ഈറി കൗണ്ടി, ന്യൂയോർക്ക്
From Wikipedia, the free encyclopedia
ഈറി കൗണ്ടി പടിഞ്ഞാറൻ ന്യൂയോർക്ക് സംസ്ഥാനത്ത് ഈറി തടാകതീരത്ത് സ്ഥിതിചെയ്യുന്ന ഉയർന്ന ജനസംഖ്യയുള്ള ഒരു കൗണ്ടിയാണ്. 2010 ലെ യു.എസ്. സെൻസസ് പ്രകാരം ഈ കൗണ്ടിയിലെ ആകെ ജനസംഖ്യ 919,040 ആയിരുന്നു. കൗണ്ടി ആസ്ഥാനമായ ബഫല്ലോയിൽ ജനസംഖ്യയുടെ 28% വസിക്കുന്നു. 1654-ന് മുമ്പ് ഈ പ്രദേശത്ത് താമസിച്ചിരുന്ന തദ്ദേശീയ അമേരിക്കക്കാരിലെ പ്രാദേശിക ഇറോക്വോയൻ ഭാഷ സംസാരിക്കുന്ന ഈറി ഗോത്രവുമായി ബന്ധപ്പെട്ട് യൂറോപ്യൻ കോളനിക്കാർ പേരിട്ട ഈറി തടാകത്തിൽ നിന്നാണ് ഈ കൗണ്ടിയുടെ പേര് ഉരുത്തിരിഞ്ഞത്. പിന്നീട് അവർ കൂടുതൽ ശക്തരായ ഇറോക്വിയൻ നേഷനുകളിലെ ഗോത്രങ്ങളാൽ പുറത്താക്കപ്പെട്ടു.
ഈറി കൗണ്ടി, ന്യൂയോർക്ക് | ||
---|---|---|
County | ||
Old Erie County Hall | ||
| ||
Map of ന്യൂയോർക്ക് highlighting ഈറി കൗണ്ടി Location in the U.S. state of ന്യൂയോർക്ക് | ||
ന്യൂയോർക്ക്'s location in the U.S. | ||
സ്ഥാപിതം | 1821 | |
Named for | Lake Erie | |
സീറ്റ് | Buffalo | |
വലിയ പട്ടണം | Buffalo | |
വിസ്തീർണ്ണം | ||
• ആകെ. | 1,227 sq mi (3,178 km2) | |
• ഭൂതലം | 1,043 sq mi (2,701 km2) | |
• ജലം | 184 sq mi (477 km2), 15 | |
ജനസംഖ്യ (est.) | ||
• (2018) | 9,19,719 | |
• ജനസാന്ദ്രത | 881/sq mi (340/km²) | |
Congressional districts | 26th, 27th | |
സമയമേഖല | Eastern: UTC-5/-4 | |
Website | www |
ഈറി കൗണ്ടി നയാഗ്ര കൗണ്ടിയുമായിച്ചേർന്ന് ന്യൂയോർക്ക് സംസ്ഥാനത്തെ രണ്ടാമത്തെ വലിയ മെട്രോപൊളിറ്റൻ പ്രദേശമായ ബഫല്ലോ-നയാഗ്ര ഫോൾസ് മെട്രോപോളിറ്റൻ ഏരിയ രൂപീകരിക്കപ്പെടുന്നു. കൗണ്ടിയുടെ തെക്കൻ ഭാഗം സൗത്ത് ടൌൺസ് എന്നറിയപ്പെടുന്നു.[1]