ആംബർഗ്രീസ്
ചില തരം തിമിംഗലങ്ങളുടെ ശ്രവം, സുഗന്ധദ്രവ്യമായി ഉപയോഗിക്കാറുണ്ട് / From Wikipedia, the free encyclopedia
സ്പേം തിമിംഗിലങ്ങളുടെ (Sperm Whales) ദഹനേന്ദ്രിയവ്യവസ്ഥയിൽ മെഴുകുപോലെ രൂപപ്പെടുന്ന ഒരു ഖരവസ്തുവാണ് ആംബർഗ്രീസ്. തീപിടിക്കുന്നതും ചാരനിറമുള്ളതുമായ അത്, മുൻകാലങ്ങളിൽ, സുഗന്ധദ്രവ്യങ്ങളുടെ നിർമ്മാണത്തിൽ വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നു. ഇപ്പോൾ അതിന്റെ സ്ഥാനം മിക്കവാറും കൃത്രിമമായി നിർമ്മിക്കപ്പെട്ട വസ്തുക്കൾ കയ്യടക്കിയിരിക്കുന്നു.