അമല (അഭിനേത്രി)
ഇന്ത്യൻ ചലചിത്ര അഭിനേത്രി From Wikipedia, the free encyclopedia
തെന്നിന്ത്യയിലെ ഒരു പ്രശസ്ത നടിയാണ് അമല അക്കിനേനി. തമിഴ്, തെലുങ്ക്, കന്നട, മലയാളം, ഹിന്ദി എന്നീ ഭാഷകളിൽ അമല അഭിനയിച്ചിട്ടുണ്ട്.
ജിവിതത്തെകുറിച്ച്
അമല ജനിച്ചത് പശ്ചിമ ബംഗാളിലാണ്. മാതാവ് ഐറിഷ് പൗരത്വവും, പിതാവ് ബെംഗാളിയുമാണ്. ആദ്യ നാമം 'അമല മുഖർജീ' എന്നായിരുന്നു. ഒരു സഹോദരനും സഹോദരിയും ഉണ്ട്. മദ്രാസിലെ കലാക്ഷേത്രത്തിലാണ് അമല പഠിച്ചത്. അമല ഒരു ഭരതനാട്യനർത്തകിയാണ്.
അഭിനയജീവിതം
സിനിമ അഭിനയത്തിൽ തുടക്കം കുറിച്ചത് ടി. രാജേന്ദർ സംവിധാനം ചെയത മൈഥിലി എനൈ കാതലി എന്ന തമിഴ് ചിത്രത്തിലൂടെയാണ്. ഇത് ഒരു വൻ വിജയമായ ചിത്രമായിരുന്നു. ഹിന്ദി സിനിമയിൽ അവസരങ്ങൾ ലഭിച്ചെങ്കിലും അഭിനയം തെന്നിന്ത്യൻ സിനിമകളിൽ ഒതുങ്ങി നിന്നു. തമിഴ് സിനിമയിലെ വിജയത്തിനു ശേഷം അമല തന്റെ വിജയ ഗാഥ അമ്പതോളം ബഹുഭാഷ സിനിമകളിൽ അഭിനയിച്ച് തെളിയിച്ചു.
സ്വകാര്യ ജീവിതം
1992 ൽ അമല തെലുഗു നടൻ നാഗാർജുനയെ വിവാഹം ചെയ്തു. ഇതു നാഗാർജുനയുടെ രണ്ടാം വിവാഹമായിരുന്നു.നാഗാർജുനക്ക് ആദ്യ വിവാഹത്തിൽ ആ സമയത്ത് ആറ് വയസ്സുള്ള നാഗ് ചൈതന്യ എന്ന ഒരു മകനുണ്ടായിരുന്നു. പിന്നീട് ഇവർക്ക് 1994 ൽ അഖിൽ എന്ന് മകൻ പിറന്നു. അഖിൽ 1995 ൽ സിസിന്ദ്രി എന്ന തമിഴ് സിനിമയിൽ അഭിനയിക്കുകയും ചെയ്തു. .
അമല തന്റെ ഭർത്താവുമായി ചേർന്ന് ഹൈദരാബാദിൽ ബ്ലൂ ക്രോസ്സ് എന്ന വന്യമൃഗസംരക്ഷണ സ്ഥാപനം തുടങ്ങി.
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.