ഉണ്ണിയാർച്ച
കേരളത്തിന്റെ ദാൻസിറാണി / From Wikipedia, the free encyclopedia
വടക്കൻ പാട്ടുകളിൽ പരാമർശിക്കുന്ന ഒരു ധീര വനിതയാണ് ഉണ്ണിയാർച്ച (പുത്തൂരം വീട്ടിൽ ഉണ്ണിയാർച്ച, ആറ്റുമണമേൽ ഉണ്ണിയാർച്ച) തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു. ഇന്നത്തെ വടകരപ്രദേശത്തെ, പഴയ കോലത്ത്നാട്ടിലെ കടത്തനാട് നാട്ടുരാജ്യത്തെ അധിപ്രശസ്ത ധനിക തറവാട് എന്നു പ്രശസ്തിയാര്‍ജിച്ച പുത്തൂരം വീട് എന്ന കുടുംബത്തിലാണ് ഉണ്ണിയാർച്ച ജനിച്ചത്. 12-ാം നൂറ്റാണ്ടിൽ വടക്കേ മലബാറിലാണ് ഉണ്ണിയാർച്ച ജീവിച്ചിരുന്നതെന്ന് കരുതപ്പെടുന്നു. [1][2] വടക്കേ മലബാറിലെ തീയർ ജാതിയിലെ ചേകവന്മാരുടെ[3][4][5][6] വീര കഥകൾ വാഴ്ത്തപെട്ടതാണ് പുത്തൂരം പാട്ടുകൾ
“ | പുത്തൂരം വീട്ടിൽ ജനിച്ചോരെല്ലാം.. |
” |
ഉണ്ണിയാർച്ചയുടെ ആയോധന കഴിവുകളും, ശാരീരിക-മുഖ സൗന്ദര്യത്തെയും വളരെ വ്യക്തമായി വടക്കൻ പാട്ടുകളിൽ പരാമർശിക്കുന്നുണ്ട്. പുത്തൂരം വീട്ടിൽ ഉണ്ണിയാർച്ചയെ കൂടാതെ മറ്റൊരു ധീര വനിതയായ മികവിൽ മികച്ചേരി വീട്ടിൽ തുമ്പോലാർച്ച കൂടെ കഥയിൽ വരുന്നുണ്ട്.