അവുകന ബുദ്ധപ്രതിമ
From Wikipedia, the free encyclopedia
വസ്തുതകൾ അവുകന ബുദ്ധപ്രതിമ, വർഷം ...
അവുകന ബുദ്ധപ്രതിമ | |
---|---|
വർഷം | അഞ്ചാം നൂറ്റാണ്ട് |
തരം | കല്പ്രതിമ |
സ്ഥാനം | കെകീരവ, ശ്രീ ലങ്ക |
അടയ്ക്കുക
ശ്രീ ലങ്കയിലെ നോർത്ത് സെൻട്രൽ പ്രവിശ്യയിലെ കെകിരവ എന്ന സ്ഥലത്തുള്ള ബുദ്ധപ്രതിമയാണ് അവുകന ബുദ്ധപ്രതിമ. ബുദ്ധൻ നിൽക്കുന്നതായാണ് രൂപം. 40 അടിയിൽ കൂടുതൽ ഉയരമുള്ള ഈ പ്രതിമ ഒരു വലിയ ഗ്രാനൈറ്റ് ശിലയിൽ നിന്ന് അഞ്ചാം നൂറ്റാണ്ടിൽ കൊത്തിയെടുത്തതാണ്. അഭയമുദ്രയുടെ ഒരു രൂപമാണ് ശില്പത്തിലുള്ളത്. അംഗവസ്ത്രത്തിന്റെ വിശദാംശങ്ങൾ സുന്ദരമായി കൊത്തിയിട്ടുണ്ട്. ധാതുസേന രാജാവിന്റെ ഭരണകാലത്താണ് ഈ പ്രതിമ നിർമ്മിക്കപ്പെട്ടത്. ഒരു ഗുരുവിന്റെയും ശിഷ്യന്റെയും മത്സരത്തിന്റെ ഭാഗമായാണ് ശിൽപ്പം നിർമ്മിക്കപ്പെട്ടതെന്ന ഐതിഹ്യമുണ്ട്. പുരാതന ശ്രീ ലങ്കയിൽ നിർമ്മിക്കപ്പെട്ട നിൽക്കുന്ന രൂപത്തിലുള്ള ബുദ്ധപ്രതിമകളുടെ ഏറ്റവും നല്ല ഉദാഹരണമാണിത്. രാജ്യത്തെ ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് ഇപ്പോൾ ഇത്.