അമേരിക്കൻ എഴുത്തുകാരൻ From Wikipedia, the free encyclopedia
ആലിസ് ആഡംസ് (ജീവതകാലം : ആഗസ്റ്റ് 14, 1926 – മെയ് 27, 1999)[1] ഒരു അമേരിക്കൻ നോവലിസ്റ്റ്, ചെറുകഥാകൃത്ത്, യൂണിവേഴ്സിറ്റി പ്രൊഫസർ എന്നീ നിലകളിൽ പ്രശസ്തയായ വനിതയായിരുന്നു.
ആലിസ് ആഡംസ് | |
---|---|
ജനനം | 1926 ഫ്രെഡറിക്സ്ബർഗ്ഗ്, വിർജീനിയ |
മരണം | 1999 സാൻ ഫ്രാൻസിസ്കോ, കാലിഫോർണിയ |
ദേശീയത | അമേരിക്കൻ |
കലാലയം | റാഡ്ക്ലിഫ് കോളജ് |
അറിയപ്പെടുന്നത് | എഴുത്തുകാരി, നോവലിസ്റ്റ്, പ്രൊഫസർ |
അറിയപ്പെടുന്ന കൃതി | Beautiful Girl (1979) To See You Again (1982) Return Trips (1985) After You've Gone (1989) The Last Lovely City (1999) |
ജീവിതപങ്കാളി(കൾ) | Mark Linenthal |
ആലിസ് ആഡംസ് വിർജീനിയയിലെ ഫ്രെഡറിൿസ്ബർഗ്ഗിൽ അഗത എർസ്കിനെ ആഡംസിൻറെയും നിക്കോൾസൺ ബാർണി ആഡംസിന്റേയും ഏകമകളായി ജനിച്ചു. അവരുടെ പിതാവ് ഒരു സ്പാനിഷ് പ്രൊഫസറും മാതാവ് എഴുത്തുകാരിയാകുവാൻ അതിയായി ആഗ്രഹിച്ച ഒരു വനിതയുമായിരുന്നു. ആലിസ് ആഡംസ് തൻറെ കുടുംബത്തെ വിശേഷിപ്പിച്ചിരുന്നത് "ത്രീ ഡിഫിക്കൽറ്റ്, ഐസൊലേറ്റഡ് പീപ്പിൾ" എന്നായിരുന്നു. [2] നോർത്ത് കരോലിനയിലെ ചാപ്പൽ ഹില്ലിലാണ് അവർ വളർന്നത്. 15 വയസിൽ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുകയും റെഡ്ക്ലിഫ് കോളജിൽ ഉപരിപഠനത്തിനു ചേരുകയും ചെയ്തിരുന്നു. അവിടെനിന്ന് 1946 ൽ തൻറെ 19 വയസിൽ ബിരുദമെടുത്തു. ബിരുദമെടുത്തയുടനെതന്നെ മാർക്ക് ലിനൻതാൽ എന്ന ഒരു ഹാർവാർഡ് വിദ്യാർത്ഥിയെ വിവാഹം കഴിച്ചു. അവർ ഒരു വർഷം പാരിസിൽ താമസിക്കുകയും ചെയ്തു. മാർക്ക് സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ ചേർന്നതിനുശേഷം അവർ പാലോ ആൾട്ടോയിലേയ്ക്കു താമസം മാറുകയും 1948 ൽ സാൻഫ്രാൻസിസ്കോയിലേയ്ക്കു തിരിച്ചു വരുകയും ചെയ്തു. അവിടെ എഴുതുവാനുള്ള കുറച്ചു സമയം കണ്ടെത്തി. 1951 ൽ അവരുടെ ഏക പുത്രനായ പീറ്റർ ലിനൻതാൽ (ആർട്ടിസ്റ്റായിരുന്നു) ജനിച്ചു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.