തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia
കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ ചാലക്കുടി താലൂക്ക് ചാലക്കുടിക്കും മാളക്കും അടുത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് അമ്പഴക്കാട്. ക്രിസ്തീയ ചരിത്രത്തിൽ വളരെ പ്രാധാന്യമർഹിക്കുന്ന സ്ഥലമാണ് ഇത്. കേരളത്തിലെ ഒരു ആദ്യകാല അച്ചടികേന്ദ്രമായിരുന്നു ഇത്.[1] [2] ഇത് 17 ആം നൂറ്റാണ്ടിലെ തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ അച്ചടി കേന്ദ്രമായിരുന്നു എന്ന് ഫ്രാൻസിസ് ഡേ ലാൻഡ് ഓഫ് പെരുമാൾസ് എന്ന ഗ്രന്ഥത്തിൽ പരാമർശിക്കുന്നത്.
പ്രാചീന ജൂതക്കോളനികളിൽ ഒന്നായിരുന്ന് അമ്പഴക്കാട്. ചേര ചക്രവർത്തിമാരുടെ കാലത്തെ ജൂതകുടിയിരിപ്പുകളായിരുന്നു ഇത്. പടിഞ്ഞാറേക്ക് കുറച്ചു ദൂരം അകലെയാണ് കൃഷ്ണങ്കോട്ട, കൊടുങ്ങല്ലൂർ എന്നിവ. ഇവിടങ്ങളിലൂടെ അവർ കച്ചവടം നടത്തിവന്നിരുന്നു. ജൂതന്മാർ ഇവിടത്തെ സമ്പദ് വ്യവസ്ഥക്ക് കാര്യമായ സംഭാവനകൾ ഒന്നും തന്നെ സംഭാവന ചെയ്തിരുന്നില്ല. എന്നാൽ ഇതിന് മാറ്റം വന്നത് ക്രി.വ. 1550-ൽ യേശൂയി പാതിരിമാർ(ജെസ്യൂട്ട്) പോർട്ടുഗീസുകാരോടൊപ്പം ഇവിടേയ്ക്ക് വന്നതോടേയാണ്. അവർ തോമാശ്ലീഹയുടെ പേരിൽ അമ്പഴക്കാട്ട് സെമിനാരി സ്ഥാപിച്ചു. മതപ്രവർത്തനങ്ങളും പട്ടപ്പഠിപ്പും നടത്തി വന്നു. അവർ അടുത്തുള്ള പ്രദേശത്ത് വി. പോളിന്റെ നാമത്തിൽ ഒരു പള്ളിയും ആശ്രമവും പണികഴിപ്പിച്ചു. ഈ പ്രദേശം സെന്റ് പോൾ ഊർ എന്നും പിന്നീട് സാമ്പാളൂർഎന്നും അറിയപ്പെട്ടു. [2] അർണ്ണോസ് പാതിരി ആൻഡി ഫ്രേയർ തുടങ്ങിയവർ ഇവിടെ താമസിച്ച് പ്രവർത്തനം നടത്തി.
“ | കൊല്ലം ഒമ്പതാം ശതകത്തിൽ സ്ഥാപിച്ചതാണു് അമ്പഴക്കാട്ടെ മുദ്രാലയമെങ്കിലും അതിനെപ്പറ്റിക്കൂടി ഇവിടെ പ്രസ്താവിക്കുന്നതു് അനുചിതമായിരിക്കയില്ലെന്നു വിശ്വസിയ്ക്കുന്നു. അമ്പഴക്കാട്ട് ഇന്നൊരു കുഗ്രാമമാണെങ്കിലും അതു പണ്ടു വളരെ പ്രശസ്തമായ ഒരു സ്ഥലമായിരുന്നു. ലന്തക്കാർ പറങ്കികളെ ഓടിച്ചപ്പോൾ അവർ സാമൂതിരിരാജാവിന്റെ കൈവശത്തിലിരുന്ന ആ സ്ഥലത്തെ അഭയം പ്രാപിച്ചു. 1679-ൽ മലയാളത്തുകാരനായ ഇഞ്ഞാസി അയിച്ചാമണി മുമ്പ് ഗോൺസാൽവസ് ചെയ്തതുപോലെ മരത്തിൽ തമിഴക്ഷരങ്ങൾ കൊത്തിയുണ്ടാക്കി. അതാണ് കേരളത്തിലെ തൃതീയമുദ്രാലയം. അവിടെ ഫാദർ അന്തോണി ഡി പ്രിൻസാ (Pronca) രചിച്ച തമിഴ് നിഘണ്ടുവും ഫാദർ (De Costa) ദാ കോസ്റ്റാ രചിച്ച തമിഴു വ്യാകരണവും ആദ്യമായി പ്രസിദ്ധീകരിയ്ക്കപ്പെട്ടു. തമിഴുഭാഷയിൽ കത്തോലിക്കർക്കു വേണ്ടിവന്ന അച്ചടിയെല്ലാം അക്കാലത്തു് അവിടെയാണു് നിർവ്വഹിച്ചുവന്നതു്. റോബർട്ട് ദേ നോബിലിയുടെ (Robert De Nobili) ദൈവശാസ്ത്രം എന്ന പുസ്തകം മുദ്രണം ചെയ്തതും അവിടെത്തന്നെയാണു്[3]. | ” |
റോഡ് വഴി - തൃശ്ശൂർ - മാള വഴിയിലും ചാലക്കുടി - മാള വഴിയിലും അഷ്ടമിച്ചിറ കവലയിൽ നിന്ന് രണ്ട് കിലോമീറ്റർ ദൂരം. എറണാകുളം - തൃശ്ശൂർ ദേശീയ പാതയിൽ മുരിങ്ങൂർ കവലയിൽ നിന്ന് കാടുകുറ്റി വഴി ചാലക്കുടി പുഴയിലെ സമ്പാളൂർ പാലം കടന്ന് ഇവിടേക്കെത്താം.
റെയിൽ വഴി - അടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾ ചാലക്കുടി - 10 കി.മി, ഇരിഞ്ഞാലക്കുട - 10 കി.മി എന്നിവയാണ്.
വിമാനം വഴി - ഏറ്റവും അടുത്ത വിമാനത്താവളം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (നെടുമ്പാശ്ശേരി വിമാനത്താവളം) - 30 കി.മി
ചാലക്കുടി പുഴയുടെ തീരത്തുള്ള അമ്പഴക്കാട് ഒട്ടനവധി ഗ്രാമങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുന്നു. ചില പ്രധാന ഗ്രാമങ്ങൾ താഴെ പറയുന്നവയാണ്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.