അത് ഇംഗ്ലീഷിൽ നിർമ്മിക്കപ്പെടുമ്പോൾ ഉള്ളതല്ലേ--Roshan (സംവാദം) 08:22, 7 മേയ് 2013 (UTC)
താങ്കളുടെ ഇഷ്ടം പോലെ ആയിക്കോളൂ. നമ്മുടെ ആവശ്യത്തിന് നമ്മൾ വരുത്തുന്ന മാറ്റങ്ങൾ കണ്ടു പിടിക്കാൻ എളുപ്പം നാൾവഴി വലുതായിരിക്കുന്നതാണോ--Roshan (സംവാദം) 08:42, 7 മേയ് 2013 (UTC)
രണ്ട് വഴികളുണ്ട്. ഒന്ന്, ഇപ്പോൾ പരിഭാഷക്കായി ഉപയോഗിക്കുന്ന ഫലകത്തിൽ മാറ്റം വരുത്തിയെടുക്കുക. രണ്ട്, ഇമ്പോർട്ട് ചെയ്ത ഫലകങ്ങൾക്ക് നൽകാൻ മറ്റൊരു ഫലകമുണ്ടാക്കുക. രണ്ടാമത്തെ വഴിയാണ് ഞാൻ കൂടുതൽ ഇഷ്ടപ്പെടുന്നത്. --Vssun (സംവാദം) 09:26, 7 മേയ് 2013 (UTC)
വളരെ നന്ദി. --അജയ് ബാലചന്ദ്രൻ (സംവാദം) 10:14, 7 മേയ് 2013 (UTC)
ഇവിടെ {{imported}} എന്ന ഫലകം ചേർത്തിട്ടും ശരിയായില്ല. അതെന്താണോ? --അജയ് ബാലചന്ദ്രൻ (സംവാദം) 10:15, 7 മേയ് 2013 (UTC)
ഇങ്ങനെ വരുത്തുന്നതായിരിക്കും നല്ലത്. കൂടാതെ ഇവിടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.--KG (കിരൺ) 16:01, 7 മേയ് 2013 (UTC)
വിവരങ്ങൾക്ക് വളരെ നന്ദി കിരൺ ജീ. ഇനി അങ്ങനെ ചെയ്യാം. --അജയ് ബാലചന്ദ്രൻ (സംവാദം) 02:38, 8 മേയ് 2013 (UTC)
നജീബ് എന്ന താളിന്റെ നീക്കം ചെയ്യൽ ചർച്ചയിൽ താങ്കൾ അവലംബം ആർക്കൈവ് ചെയ്യലിനെപ്പറ്റി സൂചിപ്പിച്ചു കണ്ടു. സ്ഥിരമായി ഈ സേവനം നൽകുന്ന ഏതെങ്കിലും സൈറ്റ് അറിയാമോ? അങ്ങനെ വല്ല സേവനവും ഉണ്ടെങ്കിൽ അവലംബങ്ങൾ ലിങ്ക് - ആർക്കൈവ് ലിങ്ക് എന്ന രൂപത്തിൽ നല്കുന്നതിനെപ്പറ്റി ആലോചിക്കുന്നു.
നന്ദി, Saithalavi (സംവാദം) 18:37, 8 മേയ് 2013 (UTC)
ഞാൻ ഇതുവരെ ഉപയോഗിച്ചിട്ടുള്ളത് http://archive.is (ഇതാണ് കൂടുതൽ നന്നായി തോന്നുന്നത്) http://www.webcitation.org എന്നിവയാണ്. ഇവ രണ്ടും സൗജന്യമായാണ് ഈ സേവനം നൽകുന്നത്. webcitation.org ആവശ്യത്തിന് സംഭാവനകൾ ലഭിച്ചില്ലെങ്കിൽ പുതുതായി ലിങ്കുകൾ സ്വീകരിക്കുകയില്ല എന്ന് പറയുന്നുണ്ട്. പക്ഷേ ഇതുവരെ ആർക്കൈവ് ചെയ്ത താളുകൾ തുടരാനാണ് സാദ്ധ്യത. എന്നാലും അതൊരു അപകടസാദ്ധ്യതയാണ്. ഇവിടെ കൂടുതൽ ആർക്കൈവ് സേവനദാതാക്കളുടെ ലിസ്റ്റുണ്ട്. ഇതിൽ ചിലത് പണം നൽകേണ്ടവയാണ്. സൗജന്യമായവയുമുണ്ട്. എല്ലാ ആർക്കൈവുകളും ഒരു സേവനദാതാവിൽ നിന്നല്ലാതെ മാറിമാറി ചെയ്യുന്നതാവും നല്ലതെന്ന് തോന്നുന്നു.
.<ref name=madhyamam>{{cite news|first=ജോർജ്ജ്|last=കെ.ജി.|title=ഒരു പച്ചക്കുതിരയുടെ ഓർമക്ക് റോസിയും സി.ജെയും|url=http://www.madhyamam.com/weekly/110|accessdate=3 മെയ് 2013|newspaper=മാദ്ധ്യമം വീക്ക്ലി|archiveurl=http://www.webcitation.org/6GLFstmeu|archivedate=3 മെയ് 2013}}</ref>
എന്ന രീതിയിലാണ് ഞാൻ ആർക്കൈവ് ലിങ്കുകളും കൊടുക്കുന്നത്. ഇത് തിരുത്തൽ സഹായിയിലെ അവലംബം ചേർക്കുന്ന ഉപകരണമുപയോഗിച്ച് ചെയ്യാവുന്നതാണ്. ആർക്കൈവ് ഡേറ്റും ലിങ്കും മാത്രം നൽകിയാൽ മതി. --അജയ് ബാലചന്ദ്രൻ (സംവാദം) 02:49, 9 മേയ് 2013 (UTC)
ഈ കേരളവിശേഷനിയമം എന്ന ഗ്രന്ഥത്തെപ്പറ്റി കൂടുതൽ വല്ലതും അറിയാമോ? അതിന്റെ കർത്താവ്, കാലം, ലഭ്യത - എന്നിവ?--Chandrapaadam (സംവാദം) 11:00, 9 മേയ് 2013 (UTC)
സർവ്വവിജ്ഞാനകോശത്തിൽ നിന്നും ലഭിച്ച വിവരമേ ഉള്ളൂ. ഞാൻ ഇത് ഇംഗ്ലീഷിലും മയലാളത്തിലും ഗൂഗിൾ ചെയ്തു നോക്കിയിരുന്നു. വിവരമൊന്നും ലഭിച്ചില്ല. --അജയ് ബാലചന്ദ്രൻ (സംവാദം) 12:05, 9 മേയ് 2013 (UTC)
യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത് എന്ന് പറഞ്ഞുതരാമോ? ഫലകം താൾ സൃഷ്ടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും.--സലീഷ് (സംവാദം) 16:07, 13 മേയ് 2013 (UTC)
ഫലകങ്ങൾ സൃഷ്ടിക്കുന്നതു് സംബന്ധിച്ച് എനിക്ക് വലിയ ധാരണയില്ല. ഞാൻ ഇംഗ്ലീഷിൽ നിന്ന് ഫലകങ്ങൾ ഇറക്കുമതി ചെയ്യുകയും തർജ്ജമ ചെയ്യുകയും മാത്രമേ ചെയ്തിട്ടുള്ളൂ.
