From Wikipedia, the free encyclopedia
നിലവിലെ സൗദി അറേബ്യയുടെ മധ്യഭാഗത്തായി നിലവിലുണ്ടായിരുന്ന ഒരു പുരാതന മേഖലയായിരുന്നു അൽ-യമാമ (അറബി: اليمامة) . നജ്ദ് പ്രദേശത്തിന്റെ ഭാഗമായിരുന്നു യമാമ. ആധുനിക സൗദി അറേബ്യയിൽ അൽ ഖർജിനടുത്ത് നിലകൊള്ളുന്ന ജവ്വ് അൽ യമാമ എന്ന പുരാതനഗ്രാമം മാത്രമാണ് അവശേഷിക്കുന്നത്. ഒരു മേഖല എന്നോ പ്രദേശം എന്നോ നിലയിൽ ഇന്ന് നിലനിൽക്കുന്നില്ലെങ്കിലും ഭൂതകാല പാരമ്പര്യം സൂചിപ്പിക്കാനായി ഈ പേര് ഉപയോഗിക്കപ്പെടുന്നുണ്ട്. (ഉദാഹരണത്തിന് റിയാദിലെ സൗദി സർക്കാരിന്റെ ആസ്ഥാനം യമാമ കൊട്ടാരം എന്നറിയപ്പെടുന്നു).
628-ൽ യമാമയിലെ രാജാവിന് പ്രവാചകൻ മുഹമ്മദ് ഇസ്ലാമിലേക്ക് ക്ഷണിച്ചുകൊണ്ട് കത്തയക്കുകയുണ്ടായി.[1][2]
പ്രവാചകൻ മുഹമ്മദിന്റെ വിയോഗത്തോടെ ഈ മേഖലയിൽ സംഭവിച്ച രിദ്ദ യുദ്ധങ്ങളാൽ ഈ പേര് (യമാമ യുദ്ധം) വിഖ്യാതമായി മാറി.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.