From Wikipedia, the free encyclopedia
ഇസ്രയേലിലെ കറൻസിയാണ് ഇസ്രയേലി പുതിയ ഷെക്കൽ (ഇംഗ്ലീഷ്: Israeli new shekel; ഹീബ്രു: שֶׁקֶל חָדָשׁ ⓘ; അറബി: شيقل جديد shēqel jadīd; sign: ₪; code: ILS) അഥവാ ഇസ്രയേലി ഷെക്കൽ. ഇസ്രായേലിനെ കൂടാതെ പാലസ്തീൻ മേഖലകളായ ഗാസാ സ്റ്റ്രിപ്പിലും, വെസ്റ്റ് ബാങ്കിലും നിയമപരമായി ഈ കറൻസി ഉപയോഗിക്കുന്നു. പുതിയ ഷെക്കലിനെ 100 അഗോറയായി വിഭജിച്ചിരിക്കുന്നു. 1986 ജനുവരി ഒന്നുമുതൽക്കാണ് പുതിയ ഷെക്കൽ പ്രചാരത്തിൽ വന്നത്. ഉയർന്ന നാണയപ്പെരുപ്പത്തെ തുടർന്ന് പഴയ ഷെക്കലിന് പകരമായി 1000:1 എന്ന അനുപാതത്തിലാണ് പുതിയ ഷെക്കൽ കൊണ്ടുവന്നത്.
ഇസ്രയേലി പുതിയ ഷെക്കൽ | |
---|---|
שקל חדש (Hebrew) شيقل جديد (Arabic) | |
ISO 4217 code | ILS |
Central bank | ബാങ്ക് ഓഫ് ഇസ്രയേൽ |
Website | boi |
User(s) | Israel Palestinian Authority[1] |
Inflation | −0.2% (2016) |
Source | ബാങ്ക് ഓഫ് ഇസ്രയേൽ, ആഗസ്ത് 2016[2] |
Subunit | |
1⁄100 | അഗോറ |
Symbol | ₪(ഷെക്കൽ) |
Plural | ഷെക്കൽസ് ഷെക്ക്വലിം |
അഗോറ | അഗോറ അഗോറോത്ത് |
Coins | 10 അഗോറെറ്റ്, ₪½, ₪1, ₪2, ₪5, ₪10 |
Banknotes | ₪20, ₪50, ₪100, ₪200 |
പുതിയ ഷെക്കലിന്റെ കറൻസി ചിഹ്നം ⟨ ₪ ⟩, ഷെക്കൽ (ש) ഹദാഷ് (ח) (പുതിയത്) എന്ന വാക്കുകളുടെ ഹീബ്രു അക്ഷരങ്ങൽ ചേർത്ത് രൂപകല്പന ചെയ്തതാണ്. ഷെക്കൽ ചിഹ്നത്തോടൊപ്പം തന്നെ ചുരുക്കെഴുത്തായ NIS, ש"ח അല്ലെങ്കിൽ ش.ج എന്നിവയും തുക സൂചിപ്പിക്കാനാായി എഴുതാറുണ്ട്.
പുരാതനകാലത്ത് ഇസ്രായേലിൽ പ്രചാരത്തിലിരുന്ന നാണയം "ഷെക്കൽ" (שקל) എന്ന് തന്നെയാണ് അറിയപ്പെട്ടിരുന്നത് . പുരാതൻ ഇസ്രയേലിൽ ഷെക്കൽ എന്നൽ ഭാരത്തിന്റെ ഏതെങ്കിലും ഒരു ഏകകം എന്നോ, അല്ലെങ്കിൽ കറൻസിയുടെ ഏകകം എന്നായിരുന്നു അർത്ഥം. ആദ്യകാലത്ത് ബാർളിയുടെ ഭാരത്തെ സൂചിപ്പിക്കാനായിരിക്കാം ഷെക്കൽ എന്ന വാക്ക് ഉപയോഗിച്ചത്. പുരാതന ഇസ്രയേലിൽ, ഷെക്കൽ എന്നാൽ ഏകദേശം 180 ഗ്രെയിനിന് (11 ഗ്രാൻ അല്ലെങ്കിൽ .35 ട്രോയ് ഔൺസ്) തുല്യമായ അളവായിരുന്നു.[3][4] 1952-ൽ, ആങോ-പാലസ്തീൻ ബാങ്ക് അതിന്റെ പേര് ബാങ്ക് ലൂമി ലെ-യിസ്രയേൽ (ഇസ്രയേൽ നാഷണൽ ബാങ്ക്) എന്ന് മാറ്റുകയുണ്ടായി. അതോടൊപ്പം കറൻസിയുടെ പേരും ഇസ്രയേലി പൗണ്ട് എന്നായി.[5]
ചിത്രം | മൂല്യം | സാങ്കേതിക വിവരങ്ങൾ | വിവരണം | തിയതി | ||||||