താങ്കൾക്ക് ഇവിടെ സംഭവിച്ച പ്രശ്നം എനിക്കും സംഭവിച്ചിട്ടുണ്ട്. അതാണ് പെട്ടെന്ന് കാര്യം പിടികിട്ടിയത്.
താങ്കൾ വരുത്തിയ ഈ വ്യത്യാസം ശ്രദ്ധിക്കൂ.
എന്നത്
എന്നാക്കി മാറ്റി. പക്ഷേ അപ്പോഴും ഫലകത്തിന്റെ പേര് "ഫലകം:Navbox Gandhi Peace Prize laureates" എന്നു തന്നെയായിരുന്നു. ഈ സ്ഥിതിയിൽ ഫലകം കാണാൻ ബുദ്ധിമുട്ടുണ്ടാകില്ല, പക്ഷേ തിരുത്താൻ ശ്രമിക്കുമ്പോൾ "ഫലകം:ഗാന്ധി സമാധാന സമ്മാന ജേതാക്കൾ" എന്ന ഒരു തിരിച്ചുവിടൽ താളായിരിക്കും തുറക്കുക.
ഫലകത്തിന്റെ പേര് മലയാളത്തിലാക്കാൻ ആദ്യം പേരുമാറ്റം നടത്തുക. അടുത്തതായി മാത്രമേ "| name = Navbox Gandhi Peace Prize laureates" എന്നത് മലയാളത്തിലാക്കാവൂ. അത് ഫലകത്തിന്റെ പേരുതന്നെയാവുകയും വേണം. കോപ്പി പേസ്റ്റ് ചെയ്താൽ മതി. ഈ രീതി പ്രയോഗിച്ച് ഫലപ്രദമാണെന്ന് കണ്ടെത്തിയ രീതിയാണ്. പക്ഷേ ഇതിലും നല്ല രീതി ഉണ്ടാകാം. --അജയ് ബാലചന്ദ്രൻ (സംവാദം) 04:09, 14 മേയ് 2013 (UTC)
ഫലകം ഇറക്കുമതി ചെയ്യുന്നതും തിരുത്തുന്നതും പഠിപ്പിച്ചു തന്നതിന് നൂറ് നന്ദി --സലീഷ് (സംവാദം) 11:24, 14 മേയ് 2013 (UTC)
--അജയ് ബാലചന്ദ്രൻ (സംവാദം) 11:29, 14 മേയ് 2013 (UTC)
അപ്പോൾ അങ്ങനെ ഞാൻ വിക്കിയിൽ ഒരു ആനയെ കൂടി വംശനാശത്തിൽ നിന്ന് രക്ഷിച്ചു അല്ലേ? - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 06:23, 16 മേയ് 2013 (UTC)
--അജയ് ബാലചന്ദ്രൻ (സംവാദം) 14:15, 16 മേയ് 2013 (UTC)
പുഷ്പാഞ്ജലി എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --സിദ്ധാർത്ഥൻ (സംവാദം) 07:52, 17 മേയ് 2013 (UTC)
ഡഫേറിൻ-പീൽ കത്തോലിക് ഡിസ്ട്രിക്റ്റ് സ്കൂൾ ബോർഡ് എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --സിദ്ധാർത്ഥൻ (സംവാദം) 11:27, 18 മേയ് 2013 (UTC)
Thank you SO much for creating the Canada school district pages I notice banners on the Catholic one. Do you know what is going on? WhisperToMe (സംവാദം) 06:42, 20 മേയ് 2013 (UTC)
On the AFD page I would like to say:
Does this flow with the debate on the AFD page? WhisperToMe (സംവാദം) 06:51, 20 മേയ് 2013 (UTC)
Thanks for the comment, and thanks for the citations you added. The article meets WP:GNG in my opinion. The community will take the final decision on Notability. --അജയ് ബാലചന്ദ്രൻ (സംവാദം) 15:40, 20 മേയ് 2013 (UTC)
ദയവായി ഈ ചർച്ചയിൽ താങ്കളുടെ അഭിപ്രായം ക്ഷണിക്കുന്നു. - Prince Mathew പ്രിൻസ് മാത്യു ⌨ 17:57, 21 മേയ് 2013 (UTC)
അതെഴുതിയ സമയത്തിനടുത്തുതന്നെ ഈ വിഷയത്തിൽ സംശയം ഉണ്ടായിരുന്നു. പൊറാട്ട് എന്ന താളിന്റെ സംവാദതാളിൽ അന്നുതന്നെ ഉത്തരവും നൽകിയിട്ടുണ്ട്. ലയിപ്പിക്കാവുന്നതേയുള്ളൂ.--സുഗീഷ് (സംവാദം) 14:26, 27 മേയ് 2013 (UTC)
സോറിയാറ്റിക് ആർത്രൈറ്റിസ് ഇതൊന്ന് ശ്രദ്ധിച്ചേക്കണേ. ഇംഗ്ലീഷ് വിക്കി വായിച്ചിട്ട് കാര്യമായൊന്നും മനസ്സിലാവുന്നില്ല.--മനോജ് .കെ (സംവാദം) 05:01, 1 ജൂൺ 2013 (UTC)
ഓക്കെ. --അജയ് ബാലചന്ദ്രൻ (സംവാദം) 06:20, 1 ജൂൺ 2013 (UTC)
ദയവായി ഇവിടെ ഒന്നു നോക്കുമോ? --Princeps Mattheus പ്രീൻകെപ്സ് മത്തേവൂസ് 11:04, 3 ജൂൺ 2013 (UTC)
താൾ നിരീക്ഷിക്കുക. മാറ്റിയ താളുകൾ പുനർസൃഷ്ടിക്കല്ലേ!!!!!!!!!!!!! --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 07:23, 7 ജൂൺ 2013 (UTC)
ഒഴിവാക്കാൻ സാധ്യതയുള്ള ലേഖനങ്ങളിൽ തീരുമാനം എടുക്കുമ്പോൾ അവയെ തരം തിരിച്ച് പത്തായത്തിൽ ഇടുന്നതും കൂടി താങ്കൾ ശ്രദ്ധിക്കുമല്ലോ? വിവരണം ഇവിടെയുണ്ട്. ആശംസകളോടെ.--KG (കിരൺ) 04:58, 18 ജൂൺ 2013 (UTC)
നന്ദി. പത്തായത്തിൽ ഇട്ടു. --അജയ് ബാലചന്ദ്രൻ (സംവാദം) 05:26, 18 ജൂൺ 2013 (UTC)
How do you say "School districts in Canada"? In Malayalam? I want to establish a category for the Peel and Dufferin-Peel articles, and it would be linked to en:Category:School districts in Canada
Also what is the text for http://ga.water.usgs.gov/edu/graphics/watercycletitlemalayalam.gif ? I want to put it in as a Malayalam language description to File:Watercyclemalayalamhigh.jpg
