From Wikipedia, the free encyclopedia
തെർമോസെറ്റിങ് പ്ലാസ്റ്റിക് വിഭാഗത്തിൽ അതി പ്രധാനമായ ഇനമാണ് അമിനോ റെസിനുകൾ. ഒന്നിലധികം അമിനോ ( അമൈനോ എന്നും ഉച്ചരിക്കാം)ഗ്രൂപ്പുകളുളള, യൂറിയ, മെലാമിൻ എന്നീ ഓർഗാനിക് രാസ സംയുക്തങ്ങൾ., ഫോർമാൽഡിഹൈഡുമായി പടിപടിയായി രാസപ്രക്രിയയിൽ ഏർപ്പെടുമ്പോഴാണ് അമിനോ റെസിനുകൾ ഉണ്ടാവുന്നത്. ഗുണമേന്മയിൽ മെലാമിൻ റെസിനുകൾ., യൂറിയ റെസിനുകളേക്കാൾ. മികച്ചു നിൽക്കുന്നു.[1]
യൂറിയക്ക് രണ്ടും, മെലാമിന്‍ മൂന്നും അമിനോ ഗ്രൂപ്പുകളുണ്ട്. മൂന്നു സയനാമൈഡ് തന്മാത്രകളുടെ സംയുക്തമാണ് മെലാമിൻ. അമിനോ ഗ്രൂപ്പുകളും ഫോർമാൽഡിഹൈഡുമായുളള സങ്കീർണ്ണമായ രാസപ്രക്രിയ പല പടവുകളിലൂടെ കടന്നു പോകുന്നു. ഇതിൽ ആദ്യത്തെ പടവിൽ അമിനോ സംയുക്തവും ഫോർമാൽഡിഹൈഡുമായുളള സരളമായ സംയോജനമാണ്. ഈ മെഥിലോൾ സംയുക്തമാണ് അടുത്ത ഓരോ പടവുകളിലും ജലത്തിന്റെ തന്മാത്രകൾ വിസർജ്ജിച്ചു കൊണ്ട് രാസപ്രക്രിയ മുന്നോട്ടു കൊണ്ടു പോകുന്നത്. [2]
അമിനോ റെസിനുകളുടെ പ്രധാന ഗുണം അവ സുതാര്യമാണ് എന്നതാണ്. മനോഹാരിതയുളള ഇളം വർണ്ണങ്ങളിൽ ഇവ എളുപ്പത്തിൽ വാർത്തെടുക്കാം. മാത്രമല്ല നല്ല ബലവും ഉറപ്പും ഇവക്കുണ്ട്.
ഉരുപ്പടികൾ=== വാർത്തെടുക്കാനാണ് ഈ റെസിനുകൾ=== ഏറെ പ്രയോജനപ്പെടുന്നത്. ഫില്ലറായി, സെല്ലുലോസ്, ആസ്ബെസ്റ്റോസ്, ഗ്ലാസ്സ്, സിലിക്ക, പരുത്തി നാരുകൾ=== എന്നിവ റെസിനിൽ ചേർക്കാറുണ്ട്.മെലാമിൻ കൊണ്ട് മുന്തിയ തരം പ്ലേറ്റുകളും ഗ്ലാസ്സുകളും( dinnerware)ഉണഅടാക്കുമ്പോൾ=== സെല്ലുലോസ് ആണ് ഫില്ലറായി ഉപയോഗിക്കാറ്.
പ്ലൈവുഡ്, മരസാമാനങ്ങൾ=== എന്നിവക്ക വേണ്ട പശനിർമ്മാണത്തിനും, ലാമിനേഷനും പരുത്തി, റെയോൺ തുണിത്തരങ്ങളിൽ ചുളിവു വീഴാതിരിക്കാനും, വെളളം തട്ടി നനയാതിരിക്കാനുമായി അമിനോ റെസിനുകൾ=== ഉപയോഗപ്പെടുന്നു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.