ഇന്ത്യൻ തടാകം
From Wikipedia, the free encyclopedia
ഇന്ത്യൻ തടാകം ന്യൂയോർക്ക് സംസ്ഥാനത്തെ അഡിറോണ്ടാക്ക് പാർക്കിലെ ഹാമിൽട്ടൺ കൗണ്ടിയിൽ ഇന്ത്യൻ ലേക്ക്, ലേക് പ്ലസന്റ് എന്നീ പട്ടണങ്ങളുടെ തെക്കുപടിഞ്ഞാറ് മുതൽ വടക്കുകിഴക്കുവരെ ദിശയിൽ സ്ഥിതിചെയ്യുന്ന ഏകദേശം 12-മൈൽ (19 കിലോമീറ്റർ) നീളവും 4,255-ഏക്കർ (1,722 ഹെക്ടർ) വിസ്തൃതിയുള്ള ഒരു റിസർവോയറാണ്. ഇന്ത്യൻ തടാകമെന്ന കുഗ്രാമം ഇന്ത്യൻ തടാകത്തിന്റെ വടക്കേയറ്റത്ത് നിന്ന് 2 മൈൽ (3.2 കിലോമീറ്റർ) വടക്കുഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. ന്യൂയോർക്ക് സംസ്ഥാന പാത 30 തടാകത്തിന്റെ പടിഞ്ഞാറൻ തീരത്ത് കൂടി കടന്നുപോകുന്നു. ഇതിൻറെ തീരപ്രദേശത്തിൻറെ ഭൂരിഭാഗവും വനസംരക്ഷണത്തിന്റെ ഭാഗമാണ്. ഇന്ത്യൻ തടാകം ജെസ്സപ്പ് നദിയിലെ ജലം ഉൾക്കൊള്ളുകയും ഇന്ത്യൻ നദിയിലൂടെ അബാനാക്കി തടാകത്തിലേക്കും അവിടെ നിന്ന് ഇന്ത്യൻ നദിയിലൂടെ ഹഡ്സൺ നദിയിലേക്കും ഒഴുകുന്നു.
വസ്തുതകൾ ഇന്ത്യൻ തടാകം, സ്ഥാനം ...
ഇന്ത്യൻ തടാകം | |
---|---|
സ്ഥാനം | Hamilton County, New York, United States |
നിർദ്ദേശാങ്കങ്ങൾ | 43°41′09″N 74°19′48″W[1] |
Type | Reservoir |
പ്രാഥമിക അന്തർപ്രവാഹം | Jessup River, Lewey Lake, Mc Ginn Brook, Woodland Brook, Falls Brook, Willow Brook, Forks Brook, Griffin Brook, Beaver Brook, Doherty Brook, Lawrence Brook, Squaw Brook |
Primary outflows | Indian River |
Basin countries | United States |
പരമാവധി നീളം | 12 miles (19 km) |
പരമാവധി വീതി | 1 mile (1.6 km) |
ഉപരിതല വിസ്തീർണ്ണം | 4,676 acres (1,892 ha)[1] |
ശരാശരി ആഴം | 39 feet (12 m)[2] |
പരമാവധി ആഴം | 85 feet (26 m)[2] |
ഉപരിതല ഉയരം | 1,650 feet (500 m)[1] |
Islands | 10 |
അധിവാസ സ്ഥലങ്ങൾ | Indian Lake, New York |
അടയ്ക്കുക