Thank you WhisperToMe (സംവാദം) 21:48, 26 ജൂൺ 2013 (UTC)
--അജയ് ബാലചന്ദ്രൻ (സംവാദം) 05:10, 29 ജൂൺ 2013 (UTC)
The en:Centralized Monitoring System is a system that will monitor internet traffic in India. Are you interested in writing an article in Malayalam about this system? Thanks WhisperToMe (സംവാദം) 22:49, 3 ജൂലൈ 2013 (UTC)
അജയേട്ടാ... ഇംഗ്ലീഷിൽ നിന്ന് മലയാളത്തിലേക്ക് താളുകൾ തർജ്ജമ ചെയ്യാൻ വിക്കിയിൽ വല്ല വഴിയുമുണ്ടോ? --പ്രശാന്ത് ആർ (സംവാദം) 06:54, 13 ജൂലൈ 2013 (UTC)
http://kunjipenne.blogspot.in എന്ന ബ്ലോഗിൽനിന്ന് ഞാനെടുത്ത് ചേർത്ത ബീ. പ്രേമാനന്ദിനെകുറിച്ചുള്ള ലേഖനം ആ ബ്ലോഗ് എന്റെ തന്നെ ബ്ലോഗായതുകൊണ്ടാണ് അതുപോലെ എടുത്തു ചേർത്തത് magicbose (സംവാദം) 13:47, 19 ജൂലൈ 2013 (UTC)
പുതിയ ലേഖനങ്ങൾക്കുള്ള ലിസ്റ്റിൽ പന്തല്ലൂരുമായി ബന്ധപ്പെട്ട സംവാദം അതെ,പന്തല്ലൂർമല എന്ന താളുമായി ഇതിന് ബന്ധമുണ്ട്.സ്കൂൾ കുട്ടികൾക്ക് പ്രൊജക്ട് കൊടുത്ത് വികസിപ്പിക്കാൻ ഉദ്ദേശിക്കുന്നു Akbarali 01:10, 23 ജൂലൈ 2013 (UTC)
ഭൂമിശാസ്ത്ര സംബന്ധമായ ലേഖനമാണിത്. ഇംഗ്ലീഷിൽ Faulting എന്നാണ് കാണുന്നത്. 9-ാം തരത്തിലെ സാമൂഹ്യശാസ്ത്ര ഭാഗം രണ്ടിൽ നിന്നുള്ള ഭാഗം കുറിച്ച് എഡിറ്റ് ചെയതത് താഴെ കൊടുക്കുന്നു
ശിലാപാളികളിലെ വലിവ് ബലങ്ങളുടെ (Tensional fource) ഫലമായി ശിലാപാളികളിൽ വിള്ളൽ സംഭവിക്കുന്നു.ഈ വിള്ളലുകളിലൂടെ ശിലാഭാഗം ഉയർത്തപ്പെടുകയോ താഴ്ത്തപ്പെടുകയോ ചെയ്യുന്നതിനെ ഭ്രംശനം എന്നു പറയുന്നു (സംവാദം)Akbarali 11:24, 24 ജൂലൈ 2013 (UTC)
ഈ ലേഖനത്തിൽ ചേർത്തിരുന്ന {{ആധികാരികത}} ഫലകം ചർച്ചയോ സമവായമോ കൂടാതെ നീക്കം ചെയ്ത്തായി കാണുന്നു. ഒരു തവണ നീക്കം ചെയ്തത് പുനഃസ്ഥാപ്പിച്ചതാണ്. അതിപ്പോൾ വീണ്ടും നീക്കം ചെയ്തതായി കാണുന്നു. അത് വിക്കിയുടെ നയങ്ങൾക്ക് വിരുദ്ധമല്ലേ? -- ജോസ് ആറുകാട്ടി 16:31, 24 ജൂലൈ 2013 (UTC)
ആദ്യം നീക്കം ചെയ്തത് ഐ.പി. യാണ്. രണ്ടാമത് നീക്കം ചെയ്ത ഉപയോക്താവിന് (ആൾ പുതിയ ഉപയോക്താവാണ്) ഒരു സന്ദേശം അയച്ചിട്ടുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 04:44, 25 ജൂലൈ 2013 (UTC)
ഇതൊരു പക്ഷേ മറയ്ക്കേൺറ്റി വന്നേക്കാം, ഇവിടെ നിന്നും പകർത്തിയതാണ്, ഇവിടെ ഇതിനു മുമ്പും ഇതേ ഉള്ളടക്കം പകർത്തിയിട്ടുണ്ടെന്നു കാണുന്നു. എന്തെങ്കിലും ചെയ്യാനുണ്ടോ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 07:17, 25 ജൂലൈ 2013 (UTC)
രണ്ട് സാദ്ധ്യതകളുണ്ട്.
എന്തു ചെയ്യണം? --അജയ് ബാലചന്ദ്രൻ (സംവാദം) 07:41, 25 ജൂലൈ 2013 (UTC)
ചോദിക്കട്ടെ. --അജയ് ബാലചന്ദ്രൻ (സംവാദം) 07:46, 25 ജൂലൈ 2013 (UTC)
രണ്ടാഴ്ച്ചത്തേയ്ക്ക് സ്ഥിരീകരിച്ച ഉപയോക്താക്കൾക്ക് മാത്രം തടയാനാകുന്നവിധം സംരക്ഷിച്ചു. മതിയോ? --അജയ് ബാലചന്ദ്രൻ (സംവാദം) 10:06, 25 ജൂലൈ 2013 (UTC)
-- ജോസ് ആറുകാട്ടി 13:10, 25 ജൂലൈ 2013 (UTC)
നഗാരം എന്ന താളിന്റെ പേര് നകാരം എന്നാക്കി മാറ്റുന്നതല്ലേ..ശരി Akbarali 00:31, 28 ജൂലൈ 2013 (UTC)
തീർച്ചയായും നകാരം ആണ് ശരി. ഇത് സംബന്ധിച്ച് നേരത്തെ മാറ്റണമെന്ന് സംവാദത്തിൽ അറിയിച്ചിരുന്നു.ധൈര്യമായി മുന്നോട്ട് പോകൂ... അക്ബറലി (സംവാദം)Akbarali 11:24, 30 ജൂലൈ 2013 (UTC)
നെറ്റ് അസറ്റ് വാല്യു(നീക്കിയിരുപ്പ് മൂല്യം) എന്ന താൾ മായ്ക്കാമോ?
നെറ്റ് അസറ്റ് വാല്യു എന്നതിലെ ഇരട്ട തിരിച്ചു വിടൽ ശരിയാക്കാമോ? - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 07:17, 1 ഓഗസ്റ്റ് 2013 (UTC)
ചെയ്തു. --അജയ് ബാലചന്ദ്രൻ (സംവാദം) 07:19, 1 ഓഗസ്റ്റ് 2013 (UTC)
- Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 07:22, 1 ഓഗസ്റ്റ് 2013 (UTC)
The Wikimedia Foundation and the Individual Engagement Grants Committee invite you to submit proposals for grants of up to $30,000 to support 6-month projects that improve the Wikimedia community. These grants fund individuals or small teams to organize, build, create, research or facilitate something that enhances the work of Wikimedia’s volunteers.
