ആറാം ദലായ് ലാമ
From Wikipedia, the free encyclopedia
സങ്യാങ് ഗ്യാറ്റ്സോ (തിബറ്റൻ: ཚངས་དབྱངས་རྒྱ་མཚོ; വൈൽ: tshangs-dbyangs rgya-mtsho; ZWPY: Cangyang Gyamco) (1 മാർച്ച് 1683 – 15 നവംബർ 1706) ആറാമത്തെ ദലായ് ലാമയായിരുന്നു. മോൺപ വംശജനായിരുന്ന ഇദ്ദേഹം ഇപ്പോൾ ഇന്ത്യയിലുള്ള തവാങ് ടൗണിന് 5 കിലോമീറ്റർ ദൂരെയുള്ള ഉർഗെല്ലിങ് സന്യാസാശ്രമത്തിലാണ് ജനിച്ചത്.[1] അരുണാചൽ പ്രദേശിലെ വലിയ തവാങ് സന്യാസാശ്രമത്തിന് അടുത്താണ് ഇത്.[2]
സൻഗ്യാങ് ഗ്യാറ്റ്സോ | |
---|---|
ആറാം ദലായ് ലാമ | |
ഭരണകാലം | 1697–1706 |
മുൻഗാമി | ഗവാങ് ലോബ്സാങ് ഗ്യാറ്റ്സോ |
പിൻഗാമി | കെൽസാങ് ഗ്യാറ്റ്സോ |
Tibetan | ཚངས་དབྱངས་རྒྱ་མཚོ་ |
Wylie | tshangs dbyangs rgya mtsho |
Transcription (PRC) | Cangyang Gyaco |
Chinese | 倉央嘉措 |
ജനനം | (1683-03-01)1 മാർച്ച് 1683 തവാങ് ടൗൺ, ടിബറ്റ്, ഇപ്പോൾ ഇന്ത്യയിൽ |
മരണം | 15 നവംബർ 1706(1706-11-15) (പ്രായം 23) ക്വിങ്ഹായ്, ക്വിങ് രാജവംശം (ഊഹിക്കുന്നത്, ഇവിടെയാണ് അവസാനമായി കണ്ടത്) |
കുട്ടിക്കാലത്തുതന്നെ നല്ല ബുദ്ധിശക്തി പ്രകടിപ്പിച്ചിരുന്ന ഇദ്ദേഹം യാഥാസ്ഥിതികനല്ലായിരുന്നു. സന്തോഷവും മദ്യവും സ്ത്രീകളും ഇദ്ദേഹത്തിന്റെ താല്പര്യങ്ങളിൽപ്പെട്ടിരുന്നു.[3] 1706-ൽ ബീജിങ്ങിലേയ്ക്കുള്ള യാത്രയിൽ ക്വിങ്ഹായിക്കടുത്തുവച്ച് ഇദ്ദേഹം അപ്രത്യക്ഷനായി. കൊല്ലപ്പെട്ടതായിരിക്കാം എന്ന് ഊഹിക്കപ്പെടുന്നു. ആറാമത് ദലായ് ലാമ രചിച്ച കവിതകൾ ആധുനിക ടിബറ്റിൽ ഇപ്പോഴും പ്രചാരമുള്ളവയാണ്. ഇവയ്ക്ക് ചൈനയുടെ മറ്റ് ഭാഗങ്ങളിലും ജനപ്രീതിയുണ്ട്.