അർബുദ രോഗങ്ങളുടെ പഠനത്തെയാണ് ഓൺകോളജി (oncology) എന്നു പറയുന്നത്[1]. പിണ്ഡം, മുഴ എന്നൊക്കെ അർതത്ഥമുള്ള onkos എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് oncology വരുന്നത്[2]
വസ്തുതകൾ Focus, Subdivisions ...
Oncology - The study of Cancer cellsA coronal CT scan showing a malignant mesothelioma, indicated by the asterisk and the arrows |
Focus | Cancerous tumor |
---|
Subdivisions | Medical oncology, radiation oncology, surgical oncology |
---|
Significant tests | Tumor markers, TNM staging, CT scans, MRI |
---|
Specialist | Oncologist |
---|
അടയ്ക്കുക
മറ്റെല്ലാ ചികിൽസാശാഖകളേയു പോലെ തന്നെ മൂന്ന് പ്രധാന മെഖലകളിലായിട്ടാണ് ഓൺകോളജി സ്റ്റുകൾ ഇടപെടുന്നത്.
- പ്രതിരോധ നടപടികൾ
- രോഗ നിർണ്ണയം
- രോഗ ചികിൽസ
ഇവ മൂന്നും വ്യവസ്ഥാപിത രീതിയിൽ നടത്തുന്നത് അർബുദ അതിജീവനം (cancer survival)ഗണ്യമായി വർദ്ധിപ്പിച്ചിട്ടുണ്ട്.
- അർബുദ പ്രതിരോധം എന്നതിൽ പുകവലി മദ്യപാനം തുടങ്ങിയ അപായ ഘടങ്ങൾ ഒഴിവാക്കുക , നിയന്ത്രിക്കുക എന്നതെല്ലാം ഉൾപ്പെടുന്നു[3]
- നിർണ്ണയം - അറിയപ്പെടുന്ന നിരവധി ക്യാൻസറുകൾ[4]ക്ക് സ്ഥിരീകരണ പരിശോധനകൾ ഇന്ന് ലഭ്യമാണ്. കൂടാതെ ക്യാൻസറിന്റെ ഏത് ഘട്ടത്തിലാണ് രോഗി ഉള്ളത് എന്നും അറിയേണ്ടതുണ്ട്.
- ചികിൽസ- അർബുദ ചികിൽസ സങ്കീർണതകൾ നിറഞ്ഞതാണ്. ഔഷധം, ശസ്ത്രക്രിയ, അവയവമാറ്റം, റേഡിയേഷൻ തുടങ്ങിയ ഒന്നോ അതിലധികമോ മാർഗ്ഗങ്ങളിൽ ഏതാണ് അനുയോജ്യം എന്ന് തീരുമാനിച്ച് നടപ്പില്ലാക്കുന്നതാണ് വെല്ലുവിളി.[5]
- പുകവലി/ പുകയില :അർബുദരോഗത്തിനും അർബുദ മരണങ്ങൾക്കും കാരണങ്ങളിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് പുകയിൽ ഉപയോഗമാണ്.ശ്വാസകോശം, അന്നനാളം, ശ്വസനനാളം, വായ്,മൂത്രാശയം, വൃക്ക, ദഹനേന്ദ്രയങ്ങൾ, എന്നിവയില്ലെല്ലാം പുകയില ഉപയോഗം കരണീയമായി വർത്തിക്കുന്നു. പുകയില്ലാ പുകയില ഉപയോഗവും അപകടകാരി തന്നെയാണ്.[6]
- മദ്യപാനം:ശ്വാസകോശം, അന്നനാളം, ശ്വസനനാളം, വായ്,കരൾ, സ്തനങ്ങൾ എന്നിവയുടെ അർബുദത്തിൽ മദ്യം പ്രകടമായ അപായ ഘടകമാണ്. മദ്യവും പുകയിലയും ഒരുമിച്ചായാൽ അർബുദാപായം ഗണ്യമായി വർദ്ധിക്കുന്നു[7]
[8]
- അമിതവണ്ണം :: സ്തനാർബുദം, ഗർഭാശയ ക്യാൻസർ, വൃക്ക,പാൻ ക്രിയാസ്, എന്നിവയ്ടെ ക്യാൻസറുകൾ എന്നിവ പൊണ്ണ തടിയുള്ളവർക്ക് കൂടുതൽ ഭീഷണിയാണ്. .[9]
- പ്രായം; ധാരാളം ക്യാൻസറുകൾ വാർധക്യത്തിലോ, വാർധക്യ സമീപ പ്രായങ്ങളിലോ ആണ് കണ്ടെത്തുക. ക്യാൻസർ കണ്ടെത്തലന്റെ ശരാശരി പ്രായം 66 വയസ്സാണ്
[10]
സ്തനങ്ങൾ, ഗർഭാശയമുഖം (cervix),[11] കോളൺ[12] and ശ്വാസകോശം എന്നിവ ഇല്ല എന്നുറപ്പിക്കാൻ പലവിധ പരിശോധനകൾ ലഭ്യമാണ് (screening tests)[13]
അവയങ്ങൾ അനുസരിച്ചായിരിക്കും അർബുദ ലക്ഷ്ണങ്ങളേറയും:
- സ്തനാർബുദം:മാറിടത്തിലോ, കക്ഷത്തിലോ മുഴ, ഉങ്ങങ്ങാത്ത മുറിവ്, മുലക്കണ്ണിൽ നിന്നും ശ്രവം
- ഗർഭാശയ അർബുദം (endometrial cancer):യോനിക രക്തസ്രാവം
ഗർഭാശയമുഖ ക്യാൻസർ (cervix cancer):സംഭോഗശേഷ രക്തസ്രാവം
അണ്ഡാശയ അർബുദം:വയറുവേദന വയറു താഴ്ച (distension), ദഹനാസ്വാസ്ഥ്യം
- ശ്വാസകോശ അർബുദം:രക്തം കലർന്ന കഫം, നിലയ്ക്കാത്ത ചുമ,കിതപ്പ്, ശബ്ദവൈകല്യം (hoarsness)
- തല കഴുത്ത്:ഉണങ്ങാത്ത മുറിവ്,കഴുത്തിൽ മുഴ
- മസ്തിഷ്കാർബുദം: ഇരട്ടക്കാഴ്ച, ബോധക്ഷയം,ഛർദി, മാറാത്ത തലവേദന.
- തയ്റൊയിഡ് ക്യാൻസർ: കഴുത്തിൽ വീക്കം
- അന്നനാള അർബുദം: വിഴുങ്ങൽ ക്ലേശം, തൂക്കം കുറയൽ,
- ആമാശയ അർബുദം:ദ6ആമാശയ കാൻസർ
ഹനകേട്, ഛർദി, തൂക്കം കുറയുന്നു
- കോളൺ / റെക്ടം അർബുദം: മലദ്വാര രക്തസ്രാവം,
- മഞ്ഞപിത്തം, മുഴ, വീക്കം
"Tobacco". National Cancer Institute. Retrieved 2016-01-18.