The deadline to submit proposals in this round is 30 September 2013. You can also get involved by joining the IEG Committee to help select proposals, or by collaborating on ideas for new projects in the IdeaLab. Hope to see you there! നത (സംവാദം) 21:23, 1 ഓഗസ്റ്റ് 2013 (UTC)
Hello Dr.Ajay, You have left a message in Telugu wikipedia regarding Girija Shettar's image. The image not working (rather not showing properly) in Malayalam Wikipedia is not related to licensing. I did fix the display size here, now it is showing well in the article. Regards --వైజాసత్య (സംവാദം) 06:29, 11 ഓഗസ്റ്റ് 2013 (UTC)
Thank you very much --അജയ് ബാലചന്ദ്രൻ (സംവാദം) 06:44, 11 ഓഗസ്റ്റ് 2013 (UTC)
എൻ.പി. ചെല്ലപ്പൻ നായർ ആദ്യ ലേഖനത്തിലേക്കു ലയിപ്പിച്ചേക്കുമോ?--റോജി പാലാ (സംവാദം) 10:35, 18 ഓഗസ്റ്റ് 2013 (UTC)
ലയിപ്പിച്ചു. --അജയ് ബാലചന്ദ്രൻ (സംവാദം) 10:48, 18 ഓഗസ്റ്റ് 2013 (UTC)
അജയ് ചിത്രങ്ങൾ തിരഞ്ഞെടുക്കാൻ നിർദേശിക്കും മുൻപ്പ് എന്നാണ് ലേഖനത്തിൽ ചേർത്തത് എന്ന് ദയവായി നോക്കുക , ഇതും ലേഖനത്തിൽ ചേർത്തിട്ട് 7 ദിവസം കഴിഞ്ഞിട്ടില്ല - Irvin Calicut....ഇർവിനോട് പറയു 10:16, 26 ഓഗസ്റ്റ് 2013 (UTC)
മരനായ എന്ന ചിത്രം നിർദ്ദേശിച്ചത് തെറ്റിപ്പോയി. :(
ഇർവിൻ, ഞാൻ ആനച്ചിത്രത്തിന്റെ കാര്യത്തിൽ തിയതി നോക്കിയിരുന്നു. ഇക്കാര്യത്തിൽ ഞാൻ റോമൻ രീതിയിലാണ് സാധാരണഗതിയിൽ ദിവസങ്ങൾ എണ്ണുന്നത് - ചിലപ്പോൾ ആൾക്കാർ എതിർപ്പു പ്രകടിപ്പിക്കാറുണ്ടെങ്കിലും സംഗതി ചൂണ്ടിക്കാട്ടുമ്പോൾ പ്രശ്നമില്ലാതെ പോവുകയാണ് പതിവ്. (ഇത് നയത്തിന്റെ ഉദ്ദേശത്തിനെതിരാണോ എന്ന് ചോദിച്ചാൽ എനിക്കുത്തരമില്ല - പക്ഷേ സുഗീഷും കിരണും ഇതിനു മുൻപ് ഈ എണ്ണൽ രീതിയിൽ പ്രശ്നമുണ്ടെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. വിശദീകരണം നൽകിയപ്പോൾ രണ്ടുപേരും എതിർപ്പൊന്നും പറഞ്ഞിരുന്നില്ല)
റോമൻ സമ്പ്രദായമനുസരിച്ച് ആദ്യ ദിവസം പൂജ്യാമത്തെ ദിവസമല്ല. ഒന്നാമത്തെ ദിവസമാണ്. ഇരുപതാം തീയതി ഒന്നാം ദിവസം. 21 (രണ്ടാം ദിവസം) 22 (മൂന്നാം ദിവസം) 23 (നാലാം ദിവസം) 24 (അഞ്ചാം ദിവസം) 25 (ആറാം ദിവസം) 26 (ഏഴാം ദിവസം). ഏഴുദിവസം ആയിക്കഴിഞ്ഞു എന്ന രീതിയിലാണ് ഞാൻ ചിലപ്പോൾ (എതിർപ്പുണ്ടാകില്ല എന്ന് കരുതുമ്പോൾ) ഇത്തരം തീരുമാനങ്ങളെടുക്കാറ്. ചിത്രങ്ങൾ നാമനിർദ്ദേശം ചെയ്യാനും ലേഖനങ്ങൾ നീക്കം ചെയ്യാനും ഇതിനു മുൻപും ഈ സമ്പ്രദായം ഉപയോഗിച്ചിട്ടുണ്ട്.
ഈ രീതിയുടെ ഏറ്റവും പ്രശസ്തമായ ഉദാഹരണം യേശുക്രിസ്തുവിന്റെ ഉയിർത്തെഴുന്നേൽപ്പിന്റേതാണ്.
എന്തായാലും ഇനി പൂർണ്ണമായ ഏഴുദിവസങ്ങൾ കഴിഞ്ഞ് നാമനിർദ്ദേശം ചെയ്യാം. --അജയ് ബാലചന്ദ്രൻ (സംവാദം) 15:49, 26 ഓഗസ്റ്റ് 2013 (UTC)
ശാസ്ത്രീയനാമങ്ങൾ മലയാളത്തിലേക്ക് ലിപി മാറ്റി വെയ്ക്കരുതെന്ന് എന്റെ അഭിപ്രായം. ശാസ്ത്രീയനാമത്തിന്റെ ഉദ്ദേശം തന്നെ അത് അട്ടിമറിക്കുന്നുവെന്ന് മാത്രമല്ല, ഒരാൾ വായിക്കുന്നതുപോലെയല്ല മറ്റൊരാൾ വായിക്കുന്നതെന്നതിനാൽ, കൂടുതൽ ആശയക്കുഴപ്പമുണ്ടാക്കാനും കാരണമായേക്കാം.--പ്രവീൺ:സംവാദം 07:46, 29 സെപ്റ്റംബർ 2013 (UTC)
മലയാളം ലിപിയിൽ എഴുതുന്നതിനൊപ്പം ലാറ്റിൻ ലിപി വലയത്തിനുള്ളിൽ കൊടുത്താലോ? --അജയ് ബാലചന്ദ്രൻ (സംവാദം) 08:15, 29 സെപ്റ്റംബർ 2013 (UTC)
അതുകൊണ്ടുള്ള ഗുണം? ഒരാൾ മലയാളം ലിപിയിലെഴുതിയ ഏകദേശ ഉച്ചാരണം വായിച്ചു എന്നതുകൊണ്ട് എന്താണ് പ്രയോജനം?--പ്രവീൺ:സംവാദം 12:32, 3 ഒക്ടോബർ 2013 (UTC)