---|---|---|---|---|---|---|---|---|---|---|
വ്യാസം | കട്ടി | മാസ്സ് | മിശ്രണം | വക്ക് | മുൻഭാഗം | പിൻഭാഗം | പ്രാബല്യത്തിൽ
വന്നത് |
പിൻ വലിച്ചത് | ||
1 അഗോറ | 17 മി.മീ | 1.2 മി.മീ | 2 ഗ്രാം | അലുമിനിയം ബ്രോൺസ്92% ചെമ്പ് | മൃദുലം | പുരാതന ഗാലറി, ഇസ്രയേലിന്റെ ദേശീയ ചിഹ്നം, ഹീബ്രു, അറബി, ഇംഗ്ലീഷ് ഭാഷകളിൽ "ഇസ്രയേൽ" എന്ന് എഴുതിയിരിക്കുന്നു | മൂല്യം, തിയതി | 4 സെപ്റ്റംബർ 1985 | 1 April 1991 | |
5 അഗോററ്റ് | 19.5 മി.മീ | 1.3 മി.മീ | 3 ഗ്രാം | Replica of a coin from the fourth year of the war of the Jews against Rome depicting a lulav between two etrogim, the ദേശീയ ചിഹ്നം, ഹീബ്രു, അറബി, ഇംഗ്ലീഷ് ഭാഷകളിൽ "ഇസ്രയേൽ" എന്ന് എഴുതിയിരിക്കുന്നു | 1 January 2008 | |||||
10 അഗോററ്റ് | 22 മി.മീ | 1.5 മി.മീ | 4 ഗ്രാം | Replica of a coin issued by Antigonus II Mattathias with the seven-branched candelabrum, the ദേശീയ ചിഹ്നം, ഹീബ്രു, അറബി, ഇംഗ്ലീഷ് ഭാഷകളിൽ "ഇസ്രയേൽ" എന്ന് എഴുതിയിരിക്കുന്നു | Current | |||||
₪½ | 26 മി.മീ | 1.6 മി.മീ | 6.5 ഗ്രാം | ലയർ, ദേശീയ ചിഹ്നം | മൂല്യം, തിയതി; ഹീബ്രു, അറബി, ഇംഗ്ലീഷ് ഭാഷകളിൽ "ഇസ്രയേൽ" എന്ന് എഴുതിയിരിക്കുന്നു | |||||
₪1 | 18 മി.മീ | 1.8 മി.മീ | 3.5 ഗ്രാം | കുപ്രോനിക്കൽ75% ചെമ്പ് | ലില്ലി, "യെഹൂദ്" എന്ന് പ്രാചീന ഹീബ്രുവിൽ, ദേശീയ ചിഹ്നം | |||||
₪2 | 21.6 മി.മീ | 2.3 മി.മീ | 5.7 ഗ്രാം | Nickel bonded steel | Smooth with 4 regions of grooves | രണ്ട് കോർണുകോപിയ, ദേശീയ ചിഹ്നം | 9 December 2007 | |||
₪5 | 24 മി.മീ | 2.4 മി.മീ | 8.2 ഗ്രാം | കുപ്രോനിക്കൽ75% ചെമ്പ്
25% നിക്കൽ |
12 വശങ്ങൾ | തൂണിന്റെ തലപ്പ്, ദേശീയ ചിഹ്നം | 2 January 1990 | |||
₪10 | 23 മി.മീ
Core: 16 മി.മീ |
2.2 മി.മീ | 7 ഗ്രാം | Ring: Nickel bonded steel
Center: Aureate bonded bronze |
Reeded | 7 പട്ടകളോട് കൂടിയ പന മരവും, രണ്ട് കൊട്ട ഈന്ത പഴവും, ദേശീയ ചിഹ്നം, the words "for the redemption of Zion" in ancient and modern Hebrew alphabet | 7 February 1995 | |||
For table standards, see the coin specification table. |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.