ഇന്ത്യ ഗേറ്റ്
From Wikipedia, the free encyclopedia
ലോകത്തെ തന്നെ ഏറ്റവും വലിയ യുദ്ധ സ്മാരകങ്ങളിൽ ഒന്നാണ് ഇന്ത്യ ഗേറ്റ്[അവലംബം ആവശ്യമാണ്]. ഇന്ത്യയുടെ തലസ്ഥാനമായ ഡെൽഹിയുടെ ഹൃദയഭാഗത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ഒന്നാം ലോകമഹായുദ്ധത്തിലും അഫ്ഗാൻ യുദ്ധത്തിലും മരിച്ച ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിലെ സൈനികരുടെ ഓർമ്മ നിലനിർത്തുന്നതിനു വേണ്ടി 1931 ൽ നിർമ്മിക്കപ്പെട്ട ഒരു സ്മാരകമാണ് ഇത്[1]. ഇന്ത്യയുടെ സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം ഇന്ത്യൻ സേനയുടെ ഒരു യുദ്ധ സ്മാരകം ഇതിനുള്ളിൽ സ്ഥാപിച്ചു. അമർ ജവാൻ ജ്യോതി എന്നാണ് ഈ സ്മാരകം അറിയപ്പെടുന്നത്.
വസ്തുതകൾ ഇന്ത്യ ഗേറ്റ്, സ്ഥാപിക്കപ്പെട്ടത് ...
ഇന്ത്യ ഗേറ്റ് | |
---|---|
ഇന്ത്യ | |
ഇന്ത്യ ഗേറ്റ് | |
For ഒന്നാം ലോകമഹായുദ്ധത്തിലും അഫ്ഗാൻ യുദ്ധത്തിലും മരിച്ച സൈനികരുടെ ഓർമ്മക്ക് | |
സ്ഥാപിക്കപ്പെട്ടത് | 1921 |
തുറക്കപ്പെട്ടത് | 1931 |
സ്ഥിതി ചെയ്യുന്നത് | 28°36′46.31″N 77°13′45.5″E near ഡെൽഹി, ഇന്ത്യ |
രൂപകല്പന ചെയ്തത് | എഡ്വിൻ ല്യൂട്ടൻസ് |
അടയ്ക്കുക