From Wikipedia, the free encyclopedia
വടക്കൻ കോക്കസിലെ മുസ്ലിം ഗോത്രങ്ങളുടെ മതപരവും രാഷ്ട്രീയവുമായ മാർഗദർശിയായിരുന്ന നക്ഷബന്ദിയ്യ സന്യാസി ആചാര്യനാണ് ഇമാം ശാമിൽ (Avar: Шейх Шамил; തുർക്കിഷ്: Şeyh Şamil; റഷ്യൻ: Имам Шамиль; അറബി: الشيخ شامل "ശമീൽ" എന്നും ഉച്ചരിക്കാറുണ്ട് also spelled Shamyl, Schamil, Schamyl or Shameel) (26 ജൂൺ 1797 – 4 ഫെബ്രുവരി 1871). റഷ്യൻ സാമ്രാജ്യത്തിനെതിരെ നടന്ന കൊക്കേഷ്യൻ യുദ്ധ ചെറുത്തു നിൽപുകളുടെ നായകനും കൊക്കേഷ്യൻ ഇമാമാത്ത്ന്റെ (1834–1859) മൂന്നാമത്തെ ഇമാമും ആയിരുന്നു.[1]
ഇമാം ശാമിൽ Imam Shamil | |
---|---|
ഭരണകാലം | 1834 - 1859 |
മുൻഗാമി | ശൈഖ് ഹംസത്ത് ബേക് |
പിൻഗാമി | അലക്സാണ്ടർ II (റഷ്യ) |
പിതാവ് | ദെൻകഉ |
കബറിടം | ജന്നത്തുൽ ബാഖി, മദീന, ഓട്ടോമൻ സാമ്രാജ്യം (ആധുനിക സൗദി അറേബ്യ) |
മതം | ഇസ്ലാം സൂഫിസം |
ദാഗിസ്ഥാനിലെ ഗിമ്റിയിലെ ഓൽ ഗ്രാമത്തിലെ കർഷക കുടുംബത്തിൽ 1797 ലായിരുന്നു ശാമിൽ ജനിച്ചത്. പിതാവ് ദെൻകഉ. ഖുർആൻ, ഹദീസ്, കർമ്മ ശാസ്ത്രം, തസവ്വുഫ് എന്നിവയിൽ പരിശീലനം പൂർത്തിയാക്കിയ ഇദ്ദേഹം നക്ഷബന്ദിയ്യ മാർഗ്ഗത്തിലൂടെ ജനമനസ്സുകളിൽ ആത്മീയ പരിവേഷം നേടി. സാറിസ്റ്റ് റഷ്യൻ സാമ്രാജ്യം ഉസ്മാനിയ-പേർഷ്യൻ സാമ്രാജ്യങ്ങളിലേക്ക് കടന്നു കയറ്റം നടത്തികൊണ്ടിരിക്കുന്ന കാലയളവുകളായിരുന്നു അത്. ഓട്ടോമൻ സഹായത്തോടെ ഖാസി മുല്ല, ശൈഖ് മൻസൂർ തുടങ്ങിയ നക്ഷബന്ദിയ്യ സന്യാസികളുടെ നേതൃത്തത്തിൽ നടന്ന പോരാട്ടത്തിലേക്ക് ഗറില്ലാ മുറകളിൽ സ്വായത്തം നേടിയിരുന്ന ഇമാം ശാമിൽ തൻറെ മുരീദ്കളോടൊപ്പം പങ്കാളിയായി. ഖാസി മുല്ല ശാമിലിൻറെ ഉറ്റ സുഹൃത്തും, സഹകാരിയുമായിരുന്നു. 1832 ഇൽ ഖാസിയുടെ മരണശേഷം പോരാട്ടത്തിൻറെ നേതൃത്വവും, 1934 ഇൽ ഹംസത്ത് ബേക്കിന്റെ മരണത്തിനു ശേഷം കൊക്കേഷ്യൻ ഇമാമത്തിൻറെ അധികാരവും ശാമിലിൻറെ കരങ്ങളിലേക്കെത്തി. റഷ്യൻ അധിനിവേശത്തെ ഗറില്ലാ യുദ്ധമുറകളിലൂടെ നേരിട്ട് 25 വർഷം ഇദ്ദേഹം കൊക്കേഷ്യയിലെ ഇമാമത്ത് ഭരണം നിലനിർത്തി. [2]1859 ഇൽ അപ്രതീക്ഷിതമായി കൊട്ടാരം വളഞ്ഞുള്ള റഷ്യൻ സൈനികരുടെ ഉപരോധത്തെ തുടർന്ന് ഓട്ടോമൻ തുർക്കിയിലേക്ക് അയക്കാമെന്ന സന്ധിയിന്മേൽ ശാമിൽ സാറിസ്റ്റ് സാമ്രാജ്യത്തിനു അധികാരം കൈമാറിയെങ്കിലും റഷ്യ ഉടമ്പടി ലംഘിച്ചു അദ്ദേഹത്തെ നാടുകടത്തി നിരീക്ഷണത്തിൽ വെക്കുകയാണ് ചെയ്തത്. നീണ്ട പത്തുവർഷത്തെ കരുതൽ നിരീക്ഷണത്തിനു ശേഷം ഓട്ടോമൻ മക്കയിലേക്ക് തീർത്ഥാടനത്തിന് പോകാൻ സാറിസ്റ്റ് ഭരണകൂടം അനുമതി നൽകി. 1871ൽ മദീനയിൽ വെച്ചായിരുന്നു ഇമാം ശാമിലിൻറെ നിര്യാണം.[3]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.