മലയാളം വിക്കിപീഡിയ വായിക്കുന്ന ആളിന് മലയാളം ലിപി മാത്രമാണറിയാവുന്നതെങ്കിലും ഉള്ളടക്കം മുഴുവൻ വായിക്കാൻ സാധിക്കുന്ന സാഹചര്യമല്ലേ ആശാസ്യം? ഏകദേശ മലയാള ഉച്ചാരണം വായിച്ചാൽ ഏത് ജീവിയുടെ ശാസ്ത്രീയനാമമാണെന്ന് തിരിച്ചറിയാൻ പലപ്പോഴും സാധിക്കുകയില്ല എന്ന പ്രശ്നമുണ്ട് എന്നതിൽ തർക്കമില്ല. അതിനാൽ മലയാളലിപിയിലുള്ള ഏകദേശരൂപവും വലയത്തിനുള്ളിൽ റോമൻ ലിപിയിലെ ശാസ്ത്രീയനാമവും കൊടുത്താൽ എന്റെ അഭിപ്രായത്തിൽ പ്രശ്നത്തിനൊരു പരിഹാരമായി. ഏകദേശ രൂപം ശരിയായ ഉച്ചാരണമനുസരിച്ചുള്ളതാക്കുക എന്നതാണ് ഏറ്റവും അഭികാമ്യം. --അജയ് ബാലചന്ദ്രൻ (സംവാദം) 13:05, 3 ഒക്ടോബർ 2013 (UTC)
വായനക്കാരൻ ബുദ്ധിമാന്ദ്യമുള്ളവനാണെന്ന സാധാരണ കാഴ്ചപ്പാട് പങ്ക് വെയ്ക്കുന്നുവെന്നല്ലാതെ ആ വാദത്തിൽ പ്രത്യേകിച്ച് ഒരു കാര്യവുമില്ല. ശാസ്ത്രീയ നാമങ്ങൾ യുണീക്വ് ആയി (അനന്യമായി) ജീവികളെ തിരിച്ചറിയാനുള്ള മാർഗ്ഗമാണ്. അതിൽ വെള്ളം ചേർക്കുന്നത് ശുദ്ധ അസംബന്ധമാണെന്നെന്റെ അഭിപ്രായം. കൊക്കോസ് നൂസിഫെറാ എന്ന് പറഞ്ഞാൽ എത്ര മലയാളികൾക്ക് സംഗതി തെങ്ങാണെന്ന് അറിയാമെന്ന് എനിക്കറിയില്ല. മലയാളികൾക്ക് ജീവജാലത്തെ തിരിച്ചറിയാൻ മലയാളം പേര് നൽകുക, അനന്യമായി തിരിച്ചറിയാൻ ശാസ്ത്രീയനാമം ലാറ്റിൻ ലിപിയിൽ കൊടുക്കുക (ലിപിമാറ്റം ഒരു മണ്ടത്തരം തന്നെയാണ്) എന്നെന്റെ അഭിപ്രായം. :-) --പ്രവീൺ:സംവാദം 18:37, 3 ഒക്ടോബർ 2013 (UTC)
നമ്മൾ തമ്മിൽ അക്കാര്യത്തിൽ അഭിപ്രായവ്യത്യാസമുണ്ടെന്ന് മനസ്സിലാക്കുന്നു. മലയാളം ലിപിയിൽക്കൂടി വിവരം ചേർക്കുന്നത് ശാസ്ത്രീയനാമത്തിൽ വെള്ളം ചേർക്കലാണെന്ന അഭിപ്രായത്തോട് യോജിപ്പില്ല. അത് മലയാളിക്ക് മലയാളം ലിപിയിൽ കൂടി ഒരു സംഗതി വായിക്കാൻ (ഒരു പക്ഷേ ഉച്ചാരണം അറിയാൻ) സഹായകമാകുന്ന കാര്യമാണ്. അതിൽ ഒരു ദോഷവശവും ഇല്ല താനും - ശരിയായ ഉച്ചാരണത്തിനനുസരിച്ചുള്ള മലയാളരൂപമാണ് കൊടുക്കുന്നതെങ്കിൽ ഗുണമേ ഉള്ളൂ.
തെങ്ങ് (ശാസ്ത്രീയനാമം: കോക്കോസ് ന്യൂസിഫെറ - Cocos nucifera) എന്നതുപോലെ എഴുതുന്നതിൽ ഒരു തരത്തിലുമുള്ള വെള്ളം ചേർക്കലുമുണ്ടെന്ന് കരുതുന്നില്ല. ഈ വിഷയം പഞ്ചായത്തിൽ ചർച്ച ചെയ്യുകയും ചെയ്തിട്ടുണ്ട്. അതിലും മലയാളത്തിൽ ശാസ്ത്രീയനാമം എഴുതരുത് എന്ന തീരുമാനമുണ്ടായിട്ടില്ല എന്നാണോർമ്മ. മലയാളം ലിപിമാറ്റം കൂടി ലാറ്റിൻ ലിപിക്കൊപ്പം അധികമായി നൽകുന്നത് മണ്ടത്തരമാണെന്നോ വായനക്കാരന് ബുദ്ധിമാന്ദ്യമുണ്ടെന്നുള്ള തോന്നൽ കാരണമാണെന്നോ ഉള്ള അഭിപ്രായത്തോടും യോജിപ്പില്ല. മലയാളത്തിൽ ശാസ്ത്രീയനാമം ലിപിമാറ്റിക്കൊടുക്കാൻ പാടില്ല എന്ന അഭിപ്രായത്തിൽ ഒരു കാര്യവുമുണ്ടെന്ന് തോന്നുന്നില്ല. ഒരു ദോഷവുമില്ലാത്ത കാര്യം ചെയ്യരുത് എന്ന അഭിപ്രായം കാമ്പില്ലാത്ത ഒരു പിടിവാശി പോലെ തോന്നുന്നുമുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 19:02, 3 ഒക്ടോബർ 2013 (UTC)
പ്രവീൺ പറഞ്ഞതിനോട് 100% യോജിക്കുകയാണ്. പലതിനും പലഭാഷകളിലും പല പേരുകൾ പറയുമ്പോൾ അത് എന്തിനെപ്പറ്റിയാണെന്നു മനസ്സിലാവാൻ ശാസ്ത്രീയനാമം ഉള്ളതുകൊണ്ടു മാത്രമാണ് പറ്റുന്നത്. മലയാളത്തിലെ ഒരു ലേഖനത്തിൽ ബാക്കിയെല്ലാം മലയാളത്തിൽ തന്നെയുണ്ടല്ലോ, അത് മനസ്സിലാവാൻ അത് മതി. കൂടുതൽ അറിയാനും എന്തിനെക്കുറിച്ചാണെന്നും അറിയാൻ ലാറ്റിനിൽ (read English) തന്നെയാണ് വാക്കുകൾ വേണ്ടത്. അത് മലയാളത്തിൽ കൂടി കൊടുക്കുന്നതുകൊണ്ട് യാതൊരു പ്രയോജനവുമില്ല, പലരുടെയും പലതരം ഉച്ചാരണങ്ങൾ കൂടി അറിയാം എന്നല്ലാതെ. മലയാളം വിക്കിപ്പീഡിയ നോക്കുന്ന ഒരാൾക്ക് ആ കാര്യത്തെപ്പറ്റി കൂടുതൽ അറിയാൻ പുറത്തേക്ക് നോക്കാനും സഹായമാവണം എന്നതാവണം നമ്മുടെ ഉദ്ദ്യേശം. അത് പൂമ്പാറ്റയായാലും പക്ഷി ആയാലും സസ്യമായാലും. അല്ലാതെ തമിഴനു മാത്രം പ്രയോജനമുള്ള തമിഴ് വിക്കിപ്പീഡിയ പോലെ ഒന്ന് എന്തിന് ഉണ്ടാക്കണം?--Vinayaraj (സംവാദം) 01:52, 4 ഒക്ടോബർ 2013 (UTC)
വിനയരാജുമായും എന്തായാലും എനിക്ക് ചില കാര്യങ്ങളിൽ അഭിപ്രായവ്യത്യാസമുണ്ട്. യോജിപ്പുമുണ്ട്.
