![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/2/26/Aaron_Swartz_2_at_Boston_Wikipedia_Meetup%252C_2009-08-18.jpg/640px-Aaron_Swartz_2_at_Boston_Wikipedia_Meetup%252C_2009-08-18.jpg&w=640&q=50)
ആരൺ ഷ്വാർട്സ്
അമേരിക്കൻ കമ്പ്യൂട്ടർ പ്രോഗ്രാമറും ഇന്റർനെറ്റ് രാഷ്ട്രീയ പ്രവർത്തകനും. / From Wikipedia, the free encyclopedia
ഇന്റർനെറ്റ് ഉള്ളടക്കങ്ങളെ ആവശ്യക്കാരിലേക്ക് എത്തിയ്ക്കുന്ന വെബ് ഫീഡ് ഫോർമാറ്റിന്റെ വിഭാഗമായ ആർഎസ്എസ് 1.0 (RSS 1.0) രൂപകൽപ്പനയിലെ നിർണ്ണായക വ്യക്തിയായിരുന്നു ആരൺ സ്വാർട്സ് (8 നവംബർ 1986 - 11 ജനുവരി 2013). 14 വയസ്സിലാണ് ആരോൺ ആർഎസ്എസ് 1.0 രൂപകൽപ്പന ചെയ്തത്.[1] സോഷ്യൽ ന്യൂസ് വെബ്സൈറ്റായ റെഡ്ഡിറ്റിന്റെയും, പകർപ്പവകാശ അനുമതി പത്രങ്ങൾ ലാഭേച്ഛയില്ലാതെ നൽകുന്ന ക്രിയേറ്റീവ് കോമൺസ്ന്റെയും, സ്ഥാപകരിൽ ഒരാളായ ആരൺ ഇന്റർനെറ്റിലെ വിവരങ്ങൾ സൗജന്യമായി ലഭ്യമാക്കാൻ വേണ്ടി പ്രവർത്തിച്ചവരിൽ പ്രമുഖനാണ്.[2][3] ജേസ്റ്റോറിൽ നിന്നുള്ള ലേഖനങ്ങൾ മോഷ്ടിച്ചു എന്ന കുറ്റം ചുമത്തപ്പെട്ട ആരോൺ 27ആം വയസ്സിൽ ആത്മഹത്യ ചെയ്യുകയായിരുന്നു.
വസ്തുതകൾ ആരൺ സ്വാർട്സ്, ജനനം ...
ആരൺ സ്വാർട്സ് | |
---|---|
![]() ആരൺ സ്വാർട്സ് 2009 ൽ ബോസ്റ്റണിൽ നടന്ന വിക്കിപീഡിയ മീറ്റപ്പിൽ | |
ജനനം | ആരൺ സ്വാർട്സ് (1986-11-08)നവംബർ 8, 1986 |
മരണം | ജനുവരി 11, 2013(2013-01-11) (പ്രായം 26) ബ്രൂക്ക്ലിൻ, ന്യൂയോർക്ക് |
മരണ കാരണം | ആത്മഹത്യ |
തൊഴിൽ | സോഫ്ട് വെയർ വികസനം, എഴുത്തുകാരൻ, ഇന്റർനെറ്റ് ആക്ടിവിസ്റ്റ് |
വെബ്സൈറ്റ് | aaronsw.com |
അടയ്ക്കുക