From Wikipedia, the free encyclopedia
കേരളത്തിൽ കൊല്ലം ജില്ലയിലുള്ള ഒരു വ്യാപാരസമുച്ചയമാണ് ആർ.പി. മാൾ (ഇംഗ്ലീഷ്: RP Mall). കൊല്ലം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിനു സമീപമുള്ള ഈ വ്യാപാര സമുച്ചയത്തിന് ഏകദേശം 210000 ചതുരശ്ര അടി വിസ്തീർണ്ണമുണ്ട്. ഇന്ത്യയിലെ പ്രമുഖ വ്യവസായിയായ രവി പിള്ളയുടെ നേതൃത്വത്തിലുള്ള ആർ.പി. ഗ്രൂപ്പിന്റെ ഉടമസ്ഥതയിലാണ് ഇത് പ്രവർത്തിക്കുന്നത്.[2][3][4]
ഈ ലേഖനത്തിന്റെ വിഷയം വിക്കിപീഡിയയുടെ ശ്രദ്ധേയതനയം
അനുസരിച്ച് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. (2021 ജൂലൈ) |
സ്ഥാനം | കച്ചേരി, കൊല്ലം, കേരളം, ഇന്ത്യ |
---|---|
നിർദ്ദേശാങ്കം | 8.889702°N 76.585810°E |
വിലാസം | ആർ.പി. മാൾ, കച്ചേരി, കൊല്ലം - 691301 |
ഉടമസ്ഥത | ആർ.പി. ഗ്രൂപ്പ് (രവി പിള്ളയുടെ ഉടമസ്ഥത) |
വാസ്തുശില്പി | Fort-in Infra developers Pvt. Ltd. |
വിപണന ഭാഗ വിസ്തീർണ്ണം | 210,000 square feet (20,000 m2)[1] |
പാർക്കിങ് | Underground |
ആകെ നിലകൾ | 6 |
വെബ്സൈറ്റ് | RP Mall(K Mall) |
ആദ്യകാലത്ത് കെ-മാൾ (കൊല്ലം മാൾ) എന്നാണ് ഈ വ്യാപാരസമുച്ചയം അറിയപ്പെട്ടിരുന്നത്. ദക്ഷിണ കേരളത്തിൽ മലബാർ ഡെവലപ്പേഴ്സിന്റേതായി ആരംഭിച്ച ആദ്യത്തെ ഷോപ്പിംഗ് മാളാണ് കെ-മാൾ.[5][6] 2011-ൽ മലയാള ചലച്ചിത്രതാരം മോഹൻലാലാണ് കെ മാൾ ഉദ്ഘാടനം ചെയ്തത്. ഈ വ്യാപാരകേന്ദ്രം ആർ.പി. ഗ്രൂപ്പ് ഏറ്റെടുത്തതോടെ ആർ.പി. മാൾ എന്നു പുനർനാമകരണം ചെയ്തു. കാർണിവൽ സിനിമാസ് തീയറ്റർ ഉൾപ്പെടെ ധാരാളം വ്യാപാര ശാലകൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്.[7][8] കേരളത്തിൽ കൊച്ചിക്കും കോഴിക്കോടിനും ശേഷം ഷോപ്പിംഗ് സംസ്കാരം ആരംഭിച്ച നഗരമാണ് കൊല്ലം.[9]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.