![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/c/c6/Coomaraswamy.jpg/640px-Coomaraswamy.jpg&w=640&q=50)
ആനന്ദ കുമാരസ്വാമി
From Wikipedia, the free encyclopedia
പഴയ സിലോണിൽ(ശ്രീലങ്ക) ജനിച്ച ചിന്തകനും, കലാചരിത്രപണ്ഡിതനും, വ്യാഖ്യാതാവും ആയിരുന്നു ആനന്ദകുമാരസ്വാമി.(Tamil: ஆனந்த குமாரசுவாமி,ജ:22 ഓഗസ്റ്റ് 1877 − 9 സെപ്റ്റംബർ 1947) ഇന്ത്യൻ കലാചരിത്രത്തെക്കുറിച്ചും,ഭാരതീയസൗന്ദര്യശാസ്ത്രത്തെക്കുറിച്ചും പാശ്ചാത്യർക്കു അറിവുനൽകിയ ആദ്യകാലപണ്ഡിതന്മാരിലൊരാളാണ് അദ്ദേഹം.[1].ആനന്ദ കെന്റിഷ് കുമാരസ്വാമി എന്നതായിരുന്നു മുഴുവൻ പേർ.മാതാപിതാക്കൾ സിലോണിലെ തമിഴ് വംശജനായ നിയമസഭാസാമാജികനും, ചിന്തകനുമായ സർ മുത്തു കുമാരസ്വാമിയും, ഇംഗ്ലീഷുകാരിയായ എലിസബത്ത് ബീബിയുമായിരുന്നു. 1947 സെപ്റ്റംബർ 9ന്നു യു.എസിലെ നീധാമിൽ വെച്ചു നിര്യാതനായി.
വസ്തുതകൾ ആനന്ദ കുമാരസ്വാമി, ജനനം ...
ആനന്ദ കുമാരസ്വാമി | |
---|---|
![]() Coomaraswamy in 1916, photograph by Alvin Langdon Coburn | |
ജനനം | (1877-08-22)22 ഓഗസ്റ്റ് 1877 |
മരണം | 9 സെപ്റ്റംബർ 1947(1947-09-09) (പ്രായം 70) Needham, Massachusetts, United States |
ദേശീയത | Sri Lankan American |
അറിയപ്പെടുന്നത് | തത്ത്വശാസ്ത്രം, ചരിത്രകാരൻ, അതിഭൗതികം |
അടയ്ക്കുക