ഇതിന് സാഹചര്യമൊരുക്കിയ സംഭവം ഏതാണ്.--Roshan (സംവാദം) 05:14, 4 ഒക്ടോബർ 2013 (UTC)
ഇതിൽ ഇപ്പോൾ ഉള്ളതിലുള്ളതു പോലെ അല്ലതെ ഇങ്ങനെ നൽകിയാൽ കുറച്ചുകൂടി നന്നാകില്ലേ--Roshan (സംവാദം) 05:25, 4 ഒക്ടോബർ 2013 (UTC)
- റോഷൻ ഉദാഹരണമായി കാണിച്ചത് കൂടുതൽ നന്നായിട്ടുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 05:45, 4 ഒക്ടോബർ 2013 (UTC)
Japan എന്നതിന്റെയോ Madurai എന്നതിന്റേയോ ലിപിമാറ്റത്തിന് ഒരു വമ്പിച്ച സ്വീകാര്യതയുണ്ട് (ജപ്പാൻ, മധുര എന്നിങ്ങനെ). അതേ സമയം ചില പത്രങ്ങൾ സ്വീകരിച്ചിരിക്കുന്ന ഫലസ്തീൻ എന്ന പ്രയോഗത്തിന് എന്ത് സ്വീകര്യത ആണുള്ളത് എന്നും കണക്കാക്കുക. ഒരു ജീവി വംശത്തെ അന്യന്യമയി തിരിച്ചറിയാൻ സ്വീകരിച്ചിരിക്കുന്ന മാർഗ്ഗമായ ശാസ്ത്രീയനാമങ്ങൾ ഓരോരോരുത്തർക്കും തോന്നുമ്പടി ലിപിമാറ്റം ചെയ്യാനുള്ളതല്ല എന്നതു തന്നെയാണ് അതിന്റെ അഭംഗി. താളുകളുണ്ടാക്കി റീഡിറക്റ്റ് ഉണ്ടാക്കാമെന്ന മീഡിയവിക്കി സൗകര്യം വെച്ച് അതൊരുപരിധി വരെ അതിജീവിക്കാമെങ്കിലും ലേഖനങ്ങളിൽ അവനവൻ വായിക്കുന്ന രീതി തള്ളി കയറ്റുന്നത്, പി.ഒ.വി. പുഷിങ് തന്നെയാണ് എന്നെന്റെ അഭിപ്രായം.--പ്രവീൺ:സംവാദം 10:20, 8 ഒക്ടോബർ 2013 (UTC)
/ / Japan എന്നതിന്റെയോ Madurai എന്നതിന്റേയോ ലിപിമാറ്റത്തിന് ഒരു വമ്പിച്ച സ്വീകാര്യതയുണ്ട്/ /
/ / ശാസ്ത്രീയനാമങ്ങൾ ഓരോരോരുത്തർക്കും തോന്നുമ്പടി ലിപിമാറ്റം ചെയ്യാനുള്ളതല്ല എന്നതു തന്നെയാണ് അതിന്റെ അഭംഗി/ /
/ / ലേഖനങ്ങളിൽ അവനവൻ വായിക്കുന്ന രീതി തള്ളി കയറ്റുന്നത്, പി.ഒ.വി. പുഷിങ് തന്നെയാണ് എന്നെന്റെ അഭിപ്രായം/ /
തോന്നുമ്പടിയുള്ള ലിപിമാറ്റം വഴി (അജയ് പറയുന്ന ബുദ്ധിയു വിവരവും വിദ്യാഭ്യാസവുമില്ലാത്ത, കഷ്ടിച്ച് മലയാളം മാത്രം വായിക്കാനാകുന്ന, ഒരു നിലവാരവുമില്ലാത്ത ഉപയോക്താക്കൾക്ക് കൊക്കോസ് നൂസിഫെറാ എന്ന് പറഞ്ഞാൽ എന്ത് മനസ്സിലാക്കും എന്നെനിക്കറിയില്ല, മനസ്സിലാക്കുന്നവർക്ക് Cocos nucifera എന്നെഴുതിയാൽ അതൊട്ട് മനസ്സിലാക്കാൻ ബുദ്ധിമുട്ടില്ല എന്നുമെന്റെ അഭിപ്രായം) അനാവശ്യ ആശയക്കുഴപ്പമുണ്ടാക്കാം എന്നല്ലാതെ എന്താണ് ഗുണം? തമിഴന്റേതുപോലെ ഒരുപകാരവുമില്ലാത്ത നവനവങ്ങളായ തമിഴ് പദങ്ങൾ വിക്കിപീഡിയർ സ്വയം കണ്ടുപിടിച്ച് ചേർക്കുന്നതിനോടൊട്ട് ഐക്യവുമ്മില്, അതുകൊണ്ട് ശാസ്ത്രനാമം തോന്നുമ്പടി ലിപിമാറ്റം ചെയ്ത് വെക്കുന്നത് ഒളിച്ചോട്ടമല്ല എന്നെന്റെ അഭിപ്രായം. വിജ്ഞാനകോശങ്ങൾ മനുഷ്യർക്ക് ഉപകാരപ്പെടാനുള്ളവയായിരിക്കണം, അനാവശ്യമായി ആശയക്കുഴപ്പുണ്ടാക്കുന്ന രീതിക്കുപകരം നേർരേഖയിലുള്ള കാര്യങ്ങൾ സ്വീകരിക്കണം എന്നെന്റെ അഭിപ്രായം. നന്ദി. ആശംസകൾ--പ്രവീൺ:സംവാദം 11:11, 8 ഒക്ടോബർ 2013 (UTC)
അജയ് എന്റെ സംവാദത്താളിലിട്ട കുറിപ്പിന്റ മറുപടി: ja:トラ, ko:호랑이, zh:虎 തുടങ്ങിയ താളുകൾ കാണുക. ഇവിടങ്ങളിലൊക്കെ ശാസ്ത്രീയനാമം ലത്തീൻ ലിപിയിൽ തന്നെ എഴുതിയിരിക്കുന്നത് അതങ്ങനെ തന്നെ ആയിരിക്കണം എന്നതാണ് അതിന്റെ ഉദ്ദേശം എന്നതുകൊണ്ടാണ്. ഇപ്പറഞ്ഞ സ്ഥലങ്ങളിലൊക്കെ ചെന്നാൽ ഒരു പബ്ലിക് ഇന്റർനെറ്റ് കഫേയിൽ കയറി ബ്രൗസ് ചെയ്യുക കൂടി, ഇവിടങ്ങളിലെ സോഫ്റ്റ്വേറടക്കം സർവ്വതും പരിഭാഷപ്പെടുത്തി വെച്ചിരിക്കുന്നതിനാൽ, സാധിക്കാൻ ബുദ്ധിമുട്ടാണെന്ന് അജയിനറിയായ്രിക്കുമല്ലോ. എന്നിട്ടും അവർ ശാസ്ത്രീയനാമം ലിപി മാറ്റി എഴുതിപ്പിടിപ്പിച്ച് ഭാഷാ തീവ്രവാദം പ്രോത്സാഹിപ്പിക്കാത്തത് കൗതുകകരം തന്നെ :-). എന്തായാലും 200 കൊല്ലം അപ്പുറം ഭാഷാ വെള്ളപ്പൊക്കം ഉണ്ടാകാനിടയുണ്ട് എന്ന് വിചാരിച്ചാലും, ഇപ്പോഴേ മുണ്ട് പൊക്കിപ്പിടിച്ച് നടക്കുന്നത് ഇത്തിരി കടന്ന കൈ ആണെന്നെന്റെ അഭിപ്രായം. കുറഞ്ഞപക്ഷം എന്തുകൊണ്ടാണ് ശാസ്ത്രീയനാമത്തെ ലാറ്റിൻ നേം എന്ന് പണ്ട് സാറുമ്മാരൊക്കെ വിളിച്ചതെന്നെങ്കിലും ആലോചിക്കുമല്ലോ. ഇക്കാര്യത്തിൽ എന്റെ ഇതുവരെയുള്ള അറിവ് വെച്ചുള്ള അഭിപ്രായം ഞാൻ ഇട്ടുകഴിഞ്ഞു. അതിൽ കാര്യമായൊരു മാറ്റമുണ്ടാകാതെ ഞാനിനി കുറിപ്പിടേണ്ടതുണ്ടെന്ന് തോന്നുന്നില്ല--പ്രവീൺ:സംവാദം 16:44, 11 ഒക്ടോബർ 2013 (UTC)
