അൽ ബഖിയുടെ ഉന്മൂലനം
From Wikipedia, the free encyclopedia
24.4672°N 39.616°E / 24.4672; 39.616
തിയതി | 1806,1925 (അല്ലെങ്കിൽ 1926) |
---|---|
സ്ഥലം | മദീന, സൗദി അറേബ്യ |
Organised by | സഊദ് രാജ കുടുംബം |
അനന്തരഫലം | ചരിത്ര പ്രാധാന്യമുള്ള കെട്ടിടങ്ങളുടെയും സ്മാരകങ്ങളുടെയും വ്യാപക നശിപ്പിക്കൽ |
ഇന്നത്തെ സൗദി അറേബ്യയിലെ മദീനയിലെ അൽ-ബാഖി ഖബറിസ്ഥാനിലെ ശവകുടീരങ്ങൾ തകർക്കപ്പെട്ട സംഭവമാണ് ഇത്. മദീനയിലെ രണ്ട് പ്രധാനവും പുരാതനവുമായ ഖബറിസ്ഥാനുകളിലൊന്നായ ബഖീഅ് അൽ ഗർഖദ്[1], (ബഖീഅ് ഖബറിസ്ഥാൻ, ജന്നത്തുൽ ബഖീഅ് എന്നീ പേരുകളിലും അറിയപ്പെടുന്നു) നിരവധി ശവകുടീരങ്ങൾ ഉൾപ്പെടുന്നതായിരുന്നു. മദീനയിൽ മസ്ജിദു നബവിയുടെ അടുത്തായാണ് ഇത് നിലകൊള്ളുന്നത്.[2] 1806-ലാണ് ഈ ശവകുടീരങ്ങൾ ആദ്യമായി തകർക്കപ്പെടുന്നത്. നജ്ദിലെ ദിരിയ്യ എമിറേറ്റ്സിന്റെ ആക്രമണത്തെ തുടർന്നായിരുന്നു ഇത്. പിന്നീട് പുനർനിർമ്മിക്കപ്പെട്ട ഈ ശവകുടീരങ്ങൾ 1925[3][4]-26[5][6]കളിലായി വീണ്ടും തകർക്കപ്പെടുകയായിരുന്നു[7]. സഊദ് കുടുംബക്കാരും വഹാബി പ്രസ്ഥാനത്തിൻറെ പിന്തുടർച്ചക്കാരായ ദിരിയ ഇമാറാത്തും ചേർന്നാണ് ഈ നശീകരണ പ്രവർത്തികൾക്ക് ചുക്കാൻപിടിച്ചത്.:55 വഹാബിസം തുടർന്ന്പോന്ന നെജ്ദിലെ സുൽത്താൻ കുടുംബമാണ് ഇവിടത്തെ രണ്ടാംഘട്ട നശീകരണപ്രവർത്തികൾക്ക് നേതൃത്വം നൽകിയത്. മഖ്ബറകളും കെട്ടിപ്പൊക്കിയ കബറുകളും നശിപ്പിക്കണം എന്ന ആശയമുള്ള ഇസ്ലാമിലെ പരിഷ്ക്കണ വിഭാഗം എന്നറിയപ്പെടുന്ന വഹാബി പ്രസ്ഥാനത്തിൻറെ ആശയമായിരുന്നു ഈ നശീകരണ പ്രവർത്തികൾക്ക് കാരണം.