അലക്സാണ്ടർ പൂന്തോട്ടം
റഷ്യയിലെ ആദ്യത്തെ പൊതു പാർക്കുകളിലൊന്ന് / From Wikipedia, the free encyclopedia
റഷ്യയിലെ ആദ്യത്തെ പൊതു പാർക്കുകളിലൊന്നാണ് അലക്സാണ്ടർ പൂന്തോട്ടം (Russian: Александровский сад). 865മീറ്റർ (2,838 അടി) നീളത്തിൽ ക്രെംലിൻ മതിലിനോട് ചേർന്ന് ഈ പൂന്തോട്ടം വ്യാപിച്ചുകിടക്കുന്നു. മോസ്കോ മനേജ് കെട്ടിടത്തിനും ക്രെംലിനും ഇടയിലായാണ് അലക്സാണ്ടർ പൂന്തോട്ടം സ്ഥിതിചെയ്യുന്നത്. ഇത് മൂന്ന് വ്യത്യസ്ത പൂന്തോട്ടങ്ങൾ കൂടിച്ചേർന്നതാണ്.