നമ്മളും എത്രയോ ജീവി വംശങ്ങൾക്ക് പേരുകൾ ഉപയോഗിക്കുന്നു, ഉദാ: ആമ, മാർജ്ജാരവംശം, കുരുവി തുടങ്ങിയവ. പക്ഷേ എന്നു കരുതി ദ്വിപദ ശാസ്ത്രീയനാമത്തെ തോന്നുമ്പടി ലിപിമാറ്റി തള്ളിക്കേറ്റാൻ അത്തരം പരിഭാഷകളെ ഉപയോഗിക്കരുതെന്നെന്റെ പക്ഷം.--പ്രവീൺ:സംവാദം 08:32, 12 ഒക്ടോബർ 2013 (UTC)
താങ്കൾ സുറിയാനി ക്രിസ്ത്യാനികൾ എന്ന താൾ ആറു മാസം മുൻപ് മാർ തോമാ നസ്രാണികൾ എന്ന താളിൽ ലയിപ്പിച്ചതായി കാണുന്നു. പഴയ താളിൽ ഉണ്ടായിരുന്ന ഉള്ളടക്കം എന്തായിരുന്നു എന്നറിയില്ല. എന്നാൽ സുറിയാനി ക്രിസ്ത്യാനികൾ എന്നാൽ മാർ തോമാ നസ്രാണികൾ എന്നല്ല അർത്ഥം. മാർ തോമാ നസ്രാണികളുടെ സൂപ്പർസെറ്റാണ് സുറിയാനി ക്രിസ്ത്യാനികൾ. അതായത് എല്ലാ മാർ തോമാ നസ്രാണികളും സുറിയാനി ക്രിസ്ത്യാനികളാണെങ്കിലും എല്ലാ സുറിയാനി ക്രിസ്ത്യാനികളും മാർ തോമാ നസ്രാണികൾ അല്ല. സുറിയാനി ആരാധനക്രമം ഉപയോഗിക്കുന്ന ലോകത്തെ എല്ലാ ക്രൈസ്തവവിഭാഗങ്ങളെയും പൊതുവിൽ പറയുന്ന വാക്കാണ് സുറിയാനി ക്രിസ്ത്യാനികൾ എന്നത്. മറോനൈറ്റുകൾ, അസീറിയൻസ് എന്നിങ്ങനെ പല ജനവിഭാഗങ്ങളും സുറിയാനി ക്രിസ്ത്യാനികൾ എന്ന സംജ്ഞയിൽ ഉൾപ്പെടും. ശ്രദ്ധിക്കുമല്ലോ. - PrinceMathew (സംവാദം) 04:52, 25 ഒക്ടോബർ 2013 (UTC)
If you are not able to read the below message, please click here for the English version
നമസ്കാരം! Drajay1976,
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21 -22- 23 തീയതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു. പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിപീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം “വിക്കിവിദ്യാർത്ഥിസംഗമം”, “വിക്കിയുവസംഗമം”, “ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം”, “തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും”, “വിക്കി ജലയാത്ര” എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. താങ്കളെ 2013 ഡിസംബർ 21-23 -ന് ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 21:33, 11 നവംബർ 2013 (UTC)
ഇസ്ലാം എന്ന ലേഖനത്തിൽ ഇന്ന് നടന്ന ഭൂരിപക്ഷം തിരുത്തുകളും കോപ്പിയടിയാണ്. അത് മൊത്തമായി നീക്കം ചെയ്യാൻ കഴിയുമോ.--ഇർഷാദ്|irshad (സംവാദം) 11:50, 18 നവംബർ 2013 (UTC)
ബഷീറിന്റെ കത്തുകൾ എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Roshan (സംവാദം) 05:04, 3 മാർച്ച് 2014 (UTC)
ഒരു സൈറ്റ് നോട്ടീസ് ഇടാമോ--Roshan (സംവാദം) 05:19, 3 മാർച്ച് 2014 (UTC)
ആ സമ്മതം കിട്ടിയില്ല. എന്നിട്ടായാലും മതി.--Roshan (സംവാദം) 05:20, 3 മാർച്ച് 2014 (UTC)
സമ്മതം ലഭിച്ചാൽ നോട്ടീസിടാം. --അജയ് ബാലചന്ദ്രൻ (സംവാദം) 05:22, 3 മാർച്ച് 2014 (UTC)
ഇതിനെ AFD ആണോ അതോ നേരിട്ടു മായ്ക്കാണോ? എനിക്കൊരു തംശയം--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 14:43, 4 മാർച്ച് 2014 (UTC)
ഇതെഴുതിയ ആൾ ഒരു പുതുമുഖമാണ്. മാതാ അമൃതാനന്ദമയി എന്ന ലേഖനത്തിൽ മോശമല്ലാത്ത തിരുത്തലുകൾ നടത്തിയിട്ടുണ്ട്. മയത്തിൽ കൈകാര്യം ചെയ്താൽ ഒരുപക്ഷേ വിക്കിപീഡിയയ്ക്ക് മുതൽക്കൂട്ടാകാൻ സാദ്ധ്യതയുണ്ട്. ലേഖനത്തിലെ ചില വിവരങ്ങളെങ്കിലും ഇറ്റലിയിലെ ഇപ്പറയുന്ന പ്രദേശത്തെപ്പറ്റിയാക്കി മാറ്റിയോ മറ്റോ ഒരുപക്ഷേ നിലനിർത്താൻ സാധിച്ചേയ്ക്കും. വിജ്ഞാനകോശ ശൈലിയെയും പഞ്ചസ്തംഭങ്ങളെയും NPOV-യെയും മറ്റും സംബന്ധിച്ച് ഇദ്ദേഹത്തിന്റെ സംവാദം താളിൽ ഒരു ചർച്ച നടത്തിയാൽ ഒരുപക്ഷേ കക്ഷിക്ക് കുറച്ച് ഗുണമുണ്ടായേക്കാം.
