From Wikipedia, the free encyclopedia
ജോർജ്ജിയൻ നിയമവിദഗ്ദ്ധയും രാഷ്ട്രീയ പ്രവർത്തകയുമാണ് ഇക റ്റ്കെഷെലാഷ്വിലി (English: Ekaterine "Eka" Tkeshelashvili (Georgian: ეკატერინე "ეკა" ტყეშელაშვილი) ജോർജ്ജിയൻ ഉപപ്രധാനമന്ത്രി,റീഇന്റഗ്രേഷൻ, നീതി, വിദേശകാര്യ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയും നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. [1][2]
Eka Tkeshelashvili ეკა ტყეშელაშვილი | |
---|---|
State Minister for Reintegration, Deputy Prime Minister of Georgia | |
ഓഫീസിൽ November 20, 2010 – October 25, 2012 | |
രാഷ്ട്രപതി | Mikheil Saakashvili |
മുൻഗാമി | Temur Iakobashvili |
പിൻഗാമി | Paata Zakareishvili |
Secretary of National Security Council | |
ഓഫീസിൽ December 6, 2008 – November 20, 2010 | |
Minister of Foreign Affairs | |
ഓഫീസിൽ May 5, 2008 – December 6, 2008 | |
മുൻഗാമി | David Bakradze |
പിൻഗാമി | Grigol Vashadze |
Prosecutor General | |
ഓഫീസിൽ February 1, 2008 – May 5, 2008 | |
Minister of Justice | |
ഓഫീസിൽ August 1, 2007 – January 31, 2008 | |
മുൻഗാമി | Gia Kavtaradze |
പിൻഗാമി | Nika Gvaramia |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Tbilisi, Georgia | മേയ് 23, 1977
അൽമ മേറ്റർ | Tbilisi State University |
ജോർജ്ജിയയുടെ തലസ്ഥാനമായ റ്റ്ബിലിസിയിൽ 1977 മെയ് 23ന് ജനിച്ചു.1999ൽ റ്റ്ബിലിസി സ്റ്റേറ്റ് സർവ്വകലാശാലയിലെ ഇന്റർനാഷണൽ ലോ, ഇന്റർനാഷണൽ റിലേഷൻസ് പഠന വിഭാഗത്തിൽ നിന്ന് ബിരുദം നേടി.തുടർന്ന് ജോർജ്ജിയയിലെ ഇന്റർനാഷണൽ കമ്മിറ്റി ഓഫ് ദ റെഡ്ക്രോസിന്റെ അഭിഭാഷകയായി സേവനം അനുഷ്ടിച്ചു. 1997 ഒക്ടോബർ 9 മുതൽ 1999 സെപ്തംബർ 10വരെ ജോർജ്ജിയൻ വിദേശകാര്യമന്ത്രാലയത്തിലെ ഫോറീൻ പോളിസി റിസേർച്ച് ആൻഡ് അനാലിസിസ് സെന്ററിൽ ചീഫ് സ്പെഷ്യലിസ്റ്റായി. [3]2001 ജൂൺ ഒന്നു മുതൽ നവംബർ ഒന്നുവരെ ന്യൂയോർക്ക് സിറ്റിയിലെ മനുഷ്യാവകാശ അഭിഭാഷക കമ്മിറ്റിയിൽ അഭിഭാഷകയായിരുന്നു. 2002 ഡിസംബർ മുതൽ 2003 മെയ് വരെ നെതർലാൻഡ്സിലെ ഹേഗിലുള്ള ഇന്റർനാഷണൽ ക്രിമിനൽ ട്രിബ്യൂണൽ ഫോർ ദ ഫോർമർ യൂഗോസ്ലോവ്യയിൽ പ്രാക്റ്റീസ് ചെയ്തു.
2004 ഫെബ്രുവരി ഒന്നിന് ജോർജ്ജിയയിലെ നീതി വകുപ്പിൽ ഉപ മന്ത്രിയായി. 2005 സെപ്തംബർ ഒന്നിന് ആഭ്യന്തര വകുപ്പിൽ ഉപ മന്ത്രിയായി. 2006 മെയ് ഒന്നു മുതൽ 2007 ഓഗസ്റ്റ് ഒന്നുവരെ റ്റ്ബിലിസി അപ്പീൽ കോടതിയിൽ അദ്ധ്യക്ഷയായി. 2007 ഓഗസ്റ്റ് മുതൽ 2008 ജനുവരിവരെ നീതി വകുപ്പിന്റെ മന്ത്രിയായി. 2008 ജനുവരി മുതൽ മെയ് വരെ ജോർജ്ജിയയിലെ പ്രോസിക്യൂട്ടർ ജനറൽ സ്ഥാനം വഹിച്ചു. 2008 മെയ് അഞ്ചിന് വിദേശകാര്യ മന്ത്രിയായി നിയമിതയായി. 2008 ഡിസംബർ അഞ്ചുവരെ ഈ സ്ഥാനത്ത് തുടർന്നു. [4]2010-2012 കാലയളവിൽ റീഇന്റഗ്രേഷൻ വകുപ്പിന്റെ സഹമന്ത്രിയായിരുന്നു.[3][5]
രണ്ടു മക്കളുടെ മാതാവാണ്. ജോർജ്ജിയൻ ഭാഷയ്ക്ക് പുറമെ, ഇംഗ്ലീഷ്, റഷ്യൻ, ഫ്രഞ്ച് ഭാഷകൾ സംസാരിക്കും.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.