ഉഡുപ്പി
From Wikipedia, the free encyclopedia
കർണാടക സംസ്ഥാനത്തിലെ ഒരു നഗരവും, ഉഡുപ്പി ജില്ലയുടെ ആസ്ഥാനവുമാണ് ഉഡുപ്പി (തുളു: ಒಡಿಪ್, കൊങ്കണി:उडुपी and കന്നഡ:ಉಡುಪಿ). കർണാടകയിലെ അതിവേഗം വളരുന്ന നഗരങ്ങളിലൊന്നായ ഈ പട്ടണത്തിന് അനവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്നതു കാരണം ഒരു ആധുനിക സ്പർശം ലഭിച്ചു. കർണാടകയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഉഡുപ്പി. ഉഡുപ്പിയിലെ ശ്രീകൃഷ്ണമഠവും പാചകവിഭവങ്ങളും ഏറെ പ്രശസ്തമാണ്.പരശുരാമക്ഷേത്രം എന്നും അറിയപ്പെടുന്ന ഇത് കനകന കിണ്ടിക്ക് പ്രസിദ്ധമാണ്. ഒരു തീർത്ഥാടന കേന്ദ്രമായ ഉഡുപ്പി രജത പീഠ, ശിവള്ളി (ശിവബെല്ലെ) എന്നറിയപ്പെടുന്നു. ഇത് ക്ഷേത്ര നഗരം എന്നുകൂടി അറിയപ്പെടുന്നു. വിദ്യാഭ്യാസ, വാണിജ്യ, വ്യാവസായിക കേന്ദ്രമായ മംഗലാപുരത്ത് നിന്ന് 55 കിലോമീറ്റർ വടക്കായും റോഡ്മാർഗ്ഗം സംസ്ഥാന തലസ്ഥാനമായ ബാംഗ്ലൂരിന് 422 കിലോമീറ്റർ പടിഞ്ഞാറുമായാണ് ഉഡുപ്പി സ്ഥിതി ചെയ്യുന്നത്.
ഉഡുപ്പി ಒಡಿಪ್ | |
---|---|
നഗരം | |
ഉഡുപ്പി കൃഷ്ണമാതാ ക്ഷേത്രം | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കർണ്ണാടകം |
പ്രദേശം | തുളുനാട് |
ജില്ല | ഉഡുപ്പി |
• കൗൺസിൽ പ്രസിഡന്റ് | ദിനകർ ഷെട്ടി |
• ആകെ | 68.23 ച.കി.മീ.(26.34 ച മൈ) |
ഉയരം | 39 മീ(128 അടി) |
(2001) | |
• ആകെ | 1,27,060 |
• ജനസാന്ദ്രത | 286/ച.കി.മീ.(740/ച മൈ) |
• ഔദ്യോഗികം | കന്നഡ |
സമയമേഖല | UTC+5:30 (IST) |
PIN | 576101 (നഗരം) |
ടെലിഫോൺ കോഡ് | 0820 |
വാഹന റെജിസ്ട്രേഷൻ | KA-20 |
വെബ്സൈറ്റ് | www |
"ഉഡുപ്പി - ക്ഷേത്രങ്ങളുടെ നഗരം" |