ഇറാഖ്-കുവൈറ്റ് യുദ്ധം
From Wikipedia, the free encyclopedia
1990 ഓഗസ്റ്റ് രണ്ടിന്, ഇറാഖ് കുവൈറ്റിലേക്ക് അധിനിവേശശ്രമം നടത്തുകയുണ്ടായി. ഇതിന്റെ ഭാഗമായി രണ്ടു ദിവസം നീണ്ടു നിന്ന കുവൈറ്റ്-ഇറാഖ് യുദ്ധം പൊട്ടിപ്പുറപ്പെടുകയും, യുദ്ധാവസാനത്തിൽ ഇറാഖ് കുവൈറ്റിനെ കീഴടക്കുകയും ചെയ്തു. ഒരു ലക്ഷത്തോളം വരുന്ന ഇറാഖി പട്ടാളക്കാർ എഴുന്നൂറ് യുദ്ധ ടാങ്കുകളുടെ അകമ്പടിയോടെയാണ് കുവൈറ്റിലേക്കുള്ള അധിനിവേശം ആരംഭിച്ചത്. ചെറിയ സൈനികശേഷിയുള്ള കുവൈറ്റിനെ കീഴ്പ്പെടുത്താൻ ഇറാഖിന് വളരയെധികം ക്ലേശിക്കേണ്ടി വന്നില്ല.
കുവൈറ്റ് അധിനിവേശം | |||||||
---|---|---|---|---|---|---|---|
ഗൾഫ് യുദ്ധം ഭാഗം | |||||||
| |||||||
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ | |||||||
ഇറാഖ് | കുവൈറ്റ് | ||||||
പടനായകരും മറ്റു നേതാക്കളും | |||||||
സദ്ദാം ഹുസ്സൈൻ | ജാബർ മൂന്നാമൻ | ||||||
ശക്തി | |||||||
100,000+[1][2] | 16,000[3] | ||||||
നാശനഷ്ടങ്ങൾ | |||||||
39 വിമാനങ്ങൾ (ഏകദേശ കണക്ക്). | 47 വിമാനങ്ങൾ തകർക്കപ്പെട്ടു 200 പേർ കൊല്ലപ്പെട്ടു[4] 600 തടവിലാക്കപ്പെട്ടു 335 സായുധ വാഹനങ്ങൾ പിടിച്ചെടുത്തു, നൂറുകണക്കിനു വാഹനങ്ങൾ നശിപ്പിച്ചു[5] |
ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈൻ കുവൈറ്റിൽ ഒരു താൽക്കാലിക സർക്കാർ നടപ്പിൽ വരുത്തി. കുവൈറ്റ് അധിനിവേശത്തിൽ മറ്റേതെങ്കിലും രാജ്യങ്ങൾ സൈനികമായി ഇടപെട്ടാൽ കുവെറ്റ് ഒരു ശവപ്പറമ്പായി മാറുമെന്ന് സദ്ദാം ഹുസ്സൈൻ മുന്നറിയിപ്പു നൽകിയിരുന്നു. നിരവധി വിദേശികളെ അറസ്റ്റ് ചെയ്തു മനുഷ്യകവചങ്ങളായി വച്ചുകൊണ്ടായിരുന്നു ഇറാഖ് പ്രസിഡന്റിന്റെ മുന്നറിയിപ്പ്. 200 പേർ യുദ്ധത്തിൽ കൊല്ലപ്പെട്ടു എന്നു കണക്കാക്കുന്നു. കുവൈറ്റ് ഭരണാവകാശി, അയൽ രാജ്യമായ സൗദി അറേബ്യയിലേക്ക് പലായനം ചെയ്തു.[6]
കുവൈറ്റിൽ നിന്നും യാതൊരു ഉപാധികളും കൂടാതെ പിൻമാറാനുള്ള ഐക്യരാഷ്ട്ര സഭാ സുരക്ഷാ സമിതിയുടെ അന്ത്യശാസനങ്ങളെല്ലാം ഇറാഖ് തള്ളിക്കളഞ്ഞു. ലോകരാജ്യങ്ങൾ ഒന്നു ചേർന്ന് ഇറാഖിനെതിരേ നടപടിയെടുക്കാൻ തീരുമാനമെടുക്കുയും, വിവിധ രാജ്യങ്ങളുടെ സൈന്യങ്ങൾ മേഖലയിൽ തമ്പടിക്കുകുയും ചെയ്തു. ഓപ്പറേഷൻ ഡെസർട്ട് സ്റ്റോം എന്നറിയപ്പെട്ട സൈനിക നടപടിയിലൂടെ വിവിധ രാജ്യങ്ങളുടെ സഖ്യസേന കുവൈറ്റിനെ ഇറാഖിന്റെ കയ്യിൽ നിന്നും മോചിപ്പിച്ചു.[7]