![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/1/1f/Location_map_Unalaska.png/640px-Location_map_Unalaska.png&w=640&q=50)
ഉനലാസ്ക ദ്വീപ്
From Wikipedia, the free encyclopedia
അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ അലാസ്കയിൽ അലൂഷ്യൻ ദ്വീപുകളിലെ ഫോക്സ് ദ്വീപസമൂഹത്തിൽ 53°38′N 167°00′W അക്ഷാംശ രേഖാംശങ്ങളിൽ സ്ഥിതിചെയ്യുന്ന ഒരു ദ്വീപാണ് ഉനലാസ്ക. ഈ ദ്വീപിന്റെ മൊത്തം വിസ്തൃതി 1,051 ചതുരശ്ര മൈലാണ് (2,720 ചതരശ്ര കിലോമീറ്റർ). ദ്വീപിൻറെ നീളം 79.4 മൈലും (127.8 കിലോമീറ്റർ) വീതി 34.7 മൈലുമാണ് (55.8 കിലോമീറ്റർ). അലാസ്കയിലെ ഉനാലാസ്ക നഗരം ദ്വീപിന്റെ ഒരു ഭാഗവും ഡച്ച് ഹാർബർ തുറമുഖം സ്ഥിതിചെയ്യുന്ന അയൽപ്രദേശത്തെ അമാക്നാക് ദ്വീപ് മുഴുവനായും ഉൾക്കൊള്ളുന്നു. അമാക്നാക്ക് ഒഴികെയുള്ള ദ്വീപിലെ ആകെ ജനസംഖ്യ 2000 ലെ യു.എസ്. കനേഷുമാരി പ്രകാരം 1,759 ആയിരുന്നു.
Native name: Nawan-Alaxsxa[1] | |
---|---|
![]() Map of the island | |
Geography | |
Coordinates | 53°40′24″N 166°38′54″W |
Archipelago | ഫോക്സ് ദ്വീപസമൂഹം |
Area | 1,051 sq mi (2,720 km2) |
Length | 128 km (79.5 mi) |
Width | 56 km (34.8 mi) |
Highest elevation | 5,906 ft (1,800.1 m) |
Highest point | Mount Makushin |
Administration | |
State | അലാസ്ക |
Census Area | Aleutians West Census Area |
Largest settlement | ഉനലാസ്ക, അലാസ്ക (pop. 710) |
Demographics | |
Population | 1,759 (2000) |
Pop. density | 0.65 /km2 (1.68 /sq mi) |
ഫോക്സ് ദ്വീപസമൂഹത്തിലേയും അലൂഷ്യൻ ദ്വീപുകളിലെയും ദ്വീപുകളിൽവച്ച് വലിപ്പത്തിൽ രണ്ടാം സ്ഥാനമുള്ള ദ്വീപാണ് ഉനാലസ്ക. മറ്റ് പ്രധാന അലൂഷ്യൻ ദ്വീപുകളെ അപേക്ഷിച്ച് നിരവധി ഇടക്കടലുകളും ഉപദ്വീപുകളുമായി ഉനാലാസ്കയുടെ തീരപ്രദേശത്തിന് കാഴ്ചയിൽ പ്രകടമായ വ്യത്യാസമുണ്ട്. ദ്വീപിന്റെ ക്രമരഹിതമായ ഭൂപ്രകൃതിയുള്ള തീരപ്രദേശം ബീവർ ഇൻലെറ്റ്, ഉനലാസ്ക ബേ, മകുഷിൻ ബേ എന്നി മൂന്ന് നീളമുള്ള ആഴക്കടലുകൾക്കിടയിലും നിരവധി ചെറിയ തുറകൾ, അഴിമുഖങ്ങൾ എന്നിവയിക്കിടയിലുമായി ചിതറി കാണപ്പെടുന്നു. പരുക്കൻ പ്രതലമുള്ള പർവതങ്ങളാൽ മൂടപ്പെട്ടിരിക്കുന്ന ഉനാലാസ്ക ഭൂപ്രദേശത്തിന്റെ ഉയർന്ന പ്രദേശങ്ങൾ വർഷത്തിൽ ഭൂരിഭാഗവും ഹിമാവൃതമാണ്.[2]
ദ്വീപിന്റെ അല്യൂട്ട് നാമമാണ് ഉനലാസ്ക എന്നത്. നവാൻ അലാസ്കാക്സ് എന്ന പ്രധാന ഭൂപ്രദേശത്തിനു പറയുന്ന അല്യൂട്ട് പദത്തിന്റെ ഒരു രൂപഭേദമായി റഷ്യൻ ഭാഷാ പദമായ ഉനലാഷ്കയിൽ നിന്നാണ് ഈ പേര് ഉരുത്തിരിഞ്ഞത് എന്നുൾപ്പെടെ ഉത്ഭവ സംബന്ധിയായ നിരവധി സിദ്ധാന്തങ്ങൾ നിലനിൽക്കുന്നു.