അലമേഡ, കാലിഫോർണിയ
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
അലമേഡ, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയയിൽ അലമേഡ കൗണ്ടിയിലെ ഒരു നഗരമാണ്. അലമേഡ ദ്വീപിലും ബേ ഫാം ദ്വീപിലുമായി ഈ നഗരം സ്ഥിതിചെയ്യുന്നു. ഓക്ക്ലാൻഡിനു സമീപത്തും തെക്ക് ഭാഗത്തുമായി സ്ഥിതിചെയ്യുന്ന ഇത് സാൻ ഫ്രാൻസിസ്കോയ്ക്ക് കിഴക്കും സാൻ ഫ്രാൻസിസ്കോ ഉൾക്കടലിനു എതിരെയുമാണ് നിലകൊള്ളുന്നത്. “ഹാർബർ ബേ ഐൽ” എന്നുകൂടി അറിയപ്പെടുന്ന ബേ ഫാം ദ്വീപിന്റെ ഒരു ഭാഗം നഗരത്തിന്റെ പ്രധാന ഭൂപ്രദേശത്തിലുൾപ്പെട്ടിരിക്കുകയും ഇത് ഓക്ക്ലാൻഡ് അന്താരാഷ്ട്ര വിമാനത്താവളത്തോട് ചേർന്നും സ്ഥിതിചെയ്യുന്നു. 2017 ലെ കണക്കനുസരിച്ചുള്ള നഗര ജനസംഖ്യ 79,928 ആയിരുന്നു.[11] അലമേഡ ഒരു പൊതു നിയമ നഗരത്തിനുപകരം ഏത് തരത്തിലുള്ള സർക്കാർ ഭരണവും അനുവദിക്കപ്പെടുന്ന ഒരു ചാർട്ടർ നഗരമെന്ന സ്ഥാനം കയ്യാളുന്നു. അലമേഡ ഒരു ചാർട്ടർ നഗരമെന്ന നിലയിൽ 1916 ൽ ഒരു കൗൺസിൽ മാനേജർ സർക്കാരിനെ അംഗീകരിക്കുകയും ചെയ്യുകയും അത് ഇന്നും നിലനിൽക്കുകയും ചെയ്യുന്നു.
അലമേഡ, കാലിഫോർണിയ | |||
---|---|---|---|
City in California | |||
City of Alameda | |||
City Hall | |||
| |||
Nickname(s): The Island City[1] | |||
Location in the state of California and Alameda County | |||
Coordinates: 37°45′22″N 122°16′28″W | |||
Country | അമേരിക്കൻ ഐക്യനാടുകൾ | ||
State | California | ||
County | Alameda | ||
Founded Incorporated | June 6, 1853 March 7, 1872[2] | ||
• Mayor | Marilyn Ezzy Ashcraft[3] | ||
• State senator | Nancy Skinner (D)[4] | ||
• Assemblymember | Rob Bonta (D)[5] | ||
• U. S. rep. | Barbara Lee (D)[6] | ||
• ആകെ | 23.10 ച മൈ (59.82 ച.കി.മീ.) | ||
• ഭൂമി | 10.44 ച മൈ (27.05 ച.കി.മീ.) | ||
• ജലം | 12.66 ച മൈ (32.78 ച.കി.മീ.) 53.79% | ||
ഉയരം | 33 അടി (10 മീ) | ||
(2010) | |||
• ആകെ | 73,812 | ||
• കണക്ക് (2018)[9] | 78,338 | ||
• ജനസാന്ദ്രത | 7,582.55/ച മൈ (2,927.55/ച.കി.മീ.) | ||
Demonyms | Alamedan, Islander[അവലംബം ആവശ്യമാണ്] | ||
സമയമേഖല | UTC−8 (Pacific) | ||
• Summer (DST) | UTC−7 (PDT) | ||
ZIP codes[10] | 94501, 94502 | ||
Area code | 510 | ||
FIPS code | 06-00562 | ||
GNIS feature IDs | 277468, 2409669 | ||
വെബ്സൈറ്റ് | alamedaca |
ഓക്ലാൻഡുമായി ബന്ധിപ്പിക്കപ്പെട്ടിരുന്ന ഒരു ഉപദ്വീപിലാണ് യഥാർത്ഥത്തിൽ അലമേഡ നഗരം നിലനിൽക്കുന്നത്. അതിലെ ഭൂരിഭാഗവും താഴ്ന്ന പ്രദേശങ്ങളും ചതുപ്പുനിലവുമായിരുന്നു. ഇന്നത്തെ ഓക്ക്ലാന്റ് നഗരകേന്ദ്രമായി അറിയപ്പെടുന്ന തൊട്ടടുത്ത ഉയർന്ന ഭൂമിയിലും അയൽ പ്രദേശങ്ങളിലുമായി ലോകത്തിലെ ഏറ്റവും വലിയ തീരദേശ ഓക്ക് വനങ്ങളിലൊന്നു സ്ഥിതിചെയ്തിരുന്നു. സ്പാനിഷ് കോളനിക്കാർ ഈ പ്രദേശത്തെ "നിത്യഹരിത ഓക്ക് വനം" എന്നർത്ഥം വരുന്ന എൻസിനാൽ എന്ന് വിളിച്ചു. "പോപ്ലാർ മരങ്ങളുടെ തോപ്പ്" അല്ലെങ്കിൽ "വൃക്ഷ നിരകളുള്ള വിഥി" എന്നതിനു തുല്യമായ സ്പാനിഷ് പദമാണ് അലമേഡ. ജനകീയ വോട്ടെടുപ്പിലൂടെ 1853 ൽ ഇത് നഗരത്തിന്റെ പേരായി നിശ്ചയിക്കപ്പെട്ടു.
പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിൽ സ്പാനിഷ് കോളനിക്കാർ ഇവിടെയെത്തുമ്പോൾ ഓഹ്ലോൺ ഗോത്രത്തിലെ ഒരു പ്രാദേശിക സംഘമാണ് ഇവിടെ അധിവസിച്ചിരുന്നത്. കാലിഫോർണിയക്കുമേൽ അവകാശമുന്നയിച്ചിരുന്ന സ്പാനിഷ് രാജാവ് 1820 ൽ ലൂയിസ് പെരാൾട്ട എന്ന വ്യക്തിക്കു നൽകിയ വിശാലമായ റാഞ്ചോ സാൻ അന്റോണിയോ എന്ന മേച്ചിൽപ്പുറം ഈ ഉപദ്വീപിൽ ഉൾപ്പെട്ടിരുന്നു. 1821 ൽ സ്പെയിനിൽ നിന്ന് സ്വാതന്ത്ര്യം നേടിയ ശേഷം റിപ്പബ്ലിക് ഓഫ് മെക്സിക്കോ ഈ മുൻ ഭൂഗ്രാന്റിന്റെ ഉടമസ്ഥത പിന്നീട് സ്ഥിരീകരിച്ചിരുന്നു.
കാലക്രമേണ, ഈ സ്ഥലം ബോൾസ ഡി എൻസിനൽ അല്ലെങ്കിൽ എൻസിനൽ ഡി സാൻ അന്റോണിയോ എന്നറിയപ്പെട്ടു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.