ഇനെസ് മിൽഹോളണ്ട്
പ്രമുഖ അമേരിക്കൻ സഫ്രാജിസ്റ്റ് / From Wikipedia, the free encyclopedia
ഒരു പ്രമുഖ അമേരിക്കൻ സഫ്രാജിസ്റ്റായിരുന്നു ഇനെസ് മിൽഹോളണ്ട് ബോയ്സെവെയ്ൻ (ജീവിതകാലം, ഓഗസ്റ്റ് 6, 1886 - നവംബർ 25, 1916).
വസ്തുതകൾ ഇനെസ് മിൽഹോളണ്ട്, ജനനം ...
ഇനെസ് മിൽഹോളണ്ട് | |
---|---|
ജനനം | (1886-08-06)ഓഗസ്റ്റ് 6, 1886 ബ്രൂക്ലിൻ, ന്യൂയോർക്ക് |
മരണം | നവംബർ 25, 1916(1916-11-25) (പ്രായം 30) Good Samaritan Hospital, ലോസ് ഏഞ്ചൽസ് കാലിഫോർണിയ |
വിദ്യാഭ്യാസം | വാസർ കോളേജ്, NYU School of Law |
ജീവിതപങ്കാളി(കൾ) | യൂജെൻ ജാൻ ബോയ്സെവെയ്ൻ
(m. 1913–1916) |
അടയ്ക്കുക
വാസറിലെ അവരുടെ കോളേജ് കാലഘട്ടം മുതൽ സോഷ്യലിസ്റ്റ് അജണ്ടയുടെ പ്രധാന പ്രശ്നമെന്ന നിലയിൽ സ്ത്രീകളുടെ അവകാശങ്ങൾക്കായി അവർ തീവ്രമായി പ്രചാരണം നടത്തി. പ്രസിഡന്റ് വുഡ്രോ വിൽസൻ അധികാരത്തിലേറുന്നതിന് മുന്നോടിയായി 1913 ൽ അവർ വുമൺ സഫറേജ് ഘോഷയാത്രയെ കുതിരപ്പുറത്ത് നയിച്ചു. പക്ഷേ അവരുടെ സൗന്ദര്യമാണ് അവരുടെ രാഷ്ട്രീയത്തേക്കാൾ കൂടുതൽ ശ്രദ്ധ നേടിയിരുന്നത്. അവർ ഒരു ലേബർ അഭിഭാഷകയും ഒരു യുദ്ധ ലേഖകയും ഒപ്പം അവന്റ്-ഗാർഡ് ജീവിതശൈലിയും സ്വതന്ത്ര സ്നേഹത്തിൽ വിശ്വാസവുമുള്ള ഒരു വനിതയുമായിരുന്നു. വൈദ്യോപദേശത്തിന് വിരുദ്ധമായി യാത്ര ചെയ്ത ഒരു പര്യടനത്തിൽ വിളർച്ച മൂലം അവർ മരിച്ചു.