From Wikipedia, the free encyclopedia
ഫ്രഞ്ച് ചിത്രകാരനായ പിയറി-അഗസ്റ്റെ റെനോയ്ർ 1897-ൽ ചിത്രീകരിച്ച എണ്ണച്ചായാചിത്രം (73 x 92 സെന്റീമീറ്റർ) ആണ് ഇവാനെ എറ്റ് ക്രിസ്റ്റൈൻ ലോറെല്ലെ ഒ പിയാനോ. പാരിസിലെ മുസി ഡി എൽ ഒറാഞ്ചീരിയിൽ ഈ ചിത്രം സൂക്ഷിച്ചിരിക്കുന്നു.
1897-ൽ പൂർത്തിയായ ഈ ചിത്രം ചിത്രകാരൻ ചിത്ര പ്രദർശനത്തിൽ സമർപ്പിച്ചപ്പോൾ ഹെൻറി റൗജൺ വാങ്ങി. സ്റ്റീഫൻ മല്ലർമെയുടെ പ്രേരണയാൽ, പാരീസിലെ ലക്സംബർഗ് പാലസിൽ സ്ഥിരമായി പ്രദർശിപ്പിക്കുന്നതിനുവേണ്ടി റൗജൺ ജീവിച്ചിരിക്കുന്ന കലാകാരന്മാരുടെ സമകാലീന ചിത്രങ്ങളുടെ ഒരു ശേഖരമുണ്ടാക്കാൻ ഉദ്ദേശിച്ചു. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ റെനോയിർ പിന്നീട് ഏറ്റവും പ്രശസ്തനായ ഫ്രഞ്ച് കലാകാരന്മാരിൽ ഒരാളായി മാറി. ഇന്ന് ഈ ചിത്രം മ്യൂസി ഡി എൽ ഒറാഞ്ചീരിയിൽ പ്രദർശിപ്പിച്ചിരിക്കുന്നു.[1]
ഇംപ്രഷനിസ്റ്റ് ശൈലി വികസിപ്പിക്കുന്നതിൽ മുൻനിരയിൽ നിന്നിരുന്ന ഒരു ഫ്രഞ്ച് കലാകാരനായിരുന്നു പിയറി-അഗസ്റ്റെ റെനോയിർ. സൗന്ദര്യത്തിന്റെയും പ്രത്യേകിച്ച് സ്ത്രീത്വത്തിന്റെ വിഷയാസക്തി പകരുന്ന ചിത്രങ്ങൾ എന്ന നിലയിൽ, "റൂബൻസ് മുതൽ വാട്ടീയോ വരെയുള്ളവരുടെ പാരമ്പര്യത്തിന്റെ അന്തിമ പ്രതിനിധിയായിരുന്നു റെനോയർ.[2]
റെനോയിറിന്റെ ചിത്രങ്ങൾ അവയുടെ ഊർജ്ജസ്വലമായ പ്രകാശവും പൂരിത നിറവും കൊണ്ട് ശ്രദ്ധേയമാണ്. മിക്കപ്പോഴും അഗാധവും പക്ഷപാതമില്ലാത്ത രചനകളിലൂടെ ആളുകളെ കേന്ദ്രീകരിക്കുന്നു. സ്ത്രീ നഗ്നതയായിരുന്നു അദ്ദേഹത്തിന്റെ പ്രാഥമിക വിഷയം. സ്വഭാവ ഇംപ്രഷനിസ്റ്റ് ശൈലിയിൽ, റിനോയർ ഒരു രംഗത്തിന്റെ വിശദാംശങ്ങൾ സ്വതന്ത്രമായി ബ്രഷ് ചെയ്ത വർണ്ണ സ്പർശനങ്ങളിലൂടെ നിർദ്ദേശിച്ചു. അങ്ങനെ അദ്ദേഹത്തിന്റെ രൂപങ്ങൾ അവയുടെ ചുറ്റുപാടുകളുമായി പരസ്പരം മൃദുവായി സംയോജിക്കുകയും ചെയ്തിരുന്നു.
Seamless Wikipedia browsing. On steroids.