ആഡംസ് ദ്വീപുകൾ
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
ന്യൂസിലാന്റിലെ ഓക്ലാന്റ് ഉപദ്വീപിന്റെ ഭാഗമായ ദ്വീപുകളിൽ രണ്ടാമത്തെ വലിയ ദ്വീപാണിത്.
Geography | |
---|---|
Coordinates | 50°52′59.99″S 166°04′59.99″E |
Archipelago | Auckland Islands |
Area | 100 കി.m2 (39 ച മൈ) |
Highest elevation | 705 m (2,313 ft) |
Highest point | Mount Dick[1] |
Administration | |
New Zealand | |
Demographics | |
Population | 0 |
ഓക്ലാന്റ് ദ്വീപിന്റെ തെക്കേഅറ്റം 26 കിലോമീറ്റർ വീതിയിൽ വികസിച്ച്, അവിടെ ഒരു വീതികുറഞ്ഞ സമുദ്രഭാഗം ആയ കാർൺലി ഹാർബർ അല്ലെങ്കിൽ ആഡംസ് സ്ട്രയിറ്റ് ഓക്ലാന്റ് ദ്വീപിനേയും ആഡംസ് ദ്വീപിനേയും വേർതിരിക്കുന്നു. ആഡംസ് ദ്വീപ് ത്രികോണാകൃതിയിലാണ്. ഏകദേശം 100 ചതുരശ്ര കിലോമീറ്റർ അല്ലെങ്കിൽ, 39 ചതുരശ്ര മൈൽ ആണ് ആഡംസ് ദ്വീപിന്റെ വിസ്തൃതി. ഈ ദ്വീപ്, പർവ്വതങ്ങൾ നിറഞ്ഞതാണ്. ദ്വീപിന് മൗണ്ട് ഡിക്ക് എന്ന സ്ഥലത്ത് ശരാശരി 705 മീറ്റർ അല്ലെങ്കിൽ (2,313 അടി) പൊക്കമുള്ളതാണ്. ഇവിടെയുള്ള ചാനൽ ഒരു മൃതാവസ്ഥയിലായ അഗ്നിപർവ്വതത്തിന്റെ അവശിഷ്ട ക്രേറ്റർ ആകുന്നു. ആഡംസ് ദ്വീപും ഓക്ലാന്റ് ദ്വീപിന്റെ തെക്കൻ ഭാഗവും ചേർന്നാണ് ഈ ക്രേറ്ററിന്റെ അരികുവശം രൂപപ്പെട്ടത്.
ഈ ദ്വീപിന്റെ പക്ഷിസാന്നിദ്ധ്യം അന്താരാഷ്ട്ര ശ്രദ്ധനേടിയതാണ്. ഈ ദ്വീപ് ഓക്ലാന്റ് ദ്വീപ് ഗ്രൂപ്പിന്റെ ഭാഗവും ബേർഡ് ലൈഫ് ഇന്റെർനാഷണൽ എന്ന സംഘടനാംഗീകരിച്ച ഇമ്പോർട്ടന്റ് ബേഡ് ഏരിയയുമാണ്. ഇവിടം പല കടൽപ്പക്ഷികളുടെയും പ്രജനനസ്ഥലമാണ്. ഓക്ലാന്റ് ഷാഗ്, ഓക്ലാന്റ് ടീൽ, ഓക്ലാന്റ് റെയിൽ, ഓക്ലാന്റ് സ്നൈപ്പ് തുടങ്ങിയ വംശനാശം സംഭവിക്കാൻ സാദ്ധ്യതയുള്ള പല പക്ഷികളുടെയും സങ്കേതമാണ്. [2]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.