അർമേനിയൻ ഓർത്തഡോക്സ് സഭ
അർമ്മേനിയൻ വംശജർ ഉൾപ്പെടുന്ന ഓറിയന്റൽ ഓർത്തഡോക്സ് സഭ / From Wikipedia, the free encyclopedia
ഓറിയന്റൽ ഓർത്തഡോക്സ് സഭാകുടുംബത്തിലെ ഒരു അംഗസഭയാണ് ആർമീനിയൻ അപ്പോസ്തോലിക സഭ അഥവാ അർമീനിയൻ ഓർത്തഡോക്സ് സഭ. ഏറ്റവും പുരാതനദേശീയ സഭയായ അർമേനിയൻ സഭ സ്ഥാപിച്ചത് അപ്പോസ്തലന്മാരായ വി. ബർത്തലോമായിയും വി. തദ്ദേവൂസുമാണ് എന്നാണ് പരമ്പരാഗത വിശ്വാസം. പരധാന ആസ്ഥാനം ആർമീനിയയുടെ തലസ്ഥാനമായ യെറിവാനു സമീപമുള്ള എച്മിയാഡ്സിൻ.