ഇരിയൊമോത്തെ-ഇഷിഗാക്കി ദേശീയോദ്യാനം
From Wikipedia, the free encyclopedia
ജപ്പാനിലെ ഒക്കിനാവ പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് ഇരിയൊമോത്തെ ഇഷിഗാക്കി ദേശീയോദ്യാനം (ഇംഗ്ലീഷ്: Iriomote-Ishigaki National Park; ജാപ്പനീസ്: 西表石垣国立公園, Iriomote-Ishigaki Kokuritsu Kōen?). കിഴക്കൻ ചൈനാ കടലിലെ യായിയാമ ദ്വീപുകളിലും സമീപപ്രദേശങ്ങളിലുമായി ഈ ദേശീയോദ്യാനം വ്യാപിച്ച്കിടക്കുന്നു[1]
വസ്തുതകൾ ഇരിയൊമോത്തെ-ഇഷിഗാക്കി ദേശീയോദ്യാനം, Location ...
ഇരിയൊമോത്തെ-ഇഷിഗാക്കി ദേശീയോദ്യാനം | |
---|---|
西表石垣国立公園 | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | യായിയാമ ദ്വീപുകൾ, ഒക്കിനാവ, ജപ്പാൻ |
Coordinates | 24°19′N 123°53′E |
Area | 205.69 km2 (79.42 sq mi) |
Established | 15 മേയ് 1972 |
അടയ്ക്കുക
1972 -ൽ സ്ഥാപിതമാകുംബോൾ ഇതിന്റെ പേര് ഇരിയൊമോത്തെ ദേശീയോദ്യാനം (Iriomote National Park , 西表国立公園?) എന്നായിരുന്നു. ഇരിയൊമോത്തെ, കൊഹാമ, കുറോഷിമ, തക്കേതോമി എന്നീ പ്രദേശങ്ങളാണ് ഈ ഉദ്യാനത്തിന്റെ പരിധിയിൽ ഉണ്ടായിരുന്നത്. 2007-ആഗസ്തിൽ ഇതിന്റെ വിസ്തൃതി വർദ്ധിപ്പിച്ചു. ഇഷിഗാക്കി ദ്വീപും ഇതിന്റെ ഭാഗമായത് അങ്ങനെയാണ്.[2][3] വംശനാശഭീഷണി നേരിടൂന്ന ഇരിയൊമോത്തെ കാട്ടുപുച്ചകൾ ഈ ദ്വീപിലെ തദ്ദേശീയ ജീവിവർഗ്ഗമാണ്.[4]