From Wikipedia, the free encyclopedia
ആധുനിക ശാസ്ത്രജ്ഞന്മാർ സസ്യലോകത്തെയാകെ പരിണാമതത്വങ്ങളുടെ നാലു പ്രധാന വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. താലോഫൈറ്റ, ബ്രയോഫൈറ്റ, ടെറിഡോഫൈറ്റ, സ്പെർമറ്റോഫൈറ്റ. ശരീരാവയവങ്ങളുടെ ഘടനയിൽ വളരെയേറെ ലാളിത്യം പ്രകടമാക്കുന്ന സസ്യങ്ങളാണ് താലോഫൈറ്റ എന്ന വിഭാഗത്തിൽപെടുന്നത്. ഇതിലുൾപെടുന്ന ഒരംഗമാണ് ആൽഗ. ഭൂമിയിലെ ആദ്യ സസ്യവിഭാഗമാണ് ആൽഗകൾ. ഇവ ഒരുതരം പായലുകളാണ്. നമുക്ക് കാണുവാൻ കഴിയാത്തതു മുതൽ 60 മീറ്ററോളം നീളത്തിൽ വളരുന്ന കെൽപ്പുകൾ (kelps)എന്ന വൻ സസ്യവിഭാഗങ്ങൾവരെ ആൽഗകളിലുണ്ട്.
ആൽഗ An informal term for a diverse group of photosynthetic eukaryotes Temporal range: Mesoproterozoic–present[1] Had'n
Archean
Proterozoic
Pha.
| |
---|---|
A variety of algae growing on the sea bed in shallow waters | |
Scientific classification | |
Groups included | |
| |
Typically excluded: | |
|
ഇവയുടെ ശരീരഘടന വളരെ ലളിതമാണ്. ശരീരത്തിൽ കലകളുടെ വേർത്തിരിവില്ല. ഇവയുടെ ഒരേയൊരു പ്രത്യേകത ശരീരത്തിൽ ഹരിതകം അടങ്ങിയിരിക്കുന്നു. അതിനാൽ ആൽഗകൾക്ക് സ്വതന്ത്രജീവിതം നയിക്കാൻ കഴിയുന്നു. ആൽഗകളിലധികവും ജലത്തിൽ വളരുന്ന പ്രകൃതമുള്ളവയാണ്. ശുദ്ധജലത്തിലും ഉപ്പുവെള്ളത്തിലും ഇവ വളരും. ക്ലാമിഡൊമൊണാസ്, വോൾവോക്സ്, ഡയാറ്റം തുടങ്ങിയവ ശുദ്ധജല ആൽഗകളാണ്. ആൽഗകളെ അവയുടെ ഘടനയനുസരിച്ച് മൂന്നായി തരം തിരിച്ചിരിക്കുന്നു. റോഡോഫൈസിയ, ഫിയോഫൈസിയ, ക്ലോറോഫൈസിയ ഇവയാണു മൂന്നു വിഭാഗങ്ങൾ.
ആൽഗയിൽ അഞ്ചു വിഭാഗങ്ങൾ ഉണ്ട്
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.