ലേഖനം മെച്ചപ്പെടുന്ന ലക്ഷണമില്ലെങ്കിൽ കുറച്ചുകാലം ക്ഷമിച്ചശേഷം AFD അനുസരിച്ച് നീക്കം ചെയ്യുന്നതാവും നല്ലതെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. --അജയ് ബാലചന്ദ്രൻ (സംവാദം) 14:54, 4 മാർച്ച് 2014 (UTC)
ഇത് ഒന്നു ചികിത്സിച്ച് "ഭേദ"മാക്കാമോ--ബിനു (സംവാദം) 19:24, 23 മാർച്ച് 2014 (UTC)
താങ്കളുടെ ഉപയോക്തൃതാളിൽ നിന്നും വിവരങ്ങൾ മറച്ചിരികുന്നത് കണ്ടു. എന്തുകൊണ്ടാണെന്ന് വിരോധമില്ലെങ്കിൽ പറയാമോ. സ്വകാര്യതാസംരക്ഷണം - ഉപയോക്താവിന്റെ താല്പര്യപ്രകാരം എന്നു കണ്ടു. --Roshan (സംവാദം) 16:49, 25 മാർച്ച് 2014 (UTC)
പഴയ നാൾപ്പതിപ്പുകളിൽ എന്റെ വ്യക്തിവിവരങ്ങൾ (ജോലിസ്ഥലം മുതലായ വിവരങ്ങൾ) ഞാൻ ഉൾപ്പെടുത്തിയിരുന്നു. നാൾപ്പതിപ്പുകൾ പരിശോധിക്കുന്ന വ്യക്തികൾക്ക് അവ കാണാൻ സാധിക്കും. en:Wikipedia:Privacy അനുസരിച്ച് ഇത്തരം വിവരങ്ങൾ മറയ്ക്കണമെന്ന് താല്പര്യമുള്ള ഏതൊരു ഉപയോക്താവിനും അതിനായി കാര്യനിർവാഹകരെ സമീപിക്കാവുന്നതാണ്. ഞാൻ കാര്യനിർവാഹകനായതിനാൽ സ്വയം ചെയ്തു എന്നേയുള്ളൂ. --അജയ് ബാലചന്ദ്രൻ (സംവാദം) 17:35, 25 മാർച്ച് 2014 (UTC)
താങ്കൾ താങ്കളുടെ താളിലെ വ്യക്തിവിവരങ്ങൾ മായ്ക്കുന്നു. ഞാൻ അതെഴുതി വെയ്ക്കാത്തതിനാൽ കള്ളനെന്നു മുദ്രകുത്തപ്പെടുന്നു. ഒരു വിരോധാഭാസം പോലെ തോന്നിയതിനാൽ ചോദിച്ചതാണ്. --Roshan (സംവാദം) 09:55, 26 മാർച്ച് 2014 (UTC)
@Roshan താങ്കൾക്ക് വിരോധാഭാസം പോലെ തോന്നിയതിലോ വിശദീകരണം ചോദിച്ചതിലോ വിരോധമൊന്നുമില്ല.
@Manuspanicker ആരെയും മണ്ടന്മാരാക്കൻ ഉദ്ദേശിച്ചിരുന്നില്ല. മെറ്റ വിക്കിയിലെ സ്വകാര്യതാനത്തിനനുസരിച്ചാണ് ചെയ്യുന്നതെന്ന ഉത്തമബോദ്ധ്യത്തോടെയാണ് ചെയ്തത്. എന്റെ ഉപയോക്തൃ താളിലെ ആദ്യ എൻട്രി നോക്കിയാൽ താങ്കൾക്ക് പ്രശ്നം മനസ്സിലാകും. വിക്കിപീഡിയയിൽ ചേരുന്ന സമയത്ത് ആർക്കും സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഗുണദോഷങ്ങളെപ്പറ്റി വലിയ ധാരണ കാണാനിടയില്ല. പിന്നീട് ബ്ലോഗുപോലെ എഴുതപ്പെട്ട സ്വകാര്യ വിവരങ്ങൾ നീക്കണമെന്ന് തോന്നിയാൽ ഇതല്ലാതെ എന്ത് ചെയ്യും?--അജയ് ബാലചന്ദ്രൻ (സംവാദം) 13:25, 26 മാർച്ച് 2014 (UTC)
സംവാദമനുസരിച്ച് വീട്ടിൽ കേറി തല്ലും. അതിനാൽ പരസ്യപ്പെടുത്തണ്ട. എന്റെ കാര്യമാണേ.--Roshan (സംവാദം) 14:09, 26 മാർച്ച് 2014 (UTC)
താങ്കളുടെ സോക്കാണെന്ന ആരോപണം ഉണ്ടാകുമോ.--Roshan (സംവാദം) 13:53, 26 മാർച്ച് 2014 (UTC)
താങ്കൾക്ക് ശരിക്കും വല്ല പ്രശ്നവും ഉണ്ടായോ--Roshan (സംവാദം) 14:18, 26 മാർച്ച് 2014 (UTC)
പക്ഷേ ഞാൻ നടത്തിയ തിരുത്തലിനെ ഇങ്ങനെ കൈകാര്യം(19:24, 23 മാർച്ച് 2014 (മാറ്റം | നാൾവഴി) ഉപയോക്താവിന്റെ സംവാദം:Drajay1976 (തിരുത്തലിന്റെ ചുരുക്കം ഒഴിവാക്കിയിരിക്കുന്നു) ചെയ്തതെന്തിനാണ് ഡോക്ടറേ? ചോദിച്ചെന്നേയുള്ളൂ --ബിനു (സംവാദം) 16:17, 26 മാർച്ച് 2014 (UTC)
സ്വകാര്യതാ നയം കാണിച്ച് താങ്കളുടെ സംവാദത്തിൽ നിന്നും വളരെ കാര്യങ്ങൾ മായ്ച്ചു കളഞ്ഞതായി കാണുന്നു എന്താണ് കാരണം. - Irvin Calicut....ഇർവിനോട് സംവദിക്കാൻ 11:54, 27 മാർച്ച് 2014 (UTC)
I cant type malayalam using this device. Sorry about that. See my replies to binumash in the section above. I had to mask some history in the talk page to completely alter the visibility of a post by an ip. You can see that post as you are an admin. --അജയ് (സംവാദം) 10:56, 28 മാർച്ച് 2014 (UTC)
ഇങ്ങോട്ടൊന്ന് നോക്കുമോ--ബിനു (സംവാദം) 16:31, 29 മാർച്ച് 2014 (UTC)
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.